Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കൊടുവള്ളി മുനിസിപ്പാലിറ്റി സൂപ്രണ്ടിന് സസ്പെൻഷൻ

കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റി സൂപ്രണ്ട് ടി.പി. സിന്ധുവിനെ ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഭരണസമിതിയുടെ അവസാനത്തിൽ നഗരസഭയിലെ മുൻ ചെയർപേഴ്സനുമായും ജില്ല ജോയന്റ് ഡയറക്ടറുമായും നഗരസഭ സൂപ്രണ്ട് ടി.പി. സിന്ധു 2025 സെപ്റ്റംബറിൽ നടത്തിയ ഔദ്യോഗിക ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തുവെന്നും തുടർന്ന് അത് സമൂഹമാധ്യമങ്ങൽ വഴി പ്രചരിപ്പിച്ചുവെന്നും അതുവഴി കൊടുവള്ളി നഗരസഭയുടെ മുൻ കൗൺസിലിന് ജനങ്ങൾക്കിടയിൽ അവമദിപ്പ് ഉണ്ടാക്കി എന്ന പരാതിയുടെ […]
Read more

നടുവൊടിച്ച് നരിക്കുനി ബസ് സ്റ്റാൻഡിലെ കുഴികൾ

കോഴിക്കോട്: നിരവധി യാത്രക്കാരും നൂറോളം ബസ്സുകളും കയറിയിറങ്ങുന്ന നരിക്കുനി ബസ് സ്റ്റാൻഡിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്. നരിക്കുനി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബസ്റ്റാൻഡ് ഫീ നൽകില്ല എന്ന തീരുമാനത്തിലാണ് ബസ് ഉടമകൾ. മുൻപ് ഇവിടം വയൽ ആയിരുന്നതിനാൽ വയൽ നിരപ്പിൽ നിന്നും ബസ് സ്റ്റാൻഡ് ഉയർത്താൻ ആവശ്യമായ കാര്യങ്ങൾ പഞ്ചായത്ത്‌ ചെയ്യുന്നില്ല, നരിക്കുനി പഞ്ചായത്തിന്റെ ഈ അനാസ്ഥയ്ക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ആവശ്യമുയരുന്നു. കഴിഞ്ഞ ഭരണസമിതി ചെയ്തതെല്ലാം തട്ടിക്കൂട്ട് വികസനം ആണെന്നും ഒരു മഴയിൽ പോലും വെള്ളത്തിനടിയിൽ ആവുന്നു […]
Read more

കൊടുവള്ളി സ്വദേശിയിൽ നിന്നും കുഴൽപ്പണം പിടികൂടി

കോഴിക്കോട്: വയനാട് മാനന്തവാടിയിൽ ബസ് യാത്രക്കാരനിൽ നിന്നും കുഴൽപ്പണം പിടികൂടി. 31 ലക്ഷത്തോളം രൂപയാണ് മാനന്തവാടി തോൽപ്പെട്ടി എക്സൈസ് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. യാത്രക്കാരനായ കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിർ (35) നെ പോലീസ് അറസ്റ്റ് ചെയ്തു. ക‍ർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. കൊടുവള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്ന പണമാണ് പിടികൂടിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നി​ഗമനം. വാഹന പരിശോധന സമയത്തെ സംശയത്തെ തുടർന്ന് പരിശോധിച്ചതിലാണ് പണം കണ്ടെത്തിയത്, പണത്തിനെ കുറിച്ച് ഒരു […]
Read more

യുവതിയെ പീഡിപ്പിച്ച കേസിൽ ചമൽ സ്വദേശിയായ പ്രതിയെ തേടി പോലീസ്

കോഴിക്കോട് : യുവതിയെ നാലു മാസത്തോളം പീഡിപ്പിച്ച കേസിലെ പ്രതിക്കായി എറണാകുളം നെടുമ്പാശ്ശേരി പോലീസ് തിരച്ചിൽ ആരംഭിച്ചു. സമാന കേസിൽ മുമ്പും പ്രതിയായ ചമൽ പൂവൻ മല സ്വദേശി വിശാൽ ( 31) നെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. യുവതിയെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിലും, അപ്പാർട്ട്മെമെൻറിലും എത്തിച്ചാണ് പീഡിപ്പിച്ചത്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയാണ് നിരന്തരം പീഡനത്തിന് ഇരയാക്കിയത് എന്ന് പരാതിയിൽ പറയുന്നു. പോലീസ് അന്വഷിക്കുന്ന പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന.
Read more

കാവും പൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിലെ തിറ മഹോത്സവം; 27 ന്

