നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങു എത്തിനിൽക്കേ മുന്നണികൾക്കുള്ളിൽ രാഷ്ട്രീയ കൂടുമാറ്റങ്ങൾ തുടരുകയാണ്. ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും ഇടതുപക്ഷ അനുഭാവിയുമായ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന വാർത്തകളാണ് ഇപ്പോൾ ചർച്ചാവിഷയം. ഇന്ന് കോൺഗ്രസ് വേദിയിൽ പ്രേം കുമാർ പങ്കെടുക്കുമെന്നാണ് വിവരം.
കെപിസിസിയുടെ സംസ്കാര സാഹിതിയുടെ നാഗമ്പടത്ത് നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പ്രേം കുമാർ മുഖ്യാതിഥിയായി എത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയാണ് നാളെ നടക്കുന്നതെന്നും പ്രേം കുമാർ പറഞ്ഞു. സംസ്കാര സാഹിതി ഒരു സാംസ്കാരിക സംഘടനയാണ്. ചടങ്ങിൽ വേറെ രാഷ്ട്രീയമൊന്നുമില്ലെന്നും പ്രേം കുമാർ പറഞ്ഞുവെങ്കിലും അദ്ദേഹത്തെ തങ്ങളുടെ പാർട്ടിയിലേക്ക് വലിച്ചടുപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണു സൂചനയും ഇതിനിടെ ചൂട് പിടിക്കുകയാണ്. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്തമാക്കിയശേഷം തുടർ നടപടികളുണ്ടാകും എന്നതുകളെ നേതൃത്വം വ്യക്തമാക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഇരുവരും തേടിയതായാണു സൂചന.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാർ, തന്റെ കുടുംബത്തിനു കോൺഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. താൻ കോൺഗ്രസിലേക്ക് പോകുമെന്ന് പ്രേംകുമാർ പറയാതെ പറഞ്ഞു എന്ന് വേണം കരുതാൻ.
പ്രേംകുമാറിന് പാർലമെന്ററി മോഹം ബാധിച്ചിരിക്കുകയാണെന്നാണ് ഒരു പക്ഷം പറയുന്നത്. കാരണം, ബിജെപിയിലേക്ക് ചേക്കാറുനുളള എല്ലാ ശ്രമങ്ങളും നടത്തിയ ശേഷമാണ് ഇപ്പോൾ കോൺഗ്രസ്സുകാരനാണെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്. സുരേഷ് ഗോപിയായിട്ടും രാജീവ് ചന്ദ്രശേഖറായിട്ടും പ്രംകുമാർ ഇതിനികം ചർച്ച നടത്തി കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. ഇവിടെയൊന്നും വിചാരിച്ച തന്ത്രം ഏൽക്കാത്തതോടു കൂടിയാണ് ഇപ്പോൾ കോൺഗ്രസ്സിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിന്റെ ഒരു ഹോബിയാണ് ഇത്തരത്തിൽ ഇടതുപക്ഷ ചായ്‌വ് ഉള്ളവരെ ചാക്കിലാക്കുന്നത്. എങ്ങനെയും ഭരണം തിരിച്ച് പിടിക്കണമെന്ന വാശിയിൽ നടക്കുന്ന കോൺഗ്രസിന് വീണു കിട്ടുന്നവരാണ് പ്രേം കുമാറിനെ പോലെ ഉള്ളവർ.
ഐഷ പോറ്റിയെ മുതൽ ഇങ്ങു പ്രേംകുമാറേ വരെ കോൺഗ്രസ് തങ്ങളോട് അടുപ്പിക്കാൻ നോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ഇവർക്കൊക്കെ നിയമസഭാ സീറ്റ് നൽകി അവരെ ഒപ്പം നിർത്തി ഭരണം കൈക്കൽ ആക്കാമെന്ന വ്യാമോഹത്തോടെയാണ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ ഇടത് സഹയാത്രികരെ കൈയിൽ ആക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ബാഖിലം കാണില്ല എന്നതാണ് എടുത്ത് പറയേണ്ട കാര്യം.
നേതൃത്വത്തോട് കൂറും ഇത്രേം നാൾ നിന്നിരുന്ന പാർട്ടിയെ തള്ളിപ്പറഞ്ഞു പോകുന്ന പ്രവർത്തി ആരെയും ഒന്നും നേടാൻ അനുവദിക്കില്ല എന്നും പറഞ്ഞു വെക്കേണ്ടി വരും. കേരളം ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ തയാറാകുന്ന ഈ സാഹചര്യത്തിൽ ഇത്തരം കൂടുമാറ്റങ്ങളും കാലു വാരലും സ്വഭാവികമാണെങ്കിലും കോൺഗ്രസിലേക്ക് പോകുന്നവർ ഒന്ന് കരുതി ഇരുന്നോ എന്നതാണ് പല ഭാഗങ്ങളിൽ നിന്ന് ഉയരുന്ന പരിഹാസം.
സിപിഎമ്മുമായി ഇടം തിരിഞ്ഞു നിൽക്കുന്നവരെ ചാക്കിട്ട് പിടിക്കുന്ന കോൺഗ്രസിന്റെ രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രമുഖരും വർഷങ്ങളായി സിപിഎമ്മിൽ നില ഉറപ്പിച്ചവരെയും തേടി നടക്കുകയാണ് കോൺഗ്രസ്. സിപിഎമ്മുമായി അഭിപ്രായ വ്യതാസമുള്ള ആരെയും മുന്നണിയിലേക്ക് ക്ഷേണിക്കുന്ന ഒരു രീതിയാണ് കോൺഗ്രസിന് ഉള്ളത്.
അത്തരത്തിൽ കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന ഒരു രീതിയാണ് കോൺഗ്രസിനെന്നുമുള്ള ആക്ഷേപം ഉയർന്നു വരുന്നുണ്ട്. ഇടതു പക്ഷവുമായി ഇടംതിരിഞ്ഞു നിൽക്കുന്നവരെയെല്ലാം കൂടെ കൂട്ടിയാൽ ഭരണം തിരിച്ച് പിടിക്കാമെന്ന കോൺഗ്രസിന്റെ കണക്ക് കൂട്ടൽ വെള്ളത്തിലാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇടതു കോട്ടയായ കഴക്കൂട്ടത്ത് പ്രേംകുമാറിനെ മത്സരിപ്പിച്ചാൽ വിജയിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. എന്നാൽ പ്രേംകുമാറിനെ കഴക്കൂട്ടത്ത് ഇറക്കിയാൽ ശക്തനായ സ്ഥാനാർഥിയെ സിപിഎമ്മും ഇറക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും എന്താകും പ്രേംകുമാറിനെ അടുത്ത നീക്കമെന്നാണ് കേരളം ഉറ്റു നോക്കുന്നത്.




