Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

വികസനത്തെ കുറിച്ച് പൊതു സംവാദത്തിന് ചാലക്കുടി എംഎൽഎ തയ്യാറാവണം: എൽഡിഎഫ്

തൃശ്ശൂർ: വികസന  സ്വപ്‌നങ്ങളുടെ ശവ പറമ്പായി ചാലക്കുടി മണ്ഡലത്തെ മാറ്റിയ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ചാലക്കുടിക്കാരോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോടികളുടെ വികസനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ടുന്ന എംഎല്‍എ നടപ്പിലാക്കിയ പദ്ധതിയെ കുറിച്ച് ജനങ്ങളോട് പറയുവാന്‍ തയ്യാറാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചിറക് പദ്ധതിയുടെ പേരില്‍ വലിയ പണ പിരിവ് നടത്തിയതായും നേതാക്കള്‍ ആരോപിച്ചു. വികസന പദ്ധതികളെ കുറിച്ച് പൊതു സംവാദത്തിന് തയ്യാറുണ്ടോയെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വളരുന്ന കേരളം തളരുന്ന ചാലക്കുടിയെന്ന […]
Read more

ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചു; നടപടി സാംസ്കാരിക വൈകൃതമെന്ന് പ്രതിഷേധം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ രാഷ്ട്രീയ പോസ്റ്ററുകൾ വെച്ച് പ്രചരിപ്പിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം. എൽ.ഡി.എഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്ററുകൾ കബറിടത്തിൽ വെക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത് വിശ്വാസികളെയും ജനങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസികൾ അതീവ വിശുദ്ധിയോടെ കാണുന്ന കബറിടങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് സാംസ്കാരിക വൈകൃതമാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. നിരവധി പുരോഹിത ശ്രേഷ്ഠന്മാരുടെ കബറിടങ്ങൾക്ക് സമീപമാണ് ഉമ്മൻചാണ്ടി സാറിന്റെ കബറിടവും […]
Read more

ഭരണപരാജയം മറച്ചുവെക്കാൻ ജനകീയ യാത്ര; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

കോട്ടയം: സംസ്ഥാനം നേരിടുന്ന അതീവ ഗൗരവകരമായ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സർക്കാർ, അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ അഭ്യാസമാണ് നടത്തുന്നതെന്ന് വിമർശനം. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായിട്ടും അത് പുറത്തുവിടാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എയിഡഡ് സ്കൂൾ അധ്യാപകർ നേരിടുന്ന നിയമന കുരുക്കുകളും ശമ്പള പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതും, റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതും സർക്കാരിന്റെ വലിയ […]
Read more

ജനപ്രതിനിധി നിഷ്ക്രിയമായാൽ വികസനം സ്തംഭിക്കും പാലായിൽ സംഭവിച്ചത് അതാണ്: ജോസ് കെ മാണി

കോട്ടയം: ജനപ്രതിനിധിയുടെ നിഷ്ക്രിയത്വം ഒരു പ്രദേശത്തിന്റെ വികസനത്തെ എങ്ങനെ പിന്നോട്ടടിക്കുമെന്നതിന് ഉദാഹരണമാണ് പാലാ നിയമസഭാ നിയോജക മണ്ഡലമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫ് മധ്യമേഖലാ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-ന് മുൻപുള്ള 50 വർഷക്കാലം പാലാ കേരളത്തിന് വികസന മാതൃകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ പദ്ധതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിലവിലെ എംഎൽഎ പരാജയപ്പെട്ടുവെന്നും, നിയമസഭാ സമിതികളിലോ ചർച്ചകളിലോ സജീവമായി ഇടപെടാത്ത മണ്ഡലമായി പാലാ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലായിലെ […]
Read more

പാലായുടെ സൗന്ദര്യം കൊടിതോരണങ്ങളിൽ മറയുന്നു; നഗരസഭയുടെ മൗനത്തിനെതിരെ പ്രതിഷേധം

കോട്ടയം: നഗരത്തെ മനോഹരമാക്കാൻ മുൻ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികൾ രാഷ്ട്രീയ അതിപ്രസരത്തിൽ മുങ്ങുന്നു. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ അവസാന വർഷം അന്നത്തെ ചെയർമാൻ പ്രത്യേക താൽപ്പര്യമെടുത്ത് നവീകരിച്ച റൗണ്ടാനകളും നഗരമധ്യവുമാണ് ഇപ്പോൾ കൊടികളും ഫ്ലക്സുകളും കൊണ്ട് നിറഞ്ഞിരിക്കുന്നത്. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ഈ ഇടങ്ങൾ, പദ്ധതിക്ക് നേതൃത്വം നൽകിയ അതേ രാഷ്ട്രീയ പാർട്ടിയുടെ തന്നെ പ്രചാരണ സാമഗ്രികൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് എന്നത് വൈരുദ്ധ്യമാകുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സൗന്ദര്യവത്കരണ പദ്ധതികൾ ഇത്തരത്തിൽ നശിപ്പിക്കപ്പെടുമ്പോഴും […]
Read more

