ആമസോണിന് പിന്നാലെ കൂട്ടപിരിച്ചുവിടലുമായി നെറ്റ്ഫ്ളിക്സും
കാലിഫോർണിയ: ആമസോണിന് പിന്നാലെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവും ഈ വർഷം ഉടനീളം ഓഹരി വിപണിയിലുണ്ടായ ഇടിവുമാണ് പിരിട്ടുവിടലിലേക്ക് നയിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷാവസാനം നെറ്റ്ഫ്ലിക്സിൽ ഏകദേശം 16,000 മുഴുവൻ സമയ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഈ കണക്ക് അനുസരിച്ച് ഇത്തവരണ ഏകദേശം 800 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നാണ് വിവരം. പിരിച്ചുവിടുന്നതിനുള്ള പ്രധാന കാരണം മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും […]
Read more