Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാറിലെ മാലിന്യം ഒഴുക്കുന്നത് അംഗനവാടിക്ക് സമീപത്തെ കിണറിനടുത്തേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിന് പിൻവശത്ത് നിന്നും മലിന്യം ഒഴുക്കുന്നത് പൊതുകിണറിന് സമീപത്തേക്ക്. മതിലിൽ പ്രത്യേക പൈപ്പുകൾ സ്ഥാപിച്ചാണ് മലിന ജലം ഒഴുക്കുന്നത്. കയ്യേലിക്കുന്ന് ജലനിധി കുടിവെള്ള പദ്ധതിക്കായി നേരത്തെ ഉപയോഗിച്ചിരുന്ന കിണറിൻ്റെ സമീപത്തേക്ക് മാലിന്യം ഒഴുക്കുന്നത് കാരണം കിണറും പരിസരവും വൃത്തിഹീനമായിരിക്കുകയാണ്.

ഇവിടെ കൊതുകുകൾ പെരുകുന്നത് കാരണം അംഗണവാടിയിലെത്തുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് കൊതുകു ജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. കിണറിനു പുറമെ പുതുതായി നിർമ്മിച്ച MCF കെട്ടിടത്തിന് പിന്നിലേക്കും ബാറിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കുരുന്നുകൾ എത്തുന്ന അംഗനവാടിക്ക് സമീപത്ത് ഉള്ള കിണറിന് ആൾമയോ, അപകടം തടയാനായി മേലെ ഗ്രില്ലോ സ്ഥാപിച്ചിട്ടില്ല.

കണ്ണു തെറ്റി ഏതെങ്കിലും കുട്ടി കിണറിനടുത്ത് എത്തിയാൽ വൻ ദുരന്തം തന്നെ ഉണ്ടാവാൻ ഇടയുണ്ട്. അംഗനവാടിക്ക് തൊട്ടടുത്ത് MCF സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ പ്രധിഷേധം ഉയർന്നുവന്നിട്ടുള്ളതാണ്, എന്നാൽ അതിനും ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.

Recent News

Advertisement
WhiteswanTV Footer