മണിപ്പൂരിൽ വ്യാജ വിഷമദ്യം കഴിച്ച് 17 മരണം; 200 ഓളം പേർ ആശുപത്രിയിൽ
ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ 200 ഓളം പേരെ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇംഫാലിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് സംഭവം. വിഷമദ്യം കഴിച്ച് ആരോഗ്യനില മോശമായവരെ ഇംഫാലിലെ ലാംഫെൽപാട്ടിലുള്ള ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് […]
Read more