Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കരിപ്പൂരിൽ എംഡിഎംഎയുമായി 4 പേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 40.59 ഗ്രാം എംഡിഎംഎയുമായി 4 പേർ പൊലീസിൻ്റെ പിടിയിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി മുഹമ്മദ് കബീർ (58), വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി അർഷാദ് അലി (41), പന്നിയൂർകുളം പിന്തീരങ്കാവ് സ്വദേശി നിസാർ റഹ്‌മാൻ (40), എറണാകുളം ഇല്ലത്ത് നഗർ പള്ളുരുത്തി സ്വദേശി സാദത്ത് (37) എന്നിവരെയാണ് നാർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നു പിടികൂടിയത്. വേങ്ങര പൊലീസ് കഴിഞ്ഞയാഴ്‌ച എംഡിഎംഎ പിടികൂടിയ കേസിൽ രക്ഷപ്പെട്ടയാളാണ് അർഷാദ് അലിയെന്നും […]
Read more

കൊടുവള്ളിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ കുപ്രസിദ്ധ മയക്ക് മരുന്ന് വിൽപനക്കാരനും സഹായിയും 6.607 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. കൊടുവള്ളി ,മാനിപുരം ,കടുക്കാങ്ങൽ മുഹമ്മദ് നിഷാൻ( 27) എന്ന ഷാനു, മുക്കം ,മൈസൂർ മല ചുടലക്കണ്ടി ഷക്കീൽ (35) എന്നിവരാണ് ഇന്നലെ രാത്രി മുഹമ്മദ് നിഷാൻറെ വീട്ടിൽ നിന്നും പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഇടനിലക്കാർ മുഖേനയാണ് ലഹരി വസ്തു കോഴിക്കോട് എത്തിക്കുന്നത്. ഷാനു ആദ്യമായാണ് പിടിയിലാവുന്നത്. ഇടക്കിടെ ഗൾഫിൽ പോയി വരുന്ന ഇയാൾ വർഷങ്ങളായി ലഹരി കച്ചവടം നടത്തി വരികയായിരുന്നു. ചെറുപ്പക്കാരായ […]
Read more

ലൈംഗികാതിക്രമം; ഒന്‍പതാം ക്ലാസുകാരിയെ ഉപദ്രവിച്ച കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ഒന്‍പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. പരാതിയെത്തുടർന്ന് കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പന്‍ക്കണ്ടി സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. സ്‌കൂളില്‍ വെച്ചുനടന്ന കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ഥിനി സംഭവം തുറന്നുപറയുകയായിരുന്നു. ഇയാള്‍ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തില്‍ വെച്ചും കാറില്‍ വെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്. പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. സ്‌കൂളില്‍ അടുത്തിടെ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞവര്‍ഷം […]
Read more

മിന്നൽ പരിശോധനയിൽ കണ്ടത് 90 കിലോ പഴകിയ ഇറച്ചി; എംആർ ചിക്കൻ സ്റ്റാൾ പൂട്ടിച്ച്‌ ആരോഗ്യ വകുപ്പ് അധികൃതർ

കോഴിക്കോട്: ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്ന പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഏകദേശം 90 കിലോഗ്രാം പഴകിയ കോഴിയിറച്ചി പിടികൂടി. ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് ടൗണിൽ പ്രവർത്തിച്ചിരുന്ന എംആർ ചിക്കൻ സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നാണ് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്, തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാപ്പാട് ടൗണിലും ബീച്ച് മേഖലയിലുമാണ് പരിശോധന നടത്തിയത്. ബീച്ച് ഏരിയയിലെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും അവ […]
Read more

വീടുമാറി കൂടോത്രം; എത്തിയത് ഭാര്യക്കെതിരെ പ്രയോഗിക്കാൻ, അടയാളം കുഴപ്പത്തിലാക്കി

കോഴിക്കോട്: ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നിർമിച്ച വീടും സ്വത്തുമെല്ലാം ഭാര്യ തൻന്റെപേരിലാക്കി, കൂടാതെ ഗാർഹികാതിക്രമത്തിന് പരാതിയുംകൊടുത്തതോടെ വീട്ടിൽക്കയറാൻ പറ്റാതായ ഭർത്താവാണ് കൂടോത്രക്കാരനെ സമീപിച്ചത്, ഭർത്താവ് ഏൽപ്പിച്ച മന്ത്രവാദി കൊടുത്തു വിട്ട വസ്തുക്കൾ പക്ഷേ വീടുമാറി കൂടോത്രസാധനങ്ങൾ നിക്ഷേപിച്ചത് മറ്റൊരുവീട്ടുപറമ്പിൽ ആയതോടെയാണ് പൊല്ലാപ്പായത്. ആരും കാണില്ലെന്നുകരുതി ചെയ്‌ത പ്രവൃത്തി പക്ഷേ, സിസിടിവി ക്യാമറയിലൂടെ വീട്ടിനകത്തുണ്ടായിരുന്നവർ കണ്ടു. ഇതോടെയാണ് കൂടോത്രംചെയ്യാനെത്തിയ ആൾ പിടിയിലായത്. താമരശ്ശേരി ചുങ്കം ചെക്പോസ്റ്റിനുസമീപം ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ചുടലമുക്ക് സ്വദേശിയായ ഒരു യുവാവാണ് കുടുംബപ്രശ്നംതീർക്കാൻ ഈങ്ങാപ്പുഴ […]
Read more

