Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

നൈപുണ്യ വികസനത്തിലൂടെ പരമാവധി തൊഴിലവസരങ്ങൾ ലഭ്യമാക്കതുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലവസരങ്ങൾ കൂടുതലുള്ള തൊഴിൽമേഖലകളിൽ ആവശ്യമുള്ള നൈപുണ്യ പരിശീലനം നൽകി കൂടുതൽ പേർക്ക് തൊഴിൽ നൽകുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മന്ത്രി വി. ശിവൻ കുട്ടി. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് സംഘടിപ്പിച്ച ട്രെയിനിങ് സർവീസ് പ്രൊവൈഡേഴ്‌സ് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിനും, തൊഴിലാളി– ജനസംഖ്യാ അനുപാതം വർദ്ധിപ്പിച്ച് സംസ്ഥാനം കൈവരിച്ച സാമൂഹിക സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിനും നൈപുണ്യ വികസനത്തിലൂടെ സാധിക്കും. കേരള സർക്കാരിന്റെ തൊഴിലും […]
Read more

ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ്; കേരളമൊന്നടങ്കം എതിർക്കുമെന്ന് കെ സി വേണു​ഗോപാല്‍

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് കോൺ​ഗ്രസ് കെസി വേണു​ഗോപാൽ. കേരളം ഒന്നടങ്കം എതിർക്കുമെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി. ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നടത്തുകയാണ് സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, […]
Read more

ഉരുള്‍പൊട്ടല്‍ ഭയം നിറയ്ക്കുമ്പോള്‍ അഭയം തേടി പുറംമ്പോക്കില്‍ ഒരമ്മയും മക്കളും

മുണ്ടക്കയത്ത് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് പുറംമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മയും കുടുംബവും…സഹായിക്കാന്‍ മനസുള്ളവര്‍ സഹായിക്കുക…വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലും വളരെക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും കുടുംബവും താമസിക്കുന്നത് പുറംമ്പോക്കില്‍.മുണ്ടക്കയത്തിനടുത്ത് പാലൂര്‍ക്കാവില്‍ കളത്തിനാനിക്കല്‍ ജിനു എന്ന വീട്ടമ്മയാണ് വിദ്യാര്‍ത്ഥികളായ 3 മക്കള്‍ക്കും 72 വയസുള്ള വൃദ്ധമാതാവിനും ഒപ്പം പുറംമ്പോക്കില്‍ ഇടിഞ്ഞു പൊളിഞ്ഞ കൂരയില്‍ താമസിക്കുന്നത്.ഇവര്‍ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായി പല സ്ഥലങ്ങളിലായി ഉരുള്‍പൊട്ടിയിട്ടുണ്ട്.ഭയത്താലാണ് ഇവിടെ എന്നും ഇവര്‍ ജീവിക്കുന്നത്. മഴ ശക്തമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഭയന്ന് ഈ കുടുംബത്തെയും ക്യാമ്പില്‍ […]
Read more

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ല,കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കും:ധര്‍മ്മേന്ദ്ര പ്രധാന്‍

പരീക്ഷ ക്രമക്കേട് വിവാദത്തിനിടെ നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി സര്‍ക്കാര്‍ ഉന്നത സമിതി രൂപീകരിക്കും.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രവര്‍ത്തനം,പരീക്ഷാ ക്രമീകരണങ്ങള്‍, സുതാര്യത, സുരക്ഷാ പ്രോട്ടോകോള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് സമിതി മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ടെന്ന് […]
Read more

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 78 ദിവസം പ്രായമുളള കുഞ്ഞ് മരിച്ചു

വടക്കാഞ്ചേരി:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം.വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം.ചാത്തന്‍ കോട്ടില്‍ അന്‍സാര്‍ – ഷിഹാന തസ്‌നി ദമ്പതികളുടെ 78 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.
Read more

റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും

ദില്ലി:രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ? അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം തെളിയും. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നതിനാല്‍ ചെവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ വരും. രാഹുല്‍ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയതോടെ റായ്ബറേലിക്ക് […]
Read more

രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പ്: ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. അസി ഡയറക്ടർ സുരേന്ദ്ര ജി കാവിത്കർ ഹൈ സത്യവാങ്മൂലം നൽകി. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് വിശദീകരണം. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ […]
Read more

പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്‍ക്കാൻ താല്‍പര്യമില്ലെന്ന് അറിയിച്ചു, പരാതിക്കാരി ദില്ലിയിലേക്ക് മടങ്ങി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ദില്ലിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇതോടെയാണ് നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് […]
Read more

‘ഒരുപതിറ്റാണ്ട് കഴിഞ്ഞാലും കോൺഗ്രസ് 100 സീറ്റ് തികയ്ക്കില്ല, NDA ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യം’

ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി. ഇന്ത്യ സംഖ്യം വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എന്‍.ഡി.എ എന്നും മോദി അവകാശപ്പെട്ടു. കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. വിജയത്തില്‍ ഉന്മത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഞങ്ങളുടെ മൂല്യം. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം ഞങ്ങള്‍ക്കില്ല, മോദി പറഞ്ഞു. മത്സരാധിഷ്ഠിതവും സഹകരണത്തിലൂന്നിയതുമായി ഫെഡറലിസത്തിലാണ് തങ്ങളുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മോദി […]
Read more

സുരേഷ് ഗോപിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ക്ക് മാതൃക

കോഴിക്കോട്: തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയം ബിജെപി പ്രവർത്തകർക്ക് ആകെ മാതൃക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മണ്ഡലത്തിൽ തിരിച്ചടി നേരിട്ടാലും അവിടെത്തന്നെ നിന്ന് പ്രവർത്തിച്ചത് വഴിയാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വിജയം നേടാൻ കഴിഞ്ഞതെന്നും കെ സുരേന്ദ്രൻപറഞ്ഞു. സുരേഷ് ഗോപിയുടെ മാതൃകയിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതാക്കൾ തൽപരരാകണം. ശോഭ സുരേന്ദ്രന് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജോസ് കെ മാണി എൽഡിഎഫിൽ പോയതിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix