പിഎസ്സി നിയമനത്തിൽ വീണ്ടും അട്ടിമറി? ഡയറ്റിലെ ലക്ചർ പോസ്റ്റ് നിയമനത്തിനെതിരെ പരാതി
തിരുവനന്തപുരം: അധ്യാപക പരിശീലന കേന്ദ്രങ്ങളായ ഡയറ്റുകളിലെ ലക്ചറർ തസ്തിക നിയമനങ്ങളിലും ക്രമക്കേട് നടന്നെന്ന് ആരോപണം. മുൻ സർക്കാരിന്റെ കാലത്ത് നടന്ന നിയമന നടപടികളിൽ ഇടപെടലുകൾ ഉണ്ടായെന്നും ഇടത് അനുകൂല അധ്യാപക സംഘടനയിലെ ചിലർക്ക് വേണ്ടി നീക്കങ്ങൾ നടന്നെന്നുമാണ് പരാതി. പിഎസ്‌സി ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിച്ചുവെന്ന ആരോപണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. സർക്കാർ സർവീസിലുള്ള യോഗ്യരായ അധ്യാപകരുടെ പ്രമോഷൻ തസ്തികകളിലൊന്നായ ഡയറ്റ് ലക്ചറർ നിയമനത്തിലെ […]
Read more