‘കുഞ്ഞികൃഷ്ണൻ മിർജാഫർ’; രൂക്ഷ വിമർശനവുമായി കെ.കെ. രാഗേഷ്
പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു. ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനമാണ് കേന്ദ്ര കമ്മിറ്റി ശരിവച്ചത്. പയ്യന്നൂരിൽ യുഡിഎഫ് ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കിയതുകൊണ്ടാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്നും ചിലയിടങ്ങളിൽ പാർട്ടി സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് […]
Read more