കോഴിക്കോട് : നരിക്കുനി, വെസ്റ്റ്‌ നെടിയനാട് കാവും പൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിലെ തിറ മഹോത്സവം 2026 ജനുവരി 27 ചൊവ്വാഴ്ച പൂർവാധികം ഭംഗിയോടെ നടക്കും. രാവിലെ കാവുണർത്തൽ, കലശം വരവ്, മഞ്ഞൾ കുത്തൽ, നേർച്ച വരവുകൾ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ഗുരുദേവൻ വെള്ളാട്ട്, കരിയാത്തൻ വെള്ളാട്ട്‌, വൈകുന്നേരം ഗുരുതി, ആഴി പൂജ, രാത്രി 7:30 ന് പാണ്ടി മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭഗവതി എഴുന്നള്ളത്ത്, തുടർന്ന് കനലാട്ടം, ഭഗവതി വെള്ളാട്ട്, ഗുളികൻ തിറ, തായമ്പക, കരിയാത്തൻ […]
Read more

മയക്കുമരുന്ന് വിൽപ്പന, ഉപയോഗം; നിരവധി കേസിലെ പ്രതിയെ കരുതൽ തടങ്കലിൽ ആക്കി

കോഴിക്കോട് : ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരായ ശക്തമായ നടപടികൾ കോഴിക്കോട് ജില്ലയിൽ തുടരുന്നതിന്‍റെ ഭാഗമായി കോഴിക്കോട് വെണ്ണക്കാട് കൊടുവള്ളി സ്വദേശി തെക്കേപൊയിൽ അബ്ദുൾ കബീറിനെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. കഞ്ചാവ്, എം. ഡി. എം. എ എന്നിവയുടെ ഉപയോഗവും വില്പനയും നടത്തുകയും അതിലൂടെ അനധികൃത സ്വത്ത്‌ സമ്പാദിക്കുകയും ചെയ്തതിൽ നിലവിൽ 7 ഓളം കേസുകളിൽ പ്രതിയാണ്. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് കാവുങ്ങൽ പ്രദേശത്തു […]
Read more

ഇയ്യാട് സ്പോർട്‌സ് പാർക്ക് ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട് : നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമ്മിച്ച ഉണ്ണികുളം ഇയ്യാട് പ്രൈമൽ സ്പോർട്‌സ് ട്രസ്റ്റിൻ്റെ വിശാലമായ പൊതു കളിസ്ഥലം പ്രൈമൽ സ്പോർട്സ് പാർക്ക് ഞായറാഴ്ച വൈകീട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നാടിനു സമർപ്പിക്കും. ഇതിന്റെ ഭാഗമായി ഞായർ വൈകീട്ട് ഏഴിന് നടക്കുന്ന ഏകദിന ഫുട്ബാൾ ടൂർണമെന്റ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്യും. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിക്കും. ഇയ്യാട് അങ്ങാടിക്കടുത്ത് ഒരു ഏക്കർ […]
Read more

ദീപക്കിന്‍റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്ദമംഗലം കോടതി 27ന് വിധി പറയും

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 27ന് വിധി പറയും. കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. […]
Read more

റിസർവ്വ് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആർടിസി ബസ്സ് പോയതായി പരാതി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും ഷൊർണൂരിലേക്ക് ടിക്കറ്റ് ബുക്കുചെയ്ത് താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ കാത്തിരുന്ന ഷൊർണൂർ സ്വദേശികളായ ഇർഷാദ്, ഭാര്യ ജുഹൈന എന്നിവർക്കാണ് ദുരനുഭവം. കൊച്ചുകുഞ്ഞുമായിട്ടായിരുന്നു ഇവർ വൈകീട്ട് 5.50 ന് ഉള്ള ബസ്സിനായി 5.45 മുതൽ താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ കാത്തിരുന്നത്. കൽപ്പറ്റയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള പത്തനാപുരം ഗ്യാരേജിലെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലാണ് സീറ്റ് റിസർവ് ചെയ്തത്.. മൂന്നരയോടെ കണ്ടക്ടറെ ഫോണിൽ വിളിച്ച് ബസ് വിവരങ്ങൾ ആരായുകയും, എവിടെ നിൽക്കണമെന്ന് അന്വേഷിക്കുകയും ചെയ്തപ്പോൾ താമരശ്ശേരി പുതിയ […]
Read more

ഉദ്ഘാടനത്തിനൊരുങ്ങി ബാലുശ്ശേരി താലൂക്ക് ആശുപത്രി കെട്ടിടം

കോഴിക്കോട്: പുതുതായി നിർമ്മിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രി ബഹുനിലക്കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കിഫ്ബിയിൽ നിന്ന്‌ അനുവദിച്ച 23 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അത്യാഹിതവിഭാഗം, എക്സാമിനേഷൻ മുറി, മൈനർ ഒ.ടി, റിക്കവറി, ഡ്രസ്സിങ്‌ ഇഞ്ചക്‌ഷൻ മുറി, ജനറൽ ഒ.പി, പിഎംആർ ഒ.പി, പരിശോധനാമുറി, മെഡിക്കൽ റെക്കോഡ്‌സ് മുറി, ജനറൽ സർജറി ഒപി, പോലീസ് കിയോസ്ക്, ശൗചാലയം എന്നീ സൗകര്യങ്ങളും ഒന്നാം നിലയിൽ ഗൈനക് […]
Read more

Recent News

Advertisement
WhiteswanTV Footer