കുമരകം ആശുപത്രിയിലെ രാത്രികാല സേവനം നിർത്തലാക്കിയതിൽ പ്രതിഷേധം ശക്തം

കോട്ടയം: ബ്ലോക്ക് പഞ്ചായത്തിലെ മുൻ എൽ.ഡി.എഫ് ഭരണസമിതി കുമരകം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ രാത്രികാല മെഡിക്കൽ സേവന പദ്ധതി അട്ടിമറിച്ചതായി പരാതി. വലിയ ആവേശത്തോടെ നാടിന് സമർപ്പിച്ച ഈ അഭിമാന പദ്ധതി, ഇരു പഞ്ചായത്തുകളിലും ഭരണം മാറി ഒന്നര മാസം തികയുന്നതിന് മുൻപേ നിർത്തലാക്കിയത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയോടുള്ള യു.ഡി.എഫിന്റെ നിഷേധാത്മക നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ ആരോപിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ജനകീയ ആരോഗ്യ സംവിധാനങ്ങളെ യു.ഡി.എഫ് എങ്ങനെയാണ് കാണുന്നത് […]
Read more

എൽഡിഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാ പര്യടനം ചാലക്കുടിയിൽ സമാപിച്ചു

തൃശ്ശൂർ: ചാലക്കുടി മോദി ജാഡ കൊണ്ടു ബിജെപിക്കു കേരളത്തിൽ വിജയിക്കാനാകില്ലെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാ പര്യടന സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു യാത്രാ നായകനായ അദ്ദേഹം. ഗാന്ധിജി പറഞ്ഞ സ്വരാജ് കോൺഗ്രസ് പറഞ്ഞ സ്വരാജ് അല്ല. സ്വരാജ് എന്നാൽ എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവുമാണ്. ആ ഗാന്ധിജിയേയോ ഗാന്ധിയുടെ കാഴ്‌ചപ്പാടോ ഇതു പുത്തൻ കോൺഗ്രസുകാർക്കോ യുഡിഎഫ് നേതാക്കൾക്കോ അറിയില്ല. അതറിയാവുന്നത് ഇടതുപക്ഷത്തിനാണ്. ആ ദിനങ്ങളിൽ ദേശീയപ്രസ്‌ഥാനം പറഞ്ഞ മഹത്തായ […]
Read more

എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്ന് ചങ്ങനാശേരിയില്‍

കോട്ടയം: ചങ്ങനാശേരിയിൽ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ചങ്ങനാശേരിയില്‍ എത്തിച്ചേർന്നു. തിരുവല്ലയിലെ സ്വീകരണത്തിനുശേഷം ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരി ളായിക്കാട് എത്തിച്ചേർന്ന ജാഥയെ ജില്ലാ അതിര്‍ത്തിയില്‍ എല്‍ഡിഎഫ് ജില്ലാ നേതാക്കളുടെയും സ്വാഗതസംഘത്തിന്‍റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. എല്‍ഡിഎഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ളായിക്കാട് പാലത്രച്ചിറ ബൈപാസ് റോഡിലൂടെ സ്വീകരിച്ച് റെയില്‍വേ ജംഗ്ഷനിലേക്ക് എത്തി. അവിടെ നിന്ന് തുറന്ന വാഹനത്തില്‍ […]
Read more

ജോസഫും എൽഡിഎഫിലേക്കോ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം കൂടുതൽ സ്വാധീനമുള്ള മണ്ഡലങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗമാണെന്നും യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയാണ് ജോസ് കെ മാണി എത്തിയിരിക്കുന്നത്. രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം […]
Read more

വികസനമുന്നേറ്റ ജാഥയ്ക്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം. മുക്കത്തെ സ്വീകരണത്തിനുശേഷം കൊടുവള്ളിയിലെത്തിയ ജാഥയെ മണ്ഡലാതിർത്തിയായ കൊടുവള്ളി നഗരസഭയിലെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം സ്വീകരിച്ച് ജില്ലാ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരകേന്ദ്രമായ കൊടുവള്ളിയിലേക്ക് ആനയിച്ചു. കൊടുവള്ളി ടൗണിൽ നിന്നും നൂറ് മീറ്റർ അകലെ നിന്ന് ജാഥാ ക്യാപ്ടനെ തുറന്ന ജീപ്പിൽ ശിങ്കാരിമേളം, ബാൻ്റ് മേളം തുടങ്ങിയ വാദ്യമേളങ്ങളോടെ അകമ്പടിയോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix