Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

രോഗം തിരിച്ചറിഞ്ഞതിന് ശേഷം സീരീസിൽ നിന്ന് പിൻമാറാൻ ഞാൻ ശ്രമിച്ചു ; സാമന്ത

സ്പൈ ആക്ഷൻ ടെലിവിഷൻ സീരീസായ സിറ്റാഡൽ ഹണി ബണ്ണിയാണ് സാമന്തയുടെ ഏറ്റവും പുതിയ പ്രൊജക്ട്. നവംബറിലാണ് സീരീസ് പ്രദർശനത്തിനെത്തുന്നത്. ബോളിവുഡ് താരം വരുൺ ധവാനാണ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പാണ് നടി സാമന്തയ്ക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡറായ മയോസൈറ്റിസ് സ്ഥിരീകരിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്ന് താരം ഇടവേള എടുക്കുകയും ചെയ്തിരുന്നു. രോഗത്തെ തുടർന്നുണ്ടായ ശരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് നടി സാമന്ത ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. രോഗം തിരിച്ചറിഞ്ഞതിന് ശേഷം സീരീസിൽ നിന്ന് മാറാൻ താൻ ശ്രമിച്ചിരുന്നുവെന്ന് […]
Read more

‘ഓശാന’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി

എൻ.വി. മനോജ് സംവിധാനത്തിൽ പുതുമുഖ താരം ബാലാജി ജയരാജ് നായകനായെത്തുന്ന ചിത്രം ‘ഓശാന’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര, അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ജോസ്.എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണയമാണ് ഈ ചിത്രത്തിന്‍റെ കാതലായ വിഷയം. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത […]
Read more

ബിരേൻ സിങ്ങിനെ മാറ്റണം ; കേന്ദ്ര നേതൃത്വത്തിന് 19 ബിജെപി എംഎൽഎമാരുടെ നിവേദനം

ഗുവാഹതി : മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു 19 ബിജെപി എംഎൽഎമാരുടെ നിവേദനം. സുരക്ഷാ സേനയെ വിന്യസിച്ചതു കൊണ്ടു മാത്രം മണിപ്പുരിൽ സമാധാനം കൊണ്ടുവരാൻ പറ്റില്ലെന്ന് ബിജെപി എംഎൽഎമാർ. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ മന്ത്രിമാരും എം.എൽ.എ മാരും മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. നിയമസഭ സ്പീക്കർ തോക്‌ചോം സത്യവ്രത് സിങ്, മന്ത്രിമാരായ തോംഗം വിശ്വജിത് സിങ്, യുംനാം ഖേംചന്ദ് സിങ് എന്നിവരും ഒപ്പിട്ടവരിൽ […]
Read more

എം.ഡി.എം.എയുമായി സീരിയൽ നടി അറസ്റ്റിൽ

പരവൂർ : എം.ഡി.എം.എയുമായി സീരിയൽ നടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ പാർവതി എന്ന ഷംനത്ത് (36) പരവൂർ പൊലീസ് പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്.
Read more

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് ആരംഭിച്ചു

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1-ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമാക്കി കൊച്ചിൻ എയർപോർട്ട്. ഒക്ടോബർ 21, തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടൊപ്പം കോ-വർക്കിങ് സ്പേസ്, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ജിം, സ്‌പാ എന്നിവയും സജ്ജമായിട്ടുണ്ട്. റെസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം […]
Read more

‘സ്വർഗം’ നവംബർ 8-ന് പ്രദർശനത്തിനെത്തുന്നു

അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന” സ്വർഗം ” നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷൻ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന […]
Read more

റെയിൽവേ വികസനം ; പൊതുജനങ്ങളിൽ നിന്നുയരുന്ന ആവശ്യങ്ങൾ അനുകൂലമായി പരിഗണിക്കണം ; ഡോ. ശശിതരൂർ എം.പി

തിരുവനന്തപുരം : തിരുവനന്തപുരം കന്യാകുമാരി റെയിൽ പാതയിൽ തിരുവനന്തപുരം സെൻട്രൽ നേമം സ്റ്റേഷനുകൾക്കിടയിലുള്ള മേലാറന്നൂർ സി.ഐ.ടി റോഡിൽ ഒരു മേൽപ്പാലം നിർമിക്കുന്നതിന് സ്ഥലം രണ്ടു വർഷം മുന്നെ തന്നെ ഏറ്റെടുത്തു നൽകിയെങ്കിലും മേൽപ്പാല നിർമാണം ആരംഭിക്കാൻ റെയിൽവേ തയ്യാറാകാത്ത സാഹചര്യത്തിൽ റെയിൽവേ വികസനം സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുയരുന്ന ആവശ്യങ്ങൾ അനുകൂലമായി പരിഗണിക്കണമെന്നു കാണിച്ച് ഡോ. ശശിതരൂർ എം.പി കേന്ദ്ര റെയിൽ വകുപ്പ് മന്ത്രിക്കും റെയിൽവേ ബോർഡിനും കത്തുനൽകി. ദിവസേനെ ആയിരക്കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. തിരുവനന്തപുരം […]
Read more

യഹ്‍യ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്

ഗസ്സസിറ്റി : തെക്കൻ ഗസ്സയിലെ റഫയിലെ താൽ അൽ സുൽത്താനിലെ കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ മൂന്നുപേരിൽ ഒരാൾ സിൻവാറാണെന്നാണ് സ്ഥിരീകരിച്ച് ഹമാസ്. ഹമാസിന്റെ ഗസ്സയിലെ മേധാവി ഖലീൽ ഹയ്യ ആണ് ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. ബുധനാഴ്ച രാത്രി തെക്കൻ ഗസ്സയിലുള്ള സതേൺ കമാൻഡ് 828-ാം ബ്രിഗേഡിലെ ഇസ്രായേൽ സൈനികരാണ് ആക്രമണം നടത്തിയത്. ഹമാസിന്റെ ഏറ്റവും കരുത്തനും കാർക്കശ്യക്കാരനുമായ നേതാവായിരുന്നു സിൻവാർ. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേൽ ആരോപിക്കുന്ന […]
Read more

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട; യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ

കൊച്ചി: അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസിയുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് […]
Read more

മയക്ക് മരുന്ന് കേസ് ; മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ

മയക്ക് മരുന്ന് കേസിൽ മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ. തളിപ്പറമ്പ് ‘ സെയ്ദ് നഗറിൽ കളരിക്കുന്നേൽ വീട്ടിൽ ഹാഷിം (35)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഡാൻസാഫും, 2021 ൽ ലോക്ഡൗൺ സമയം അങ്കമാലി പോലീസും ചേർന്ന് കറുകുറ്റിയിൽ 2 കിലോ 200 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഈ കേസിലെ പ്രധാന കണ്ണിയാണ് ഹാഷിം . തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കൊണ്ടുവന്നിരുന്നത്. മൂന്നു പേർ നേരത്തെ പിടിയിലായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix