Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് താമരശ്ശേരിയിൽ സംഘടിപ്പിച്ചു. വളരുന്ന ആരോഗ്യ മേഖല എങ്ങനെ ജനങ്ങൾക്ക് ഉപയോഗപെടുത്താം എന്നതിന് മികച്ച ഉദാഹരണമായി നിൽക്കുന്ന താലൂക്ക് ആശുപത്രിയും കഴിഞ്ഞ പത്തു വർഷത്തിൽ ആശുപത്രിക്ക് ഉണ്ടായ വികസനവും ഒരു നാടിന്റെ മുഖമാണ്. അനാവശ്യമായ രാഷ്ട്രീയ വിരോധം കാരണം ആരോഗ്യമേഖലയുടെ വികസനം കണ്ടില്ല എന്ന് വെച്ച് സ്വകാര്യ ആരോഗ്യ സംവിധാനങ്ങളാണ് മികച്ചത് എന്ന് പറയുന്ന വികസനം മുടക്കികളെ […]
Read more

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; 14 കാരന് ഗുരുതര പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് അടുത്ത് റോഡിവെച്ച് രണ്ടു വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചുങ്കം കലറക്കാംപൊയിൽ നൗഷാദിൻ്റെ മകനും കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് നാഫി (14) നാണ് തലക്ക് ഗുരുതരമായി പരുക്കേറ്റത്. നാഫിയുടെ ഇളയ സഹോദരനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിനെ തുടർണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്. സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ചുങ്കം സ്വദേശിയാണ് […]
Read more

യുവതിയെ കൊന്നതില്‍ ഭാര്യക്കും പങ്കുണ്ടെന്ന് വൈശാഖന്‍ ചെയ്തത് തെറ്റായിപോയി

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മാളിക്കടവിലെ വൈശാഖന്റെ ഇന്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖന്‍ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാമെന്നും വൈശാഖന്‍ കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി […]
Read more

എൽഡിഎഫ് കൊടുവള്ളി മണ്ഡലം പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫെബ്രുവരി ആറിന് വൈകിട്ട് 4 മണിക്ക് കൊടുവള്ളിയിൽ എത്തിച്ചേരുന്ന എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന സന്ദേശ ജാഥയുടെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന മുരടിപ്പിനെതിരെ വി വസീഫ് നയിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം എൽഡിഎഫ് പ്രചരണ ജാഥയുടെ ഉദ്ഘാടനം നരിക്കുനിയിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ് നിർവഹിച്ചു. മജീദ് മഠത്തിൽ അധ്യക്ഷനായി. ജാഥാ ലീഡർ വി വസീഫ്, പ്രേംഭാസിൻ, കെ ബാബു, […]
Read more

ആറുവയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ പിടിയിൽ

കോഴിക്കോട്: ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ 60 കാരനെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ വട്ടിക്കുന്നുമ്മൽ ഹുസൈൻ കുട്ടി (60) യെയാണ് അറസ്റ്റു ചെയ്തത്. 5 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കഴിഞവർഷം കൊടുവള്ളി പോലീസി പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തിതിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read more

16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: 16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം നടത്തിയ യുവാവിനെതിരെ താമരശ്ശേരി പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റു ചെയ്തു. അമ്പായത്തോട് സ്വദേശി സിജോ മാത്യുവിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ 2026 ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതി അതിജീവതയെ നേരിട്ടും മൊബൈൽ ഫോൺ വഴിയും ലൈംഗിക ഉദ്ദേശത്തോടെ പിൻ തുടരുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, വീഡിയോ കാൾ ചെയ്ത് പ്രതിയുടെ ലൈംഗിക അവയവം കാണിച്ചു കൊടുത്തും അതിജീവതയുടെ […]
Read more

ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ്

കോഴിക്കോട്: ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേരള ഗവ. നഴ്സസ് അസോസിയേഷൻ താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 29 ന് താമരശ്ശേരിയിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനും വികസനം തടയാനും ശ്രമിക്കുന്ന പ്രതിപക്ഷ നിലപാടുകൾക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്. ലോക […]
Read more

കൊടുവള്ളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന് 210 cm ഉയരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി എക്സൈസ് സഘം കണ്ടെത്തി. എക്സൈസ് സംഘം NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലം പൊതുസ്ഥലം ആയതിനാൽ ആരെയും പ്രതി സ്ഥാനത്ത് ചേർത്താൻ സാധിച്ചില്ല. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പരിസരം ആയതിനാൽ ജോലി ചെയ്തിരുന്നവരോ മറ്റ് സാമൂഹ്യ വിരുദ്ധരോ ആകാമെന്ന് എക്സൈസ് സംഘം അറിയിച്ചു. തൊണ്ടിമുതലും […]
Read more

മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു. താമരശ്ശേരി ച്ചുങ്കം കോപ്പർ കിച്ചണിന് മുൻവശമാണ് അപകടം. അശ്രദ്ധമായി വന്ന കാർ മറ്റൊരു കാറിന് പിന്നിൽ ഇടിച്ചു തുടർന്ന് റോഡരികിൽ ഉണ്ടായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൻ്റെ മുകളിൽ പതിച്ചു. വൈത്തിരി സ്വദേശിയാണ് യുവാവ്, ഇയാൾ അമ്പായത്തോട് ഉള്ള ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയതാണെന്ന് നാട്ടുകാരോടും, പോലീസിനോടും സമ്മതിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഓടിച്ചകാർ […]
Read more

പേരാമ്പ്രയിൽ കുഴൽപ്പണ വേട്ട; കൊടുവള്ളി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: ബംഗളൂരുവിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ കടത്തുകയായിരുന്ന 72,60,000 രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പേരാമ്പ്ര പൊലീസ് പിടിയിൽ. മാനിപുരം വടക്കെ അപ്പമണ്ണിൽ സഫ്‌വാൻ (33), കൊടുവള്ളി വാവാട് സ്വദേശി മാളികതടത്തിൽ അലി ഇർഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്ന് സ്ഥിരമായി പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്‌പി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്‌ച വൈകീട്ട് കല്ലോട് ബ്ലോക്ക് ഓഫീസ് റോഡ് ജംഗ്ഷനിൽ വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer