കോഴിക്കോട്: തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ അടിച്ചേൽപിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ജില്ലയുടെ ശക്തമായ താക്കീതാവും 12ന്റെ ദേശീയ പണിമുടക്കിൽ പ്രതിഫലിക്കുകയെന്ന് ട്രേഡ് യൂനിയൻ-സർവിസ് സംഘടന സംയുക്ത ജില്ല സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തി ൽ പറഞ്ഞു. സമസ്ത ജനവിഭാഗ ങ്ങളുടെയും പിന്തുണയിൽ വ്യാഴാഴ്‌ചത്തെ പണിമുടക്കിൽ ജില്ല നിശ്ചലമാവും.
കേന്ദ്രസർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ തൊഴിലുകൾ നിർത്തിവെച്ചും കടകമ്പോളങ്ങൾ അടച്ചും യാത്രകൾ ഒഴിവാക്കിയും വാഹനങ്ങൾ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. പണിമുടക്കിയ തൊഴിലാളികൾ കോഴിക്കോട് ആദായ നികുതി ഓഫിസിന് മുന്നിൽ പ്രകടനവും ധർണയും നടത്തും. കൂടാതെ പഞ്ചായത്ത് തലങ്ങളിൽ കേന്ദ്രസർക്കാർ ഓഫിസുകൾക്ക് മുന്നിലും ധർണ നടത്തും.
ആദായ നികുതിഓഫിസിന് മുന്നിൽ നടക്കുന്ന ധർണ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി പുനഃസ്ഥാപിക്കുക, വിത്ത് ബിൽ ഉപേക്ഷിക്കുക, പൊതുമേഖലാ ഓഹരി വിൽപനയും ആസ്തി വിൽപനയും അവസാനിപ്പിക്കുക, നിശ്ചിത കാല തൊഴിൽ തള്ളിക്കളയുക. കരാർവൽക്കരണം അവസാനിപ്പിച്ച് തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുക, തൊഴിലാളികൾക്ക് മികച്ച പെൻഷൻ അനുവദിക്കുക, കർഷകരെ ദ്രോഹിക്കുന്ന നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പണിമുടക്ക്.
രാജ്യത്തെ സകല മേഖലകളിലും ജനങ്ങൾ ഗുരുതരമായ പ്രതിസന്ധികളെയാണ് അഭിമുഖീക രിക്കുന്നത്. മൂന്നാം വട്ടവും അധികാരത്തിലേറിയ മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ട്രംപ് വിധേയത്വവും സ്വദേശീയവും വിദേശീയവുമായ കുത്തകകളുടെ ആജ്ഞാനവ ർത്തിത്വവും പുലർത്തുന്ന നയങ്ങളാണ് നടപ്പാക്കുന്നത്.
തൊഴിലാളികളുടെയും കർഷകരുടെ യും സാധാരണക്കാരായ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് ഒരു പരിഗണനയും നൽകുന്നില്ല. ഈ ഘട്ടത്തിലാണ് സംയുക്ത ട്രേഡ് യൂനിയനും സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന് 12ന് ദേശീയ പണിമുടക്ക് നടത്താൻ തീരുമാനിച്ചതെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ, ട്രഷറർ പി.കെ. സന്തോഷ്, പി.പി. സദാനന്ദൻ (എ.ഐ.ടി.യു.സി), അഡ്വ. ഐ.വി. രാജേന്ദ്രൻ (എൻ.എൽ.സി) എന്നിവർ പങ്കെടുത്തു




