കുവൈത്തിൽ അനധികൃത മദ്യനിർമ്മാണം; നാല് ഇന്ത്യക്കാർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ മദ്യനിർമ്മാണം. നാല് ഇന്ത്യക്കാർ അറസ്റ്റിൽ. അബ്ദലി റോഡിന് സമീപത്തെ മരുഭൂമി മേഖലയിലായിരുന്നു അനധികൃത മദ്യനിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മദ്യം നിർമ്മിച്ചുകൊണ്ടിരുന്ന മൂന്ന് പേരെ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് മദ്യം വാങ്ങി പുനർവിൽപ്പന നടത്തുന്നതിനായി എത്തിയ നാലാമനെയും പിന്നീട് പിടികൂടി. റെയ്ഡിൽ വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന […]
Read more