Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kozhikode

ചെന്താമര വിറ്റ ഫോണ്‍ ഓണായി; അന്വേഷണം തിരുവമ്പാടിയിലേക്കും

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്കായുളള തിരച്ചില്‍ തിരുമ്പാടിയിലേക്കും. ചെന്താമര വിറ്റ ഫോണ്‍ തിരുവമ്പാടിയില്‍ ഓണായ പശ്ചാത്തലത്തിലാണ് അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചത്. സുഹൃത്തിനാണ് ചെന്താമര ഫോണ്‍ വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചെന്താമര രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ചെന്താമര നേരത്തേ തിരുവമ്പാടിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നുവെന്നും സുഹ്യത്ത് മണികഠ്ണന് ഫോണ്‍ വിറ്റെന്നും പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ മണികഠ്ണനെ് പൊലീസ് ചോദ്യം ചെയ്യും. അതേസമയം ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പാലക്കാട് എസ്പി […]
Read more

തിക്കോടി ബീച്ചിൽ അപകടം; കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അം​ഗ സംഘത്തിൽപ്പെട്ട അഞ്ചുപേർ തിരയിൽപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. അഞ്ചാമത്തെ ആൾ ചികത്സയിലാണ്.രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും കഴിഞ്ഞില്ല. നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Read more

വിമര്‍ശനങ്ങളെ അംഗീകരിക്കുന്നു: വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയെയുടെ മരണത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനിടെ സ്ഥലത്തെത്താതെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്ത് പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. താന്‍ ശ്രദ്ധിക്കണമായിരുന്നു എന്നും വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തിലെ പരിപാടിയിലാണ് മന്ത്രി ഹിന്ദിഗാനം ആലപിച്ചത് . നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ഉദ്ഘാടനം […]
Read more

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ സ്റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

കോഴിക്കോട് ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

കോഴിക്കോട് താമരശേരിയിൽ ലഹരിക്ക് അടിമയായ മകൻ കിടപ്പിലായ അമ്മയെ വെട്ടിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത് . അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി അമ്പത്തിമൂന്നുക്കാരിയായ സുബൈദയെയാണ് 25-കാരനായ മകൻ ആഷിക്ക്കൊലപ്പെടുത്തിയത്.ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണ്ണമായും കിടപ്പിലായിരുന്നു. സുബൈദയുടെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നത് . ബെംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ അമ്മയെ കാണാൻ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം; 30 ലക്ഷം രൂപയുടെ നഷ്ടം

കോഴിക്കോട്: പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണു തീപിടുത്തമുണ്ടായത്. തീ സമീപത്തെ ഹോട്ടലിലേക്കും പടർന്നു. വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
Read more

മാമി തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത്ത് കുമാറിനെയും , ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് കോടതിയിൽ ഹാജരാക്കും. നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നും രജിത് കുമാറും ഭാര്യയും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം […]
Read more

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല

കോഴിക്കോട് : കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാകുന്നത്. നഗരത്തിലെ ഒരു ഹോട്ടലിൽ ഇയാൾ മുറിയെടുത്തിരുന്നുന്നതായി പൊലീസ് കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]
Read more

ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…’തമാശയെന്ന് കരുതി എന്നാൽ കളി കാര്യമായി സുഹൃത്തിനെതിരെ കേസ് എടുത്ത് പോലീസ്

കോഴിക്കോട് വടകരയിൽ സുഹൃത്ത് നൽകിയ ബീഫ് ഫ്രൈ കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍ .സുഹൃത്സഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് ഇത് കഴിക്കുകയായിരുന്നു. എന്നാൽ പിന്നാലെ നിധീഷിൻറെ ആരോഗ്യാവസ്ഥ മോശമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിധീഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര […]
Read more

‘മറക്കാൻ പറ്റാത്തതിനാൽ വന്നു’ : പ്രിയ ഗുരുവിന്റെ വീട്ടിൽ എത്തി മമ്മൂട്ടി

അന്തരിച്ച വിഖ്യാത സാഹിത്യക്കാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലാണ് അദ്ദേഹം എത്തിയത്. നടൻ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മറക്കാൻ പറ്റാത്തതിനാൽ വന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വിട പറഞ്ഞത്. എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമ ബന്ധത്തെക്കാൾ ഉപരി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുണ്ടായിരുന്നത്. അസർബൈജാനിൽ ഷൂട്ടിം​ഗിലായിരുന്നതിനാൽ മമ്മൂട്ടിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix