Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local body election 2025

വിജയ മധുരവുമായി മോനിഷ രജീഷ്

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായ മോനിഷ രജീഷ് നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് പഞ്ചായത്തിലെ വിവിധ സർക്കാർ ഓഫീസുകൾ സന്ദർശിച്ചു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ജീവനക്കാരെ നേരിൽ കണ്ടു വിജയത്തിനുള്ള നന്ദി അറിയിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജീവനക്കാരുമായി സൗഹൃദപരമായ സംഭാഷണം നടത്തി, ജനപ്രതിനിധിയായി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. വിജയാനന്തര സന്ദർശനത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പി.ജെ. ജെബിൻ, ഒബിസി മോർച്ച […]
Read more

എൽഡിഎഫ് വിജയാഘോഷം ഇന്ന്: വടകരയിൽ ജനപ്രതിനിധികൾക്ക് സ്വീകരണം

കോഴിക്കോട് : വടകര നഗരസഭയിൽ ചരിത്രപരമായ വിജയം ആവർത്തിച്ച് വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) ആഹ്‌ളാദകരമായ വിജയാഘോഷ പരിപാടികൾക്ക് ഇന്ന് (തിങ്കളാഴ്ച) വടകര പട്ടണം സാക്ഷ്യം വഹിക്കും. പുതുതായി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ജനപ്രതിനിധികൾക്ക് ഉജ്ജ്വലമായ സ്വീകരണവും ഈ വേളയിൽ നൽകും. ​വൈകുന്നേരം നാലുമണിക്ക് ടൗൺ ഹാൾ പരിസരത്തുനിന്നാണ് വർണ്ണാഭമായ ഘോഷയാത്ര ആരംഭിക്കുക. മുത്തുക്കുടകളുടെയും വർണ്ണബലൂണുകളുടെയും അകമ്പടിയോടെ, ആവേശം വാനോളമുയർത്തി ബാൻഡ് വാദ്യവും ഡിജെയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. വടകരയുടെ തെരുവീഥികളിലൂടെ നീങ്ങുന്ന വിജയികളെ ആയിരക്കണക്കിന് […]
Read more

തോൽവി പഠിക്കാൻ നേതൃത്വം; സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക്‌ പിന്നാലെ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുക. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ഇരു പാർട്ടികളും വിശദമായി ചർച്ച ചെയ്യും. ഭരണ വിരുദ്ധ വികാരത്തിന് ഒപ്പം ഭൂരിപക്ഷ -ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായതും തിരിച്ചടിയായി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയും യുഡിഎഫ്- ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ട് ഉയർത്തി നടത്തിയ പ്രചാരണവും തിരിച്ചടിയായോ എന്നതും പരിശോധിക്കും. ന്യൂനപക്ഷ വിരുദ്ധ […]
Read more

വാർഡ് പുനർവിഭജനവും തിരിച്ചടിയായി; ഇടതുമുന്നണി പിറകോട്ട്

കോഴിക്കോട്: ഉരുക്കുകോട്ടകളായി സി.പി.എം വിശേഷിപ്പിച്ചിരുന്ന പല പഞ്ചായത്തുകളിലും അടിപതറി വീണതിന്റെ ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. തോൽവിയെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ജില്ലയിലെ എൽ.ഡി.എഫ്– സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം നേടിയതെന്ന വസ്തുത എൽ.ഡി.എഫിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. 2021ൽ 11 സീറ്റുകളിൽ വ്യക്തമായ മേൽക്കോയ്മ പുലർത്തിയിരുന്ന എൽ.ഡി.എഫിന്, തദ്ദേശ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് മുൻതൂക്കം നിലനിർത്താനായത്. അവിടങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് ഇടത് മുന്നണി കടന്നുകൂടിയത്. […]
Read more

പുതുപ്പള്ളി മണ്ഡലത്തിൽ എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന്  മിന്നുന്ന വിജയം

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ താരമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയോജകമണ്ഡലത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടി അടക്കം എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം. മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിൽ നിന്നുള്ള ബ്ലോക് ഡിവിഷൻ സ്ഥാനാർഥികളും വിജയം കണ്ടു.‌ മന്ത്രി വി.എൻ.വാസവനും ചാണ്ടി ഉമ്മൻ എംഎൽഎയും തമ്മിലുള്ള പോരാട്ടമെന്ന നിലയിലായിരുന്നു പഞ്ചായത്തിലെ എട്ടു വാർഡിലെയും മത്സരം.  തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ. രണ്ടായിരത്തിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും പാമ്പാടിയിൽ തന്നെ എംഎൽഎ നേരിട്ടു […]
Read more

യുഡിഎഫ് മുന്നേറ്റത്തിനിടയിലും എൽഡിഎഫ് തത്‌സ്ഥിതി നിലനിർത്തി: ഇ.എൻ സുരേഷ് ബാബു

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും എൽഡിഎഫിന് തത്‌സ്ഥിതി നിലനിർത്താനായതായി സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് ഉൾപ്പെടെ പ്രധാന തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് വിജയം നിലനിർത്താൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ചില പഞ്ചായത്തുകളിലും വാർഡുകളിലും സീറ്റുകൾ നഷ്ടമായെങ്കിലും, അതിനെ ഗൗരവമായി വിലയിരുത്തുമെന്നും തോൽവിക്ക് കാരണമായ ഘടകങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സംഘടനാപരമായ തിരുത്തലുകൾ നടത്തുമെന്നും സുരേഷ് ബാബു പറഞ്ഞു. ജനകീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായി ഇടപെടുന്നതിനും പ്രവർത്തനം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് തിരികെ പിടിച്ച് യുഡിഎഫ്; അക്കൗണ്ട് തുറന്നു ബിജെപി

പാലക്കാട് : പുതുക്കോട് ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. ഒപ്പം ആദ്യമായി ബിജെപി ഒരു വാർഡിൽ ജയിച്ച് അക്കൗണ്ട് തുറന്നു. 16 വാർഡുകളിൽ 10 സീറ്റിൽ യുഡിഎഫ് ജയിച്ചു. അടത്തടുത്ത വാർഡുകളിൽ മത്സരിച്ച പുതുക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഉദയനും ഭാര്യ ജിഷ ഉദയനും ജയിച്ചു. വെൽഫെയർ പാർട്ടിയും മുസ്‌ലിം ലീഗും തമ്മിൽ കടുത്ത മത്സരം നടന്ന തെരുവ് വാർഡിൽ മുസ്‌ലിം ലീഗ് ജയിച്ചു. ചന്തപ്പുരയിൽ മത്സരിച്ച നിലവിലെ വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രനെ […]
Read more

യുഡിഎഫ് വിമതന്റെ അട്ടിമറി വിജയം

പാലക്കാട്: മംഗലംഡാംവണ്ടാഴി പഞ്ചായത്തിലെ 13-ാം വാർഡിൽ രാഷ്ട്രീയ അട്ടിമറി. യുഡിഎഫ് വിമത സ്ഥാനാർഥിയായ ഡിനോയ് കോമ്പാറ വിജയം നേടി. എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ മൂന്നു മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥികളെ ഒരുമിച്ച് തോൽപ്പിച്ചാണ് ഡിനോയ് ജനവിധി സ്വന്തമാക്കിയത്. ഈ വിജയം പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും പാർട്ടി തലത്തിൽ ആത്മപരിശോധനകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽ ഡി എഫിലെ സൈദാലിയേക്കാൾ 96 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിനോയിയുടെ വിജയം. കോൺഗ്രസ് പിന്തുണ ലഭിക്കാതെ മത്സര രംഗത്തിറങ്ങിയ ഡിനോയിയുടെ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിലെ വോട്ട് നില പുറത്ത്

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ ഗുരുവായൂർ നഗരസഭയിലെ വോട്ട് കണക്ക് ഔദ്യോഗികമായി പുറത്തുവന്നു. നഗരസഭയിൽ ആകെ 46,163 വോട്ടുകളാണ് പോൾ ചെയ്തതെന്ന് തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. കക്ഷിവിഹിത കണക്കുകൾ പ്രകാരം എൽഡിഎഫ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി. യുഡിഎഫ് രണ്ടാം സ്ഥാനത്തും എൻഡിഎ മൂന്നാം സ്ഥാനത്തുമാണ്. കക്ഷികൾക്ക് ലഭിച്ച വോട്ടുകൾ:എൽഡിഎഫ് – 19,389യുഡിഎഫ് – 16,666എൻഡിഎ – 8,442എസ്‌ഡിപിഐ – 86ആംആദ്മി പാർട്ടി – 138വെൽഫെയർ പാർട്ടി – 71സ്വതന്ത്രർ – […]
Read more

യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മര്‍ദിച്ച കേസ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മര്‍ദിച്ച കേസില്‍ നാല് സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പറത്തുണ്ടായ സംഭവത്തിലാണ് അറസ്റ്റ്. വോട്ടെടുപ്പിന്റെ പിറ്റേന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ വേങ്ങാട് പഞ്ചായത്തില്‍ അക്രമ സംഭവങ്ങള്‍ നടന്നത്. വേങ്ങാട് പഞ്ചായത്ത് മമ്പറം ടൗണ്‍ 16-ാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥിക്കും ബൂത്ത് ഏജന്റിനുമാണ് മര്‍ദനമേറ്റത്. മുഖംമൂടി ധരിച്ചെത്തിയാണ് സംഘം ബൂത്ത് ഏജന്റിന്റെ ജനസേവന കേന്ദ്രത്തില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ഇതിന്റെ […]
Read more
Advertisement
WhiteswanTV Footer