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ വീണ്ടും അപകടം; സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടന്ന വിദ്യാർത്ഥിനിയെ കാറിടിച്ചു

കോഴിക്കോട്: താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ വീണ്ടും അപകടം ബസ്സിറങ്ങി സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടന്ന +2 വിദ്യാർത്ഥിയായ ജിൻഷക്കാണ് പരുക്കേറ്റത്. വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നത് കണ്ട് രണ്ടു കാറുകൾ റോഡിൽ നിർത്തിയിരുന്നു, ഈ കാറുകൾ മറികടന്ന് വന്ന മറ്റൊരു കാറിടിച്ചാണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റത്. വൈത്തിരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കുടുംബം ഇപ്പോൾ പെരുമ്പള്ളിയിലാണ് താമസം. പരുക്കേറ്റ വിദ്യാർത്ഥിനി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുവെച്ച് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന […]
Read more

താമരശ്ശേരി പഞ്ചായത്ത് നവതിയുടെ നിറവിൽ

കോഴിക്കോട്: 1936-ൽ സ്ഥാപിതമായ താമരശ്ശേരി പഞ്ചായത്ത് 90-ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ആറ്റക്കോയ തങ്ങൾ പ്രഥമ പ്രസിഡണ്ടായി തുടക്കം കുറിച്ച് 17 പ്രസിഡണ്ടുമാർ വിവിധ കാലയളവുകളിൽ നേതൃത്വം നൽകി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഭരണ സമിതികൾക്ക് കഴിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന “നവതി 2K26 ” വിപുലമായ പരിപാടികൾ നടത്താൻ താമരശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രഥമ യോഗം തീരുമാനമെടുത്തതായി പ്രസിഡണ്ട് റസീന സിയാലി, വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ എന്നിവർ അറിയിച്ചു. പ്രസിഡണ്ട് […]
Read more

കാരശ്ശേരി ബാങ്കില്‍ വൻ ക്രമക്കേട്; ചെയര്‍മാനും മക്കള്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത ലോണ്‍ നല്‍കിയതായി കണ്ടെത്തി

കോഴിക്കോട്: കാരശ്ശേരി ബാങ്കില്‍ വൻ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്. ചെയർമാൻ എൻ.കെ അബ്ദുറഹ്മാൻ മക്കള്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത ലോണ്‍ നല്‍കിയതായാണ് കണ്ടെത്തല്‍. ഭാര്യക്കും മക്കള്‍ക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നല്‍കിയത്. കൂടാതെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപയുടെ പലിശ ഇളവും നല്‍കുകയും ചെയ്തു.‌ ഒരേ ആധാരത്തില്‍ ഒന്നില്‍ കൂടുതല്‍ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മറ്റു വ്യക്തികളുടെ ആധാരത്തില്‍ പവർ ഓഫ് അറ്റോണി ഇല്ലാതെയാണ് വായ്പ നല്‍കിയത്. പലിശ ഇളവ് നല്‍കിയവർക്ക് വീണ്ടും ലോണ്‍ […]
Read more

വീടുമാറി കൂടോത്രം; ഈങ്ങാപ്പുഴ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം മുട്ടുകടവ് ഇസ്മയിലിൻ്റെ വീടിനു മുറ്റത്തായിരുന്നു ഇന്നലെ വൈകീട്ട് അജ്ഞാതൻ കുടോത്രം ചെയ്ത വസ്തുക്കൾ നിക്ഷേപിച്ചത്. വീടിൻ്റെ ഗേറ്റ് തുറന്ന ഇയാൾ നിരീക്ഷണം നടത്തി പിന്നീട് വീട്ടുമുറ്റത്ത് കൈയിലുണ്ടായിരുന്ന വസ്തു നിക്ഷേപിച്ച് സ്ഥലം വിട്ടു. ക്യാമറ അടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു. ഇയാളെ തിരഞ്ഞ് വീട്ടുകാർ സ്കുട്ടറിൽ പിന്തുടർന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വെച്ച് ആളെ കണ്ടെത്തി. തുടന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി ഇയാളെ […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും (ജനുവരി 22, 23) തിയ്യതികളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ തങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം […]
Read more

Recent News

Advertisement
WhiteswanTV Footer