Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വികസനത്തെ കുറിച്ച് പൊതു സംവാദത്തിന് ചാലക്കുടി എംഎൽഎ തയ്യാറാവണം: എൽഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വികസന  സ്വപ്‌നങ്ങളുടെ ശവ പറമ്പായി ചാലക്കുടി മണ്ഡലത്തെ മാറ്റിയ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ചാലക്കുടിക്കാരോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോടികളുടെ വികസനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ടുന്ന എംഎല്‍എ നടപ്പിലാക്കിയ പദ്ധതിയെ കുറിച്ച് ജനങ്ങളോട് പറയുവാന്‍ തയ്യാറാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ചിറക് പദ്ധതിയുടെ പേരില്‍ വലിയ പണ പിരിവ് നടത്തിയതായും നേതാക്കള്‍ ആരോപിച്ചു. വികസന പദ്ധതികളെ കുറിച്ച് പൊതു സംവാദത്തിന് തയ്യാറുണ്ടോയെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വളരുന്ന കേരളം തളരുന്ന ചാലക്കുടിയെന്ന മുദ്രവാക്യവുമായി എല്‍ഡിഎഫ് നടത്തുന്ന എല്‍ഡിഎഫ് ചാലക്കുടി മണ്ഡലം രാഷ്ട്രീയ വിശദീകരണ വാഹന ജാഥ 16 തീയതി രാവിലെ 8 മണിക്ക് അന്നനാട് ജംഗ്ഷനില്‍ സംസ്ഥാന  കമ്മിറ്റിയംഗം എം.എം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

18 തീയതി കൊടകര പഞ്ചായത്തിലെ പുലിപ്പാറ കുന്നില്‍ വൈകിട്ട് 5.30ന് ജാഥ സമാപിക്കുന്നു. കെ.എസ്. അശോകന്‍ ജാഥ ക്യാപ്റ്റനും, സി.വി.ജോഫി വൈസ് ക്യാപ്റ്റനും, ജോര്‍ജ്ജ് വി ഐനിക്കല്‍ മാനേജരും, അഡ്വ.പി.ഐ മാത്യു കോഡിനേറ്ററുമായിട്ടാണ് ജാഥയെ നയിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ കെ.എസ്.അശോകന്‍, അനില്‍ കദളിക്കാടന്‍, ജോര്‍ജ്ജ് വി ഐനിക്കല്‍, പി.ഡി.നാരായണന്‍, കെ.പി.തോമാസ്, പോളി ഡേവീസ്, സജീവ് സി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
WhiteswanTV Footer