Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മുണ്ടിക്കൽ താഴം പട്ടാള മുക്കിൽ 42കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ ആണ് ഡാൻസാഫിന്റെ പിടിയിലായത്. ഒഡിഷയിൽ നിന്നും വില്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി. കാറിന്‍റെ […]
Read more

മയക്കുമരുന്ന് വിൽപ്പന വ്യാപകം; ചുങ്കത്ത് ലഹരി വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു

കോഴിക്കോട്: ചുങ്കം മേഖലയിൽ വ്യാപിച്ചു വരുന്ന മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ തുരത്താനായി താമരശ്ശേരി ചുങ്കത്ത് ലഹരി വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു. ചുങ്കം ജംഗ്ഷൻ, കൂടത്തായി റോഡ്, ചെക്ക് പോസ്റ്റ്, കത്തീഡ്രൽ ചർച്ചിന് മുൻവശം, ചാവറ റോഡ്, മിനി ബൈപ്പാസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രാപ്പകൽ ഭേദമന്യേ മയക്കുമരുന്ന് വിൽപ്പന പൊടിപൊടിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് താമരശ്ശേരിയിലെ ലോഡ്ജുകളിൽ തമ്പടിച്ച് സ്ത്രീകളടക്കമുള്ള സംഘങ്ങളാണ് മയക്കുമരുന്ന് വിതരണ നടത്തുന്നത്. പ്രാദേശികമായി ചിലരുടെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. ഭാവി […]
Read more

കുട്ടികളുടെ അശ്ശീല വീഡിയോ ശേഖരിച്ച് പ്രചരിപ്പിച്ച യുവാവിൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കുട്ടികളുടെ അശ്ലീല വീഡിയോകൾ ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും കൈവശം സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് നിയമം നിലവിലിരിക്കെ കഴിഞ്ഞ ജനുവരി 1നും, ഫെബ്രുവരി 5നും ഇടക്ക് അമ്പായത്തോട് പുത്തൻവീട്ടിൽ സ്വദേശിയായ യുവാവ് തൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫോൺ പിടികൂടി യുവാവിനെതിരെ ഐടി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്ത കേസെടുത്തു. Bit Torrent അപ്ലിക്കേഷൻ പോലുള്ള വിവിധ അപ്ളിക്കേഷനുകൾ ഉപയോഗിച്ചാണ് വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നത്. മൊബൈൽ […]
Read more

കോഴിക്കോട് അവയവമാറ്റ ആശുപത്രിക്ക് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ നിർമിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) ഫെബ്രുവരി ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്നും ഇത്തരത്തിൽ രാജ്യത്തെ […]
Read more

ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി- വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിക്കാൻ നീക്കം

കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളും ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളും ലയിപ്പിക്കാൻ നീക്കം. ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്ന പേരിൽ ഒരു മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാക്കുകയാണ് ലക്ഷ്യം. ലയനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ കെ.എം സച്ചിൻദേവ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന്‌ അനുകൂല മറുപടി ലഭിച്ചു. അതേസമയം, ലയനത്തിന്റെ ഭാഗമായി ഒരു സ്കൂൾ നഷ്ട‌മാകുന്ന സാഹചര്യം ഉണ്ടാകുമോയെന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ലാഭനഷ്ടങ്ങളുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും […]
Read more

പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെഎച്ച്ആര്‍എ

കോഴിക്കോട് : പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടിയെന്ന് കെഎച്ച്ആര്‍എ താമരശ്ശേരി യൂണിറ്റ് കമ്മിറ്റി. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ള സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ ഹോട്ടൽ, ബേക്കറി കൂൾബാർ, കേറ്ററിംഗ് മേഖല പ്രതിസന്ധി നേരിടുകയാണ്, കൂട്ടത്തിൽ നല്ല ജോലിക്കാരെ കിട്ടാത്തതും മേഖലയെ അതീവമായി ബാധിച്ചിരിക്കുന്നു. യോഗത്തിൽ യൂണിറ്റ് മുഖ്യ രക്ഷാധികാരി സുലൈമാൻ പാരഡൈസ്, പ്രസിഡൻ്റ് അബൂബക്കർ ഷൈൻ സെക്രട്ടറി രജീഷ് മാത, വൈസ്പ്രസി. ബാബു റിലാക്സ്, വർക്കിംഗ് പ്രസി. മുനീർ KK , എന്നിവർ […]
Read more

തിരുവമ്പാടി മണ്ഡലം വെച്ചുമാറാൻ ആലോചന; കോഴിക്കോട് ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക കെപിസിസി നേതൃത്വത്തിന് കൈമാറി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺ​ഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ. കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികൾ സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ജില്ലയിലെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക ജില്ലാ കോൺ​ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകി. എം.കെ. രാഘവൻ എം.പി., ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ നേതാക്കൾ കെപിസിസി നേതൃത്വത്തെ കണ്ടത്. ബാലുശ്ശേരി മണ്ഡലത്തിൽ മുൻ എം.പി. രമ്യാ ഹരിദാസിനാണ് പ്രഥമ പരിഗണനയെന്നാണ് റിപ്പോർട്ട്. കെ.എസ്.യു. ജില്ലാപ്രസിഡന്റ് വി.ടി. സൂരജിന്റെ പേരുമുണ്ട്. ബീന […]
Read more

നെടിയനാട് എയുപി സ്കൂൾ സപ്തതി ആഘോഷിക്കുന്നു

കോഴിക്കോട്: 1956-ൽ രൂപീകൃതമായ നെടിയനാട് എയുപി സ്കൂൾ കർമ്മനിരതമായ എഴുപതാണ്ട് പിന്നിട്ട് ഫെബ്രുവരി അഞ്ചാം തീയതി വിവിധ പരിപാടികളോടെ സപ്തതി ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ്. പ്രധാനാധ്യാപിക സീനത്ത് ടീച്ചറുടെ യാത്രയയപ്പും അതോടൊപ്പം നടക്കുന്നു. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കുട്ടികളുടെ കലാ പ്രകടനങ്ങളോടെ പരിപാടികൾക്ക് തുടക്കമാകും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൂർവ്വ അധ്യാപക സംഗമവും ആദരവും പരിപാടിക്ക് തിളക്കമേകു. സായൂജ്യം 2K26 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള സപ്തതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും വൈകിട്ട് ഏഴുമണിക്ക് പിടിഎ റഹീം […]
Read more

പുലിപ്പേടിയിൽ കട്ടിപ്പാറ; വനം വകുപ്പ് നടപടി ആവശ്യപ്പെട്ട് സംയുക്ത കർഷക കൂട്ടായ്മ

കോഴിക്കോട്: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പെരുന്തോടി ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയെയും രണ്ടു മക്കളെയും പ്രദേശവാസികൾ പല സ്ഥലങ്ങളിൽ വെച്ച് കാണുന്നുണ്ട്. ഈ ഭാഗത്തെ കുടുംബങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീഷണിയിലാണ്. പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിനും പൊതു ജീവിതം സുതാര്യമാക്കുന്നതിനും പുലികളെ കൂട് വെച്ച് പിടിക്കാൻ ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പുലി ഭീഷണി നിലനിൽക്കുന്നതിനാൽ വീടിന് പുറത്തേക്ക് പോകാനും ജോലിക്ക് പോകാനും ഒന്നും […]
Read more

യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള മുഴയാണ് രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കിയത്. 25കാരിയുടെ വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix