Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

80 മുസ്‍ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ്

ലഖ്നോ: സംഭാൽ ജില്ലയിലെ ബഹജോയി മേഖലയിൽ കഴിഞ്ഞ 50 വർഷമായി താമസിക്കുന്ന വീടുകളിൽ നിന്ന് മുന്നറിയിപ്പില്ലാതെ 80 മുസ്‍ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ് സർക്കാർ. ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകൾ നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. വീടുകളിൽ നിന്നും ഇറക്കിവിടുന്നതിന് മുൻപ് തങ്ങൾക്ക് നോട്ടീസ് നൽകിയില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഉച്ചക്ക് 1.15ഓടെ സർക്കാർ ഉദ്യോഗസ്ഥർ വന്ന് വീടുകൾ സീൽ ചെയ്യുകയായിരുന്നു. നോട്ടീസ് പോലുമില്ലാതെ വീടുകളിൽ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണർ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള […]
Read more

മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

ഇടുക്കി : കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുക്കുന്നില്‍ ഓമനയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ജോലിഴിഞ്ഞ് മടങ്ങവെയാണ് ഇരുവരും ഒഴുക്കില്‍പ്പെടുന്നത്. ഭര്‍ത്താവ് ദിവാകരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോവുന്നതിനിടയിലുള്ള നീര്‍ച്ചാലു മുറിച്ചു കടക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. രക്ഷപെട്ടെത്തിയ ദിവാകരന്‍ കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
Read more

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അഞ്ച് വർഷം പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിലാണ് ഹരജി സമർപ്പിച്ചത്. സംസ്ഥാന സർക്കാർ, സി.ബി.ഐ, ദേശീയ വനിതാ കമീഷനെയടക്കം എതിർ കക്ഷികളാക്കിയാണ് ഹരജി. ഹരജി വെള്ളിയാഴ്ച പരിഗണിക്കും. റിപ്പോർട്ടിൽ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊലീസിന് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിൽ പറയുന്നു. ജസ്റ്റിസ്സുമാരായ ഹൃഷികേശ് റോയ്, […]
Read more

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മുൻപ്​ മേ​യ​റെ​യും എം.​എ​ൽ.​എ​യെ​യും കു​റ്റ​വി​മു​ക്​​ത​രാ​ക്കാ​നു​ള്ള പൊ​ലീ​സ്​ ശ്ര​മ​ത്തി​ന്​ കോ​ട​തി വി​മ​ർ​ശം

തി​രു​വ​ന​ന്ത​പു​രം : കെ.​എ​സ്.​ആ​ർ.​ടി.​സി ​ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ ഹ​ർ​ജി​യി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ്​ കെ.​എം. സ​ച്ചി​ൻ​ദേ​വ്​ എം.​എ​ൽ.​എ​യും ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ പേ​ർ​ക്കെ​തി​രാ​യി ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ​കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മുൻപ്​ മേ​യ​റെ​യും എം.​എ​ൽ.​എ​യെ​യും കു​റ്റ​വി​മു​ക്​​ത​രാ​ക്കാ​നു​ള്ള പൊ​ലീ​സ്​ ശ്ര​മ​ത്തി​ന്​ കോ​ട​തി വി​മ​ർ​ശം. അ​ന്വേ​ഷ​ണ പു​രോ​ഗ​തി സ​മ​ർ​പ്പി​ക്കാ​നു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​ൾ​ക്ക്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​തി​നെ​തി​രെ​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വി​മ​ർ​ശ​നം. കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വാ​യ ബ​സി​ലെ ​സി.​സി ടി.​വി കാ​മ​റ​യു​ടെ മെ​മ്മ​റി കാര്‍ഡ് ഇ​തു​വ​രെ പൊ​ലീ​സി​ന്​ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. […]
Read more

ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം: കോഴിക്കോട് – തൃശൂർ ദേശീയ പാതയിലെ ചേളാരിക്കടുത്ത് പടിക്കലിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം. രണ്ട് യുവാക്കൾ മരിച്ചു. ദേശീയ പാതയിൽ പുതുതായി നിർമിച്ച നാലുവരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. കോട്ടക്കൽ പടപ്പറമ്പ് പാങ് സ്വദേശികളായ റനീസ് (19), എം.ടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ […]
Read more

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ടിൽ ചർച്ച പാർവതി നായരുടെ ‘ഉൻ പാർവയിൽ’

ഇൻഡ്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ട് ഡബ്ലിനിൽ തമിഴ് ത്രില്ലർ “ഉൻ പാർവയിൽ” പ്രദർശിപ്പിച്ചു.”താൽ” , “കഹോ നാ പ്യാർ ഹേ” എന്ന ചിത്രങ്ങളുടെ പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ കബീർ ലാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർവതി നായർ രണ്ടു കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “ഉൻ പാർവയിൽ’ഭവ്യയും ദിവ്യയും എന്ന രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.’എനിക്ക് വലിയൊരു വെല്ലുവിളിയായിരുന്നു, എന്നാൽ അത് സന്തോഷം നൽകുന്ന അനുഭവവുമാണ്. സ്നേഹം, നഷ്ടം, മനസ്സുറച്ച പ്രതികാരം എന്നിവയെ ആഴത്തിൽ പരിശോധിക്കുന്ന ഈ […]
Read more

‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’ നവംബർ എട്ടിന്

കുറ്റാന്വേഷണ ചിത്രമായ ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും. എം.എ. നിഷാദിൻ്റെ പിതാവും പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ വിവിധ രംഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്തിട്ടുള്ള, മുൻ പൊലീസ് ഉദ്യോഗസ്ഥൻ പി.എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും പ്രമാദമായ രണ്ടു കേസുകൾ ക്രോഡീകരിച്ചാണ് ചിത്രത്തിന്‍റെ അവതരണം. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിന്‍റെ തിരോധാനവും […]
Read more

സംസ്ഥാന സർക്കാരിൻറെ നാലാമത് നൂറു ദിന പരിപാടി ; അനുയാത്ര റിഥമിന്റെ പ്രഖ്യാപനം നാളെ

സംസ്ഥാന സർക്കാരിൻറെ നാലാമത് നൂറു ദിന പരിപാടികളോടനുബന്ധിച്ച്ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകളുടെ സംസ്ഥാന ആർട്ട് ഗ്രൂപ്പായ “അനുയാത്ര റിഥമിന്റെ പ്രഖ്യാപനം നാളെ. വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപനം നിർവഹിക്കും. ചലച്ചിത്ര കലാ സാസംകാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് നേതൃത്വത്തിലാണ് കലാസംഘത്തിന് രൂപം നൽകിയിരിക്കുന്നത്. കേരള സാമൂഹ്യ […]
Read more

നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനം ; മഞ്ചു വാര്യര്‍

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏറെ പേർ പ്രശംസിച്ചും മറ്റും കമന്‍റുകളുമായി എത്തിയിട്ടുണ്ട്. എന്നാൽ, പുതിയ ചിത്രങ്ങൾക്ക് മഞ്ജു നൽകിയ അടിക്കുറുപ്പാണ് ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നത്. ‘മനസ്സമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത്’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. ചിത്രങ്ങളും ഡ്രസ്സിന്‍റെ മോഡലും എന്തായാലും പ്രേക്ഷകരേറ്റെടുത്ത് കഴിഞ്ഞു.
Read more

അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസിൽ 15 കാരൻ അറസ്റ്റിൽ

വാഷിങ്ടൺ : അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസിൽ 15 കാരൻ അറസ്റ്റിൽ. ഒരു കുടുംബത്തിലെ തന്നെ അഞ്ച്പേരെയാണ് കൊലപ്പെടുത്തിയത്. വാഷിങ്ടണിൽ സിയാറ്റിലിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഫാൾ സിറ്റിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടി. വെടിവെപ്പ് ഗാർഹിക പീഡനമായി കണക്കാക്കി ഹോമിസൈഡ് ഡിറ്റക്ടീവുകൾ(കൊലപാതകങ്ങൾ തെളിയിക്കുന്ന ക്രിമിനൽ അന്വേഷകൻ)സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മൈക്ക് മെല്ലിസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix