Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

യുഡിഎഫിന് ജില്ലാ പഞ്ചായത്തിൽ മിനുന്ന വിജയം; ഒരു സീറ്റ് സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു

തൃശ്ശൂർ: ജില്ല പഞ്ചായത്തില്‍ രണ്ടിടത്തും വിജയം കൈവരിച്ച് യുഡിഎഫ്. നിലവില്‍ കൊരട്ടി ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിരപ്പിള്ളി മണ്ഡലം യുഡിഎഫില്‍ നിന്ന് തിരിച്ച് പിടിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡാര്‍ളി പോള്‍18804. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിനി ടീച്ചര് 17708 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സരസ്വതി രവിക്ക്7059 വോട്ടും, ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിന്‍സി ജോണ്‍ 441 വോട്ടും,ബിഎസ്പി ഷീബ അശോകന്‍ മംഗലപ്പിള്ളി482 വോട്ടുകളും നേടി. കൊരട്ടി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി  27950. അഡ്വ കെ.ആര്‍.സുമേഷ് 22495, […]
Read more

നഗരസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ

കോട്ടയം: തദ്ദേശ സ്വയംഭരണ തിരിഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ. രണ്ട് ജില്ലകളിലെ രണ്ട് വ്യത്യസ്ത മുൻസിപാലിറ്റികളിലേക്കാണ് ചന്ദ്രമതി അമ്മയും മരുമകൻ എസ്. ഗോപകുമാറും തിരഞ്ഞെടുക്കപ്പെട്ടത്. ഹരിപ്പാട് മുൻസിപ്പാലിറ്റിയിൽനിന്ന് ചന്ദ്രമതി അമ്മ തിര‍ഞ്ഞെടുക്കപ്പെട്ടപ്പോൾ മകളുടെ ഭർത്താവ് എസ് ഗോപകുമാർ കോട്ടയം മുൻസിപ്പാലിറ്റിയിൽ നിന്നാണ് വിജയിച്ചു കയറിയത്. രണ്ട് പേരും കോൺഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടിയത്. ഹരിപ്പാട് മുൻസിപ്പാലിറ്റി 24-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുധാമണി വി.കെയെ അഞ്ച് വോട്ടുകൾക്കാണ് ചന്ദ്രവല്ലിയമ്മ തോൽപ്പിച്ചത്. അതേ സമയം കോട്ടയം […]
Read more

ചാലക്കുടി നഗരസഭയിൽ ആറാമതും വിജയം ആവര്‍ത്തിച്ച ദമ്പതികള്‍ക്ക്  അപൂര്‍വ്വ നേട്ടം

തൃശ്ശൂർ: ആറാം വട്ടവു വിജയം ആവര്‍ത്തിച്ച് ദമ്പതികള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ നേട്ടവുമായ നഗരസഭയിലേക്ക്. ചാലക്കുടി നഗരസഭയിലെ നിലവിലെ ചെയര്‍മാന്‍ ഷിബു വാലപ്പനും മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബുവുമാണ് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വ നേടം കൈവരിക്കുന്ന ദമ്പതികളായി മാറുന്നത്. ഇടതു പക്ഷത്തിന്റെ ശക്തമായ കോട്ടയായ വിജയരാഘപുരത്തും സമീപ വാര്‍ഡായ തച്ചുടപറമ്പിലും മാറി മാറി മത്സരിച്ചെങ്കിലും വോട്ടര്‍മാര്‍ ഇരുവരേയും വലിയ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരിച്ചിരുന്ന വാര്‍ഡുകള്‍ സംവരണവും വനിത വാര്‍ഡുമായത്തോടെ ഷിബു വാലപ്പന്‍ കാരകുളത്ത് നാട് വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് […]
Read more

പുന്നയൂർകുളം കിഴക്കേ ചെറായിയിൽ സിപിഎം ആക്രമണം; സംഘപരിവാർ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു

തൃശ്ശൂർ: പുന്നയൂർകുളം കിഴക്കേ ചെറായിയിൽ വൃദ്ധർക്കും കുട്ടികൾക്കും നേരെയുണ്ടായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടന്നു. എന്നാൽ പോലീസ് ഇടപെടലിനെ തുടർന്ന് പ്രകടനം പാതിവഴിയിൽ തടയപ്പെട്ടു. അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ആർഎസ്‌എസ്‌ ജില്ലാ സഹകാര്യവാഹക് വിനയ്കുമാർ ബിജെപി പുന്നയൂർക്കുളം പ്രസിഡന്റ്‌ ലക്ഷ്മണൻ ടികെ എന്നിവരുടെ നേതൃത്വത്തിൽ സംഘപരിവാർ പ്രവർത്തകർ ഇന്ന് വൈകിട്ട് 4.30ന് കിഴക്കേ ചെറായിയിൽ നിന്ന് കൊഴപ്പമാടത്തേക്ക് പ്രതിഷേധ പ്രകടനം […]
Read more

കാടുകുറ്റി പഞ്ചായത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി; പതിനെട്ടില്‍ പതിനാറ് സീറ്റ് നേടി യുഡിഎഫ് പഞ്ചായത്ത് തൂത്തുവാരി

തൃശ്ശൂർ: കാടുകുറ്റി പഞ്ചായത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പതിനെട്ടില്‍ പതിനാറ് സീറ്റ് നേടിയാണ് യുഡിഎഫ് പഞ്ചായത്ത് തൂത്തുവാരി. സിപിഎമ്മിലെഗ്രൂപ്പ് പോരും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയുമാണ് എല്‍ഡിഎഫിന്റെ കനത്ത തിരിച്ചടിക്ക് കാരണം. പതിനാറ് സീറ്റ് യൂഡിഎഫ് നേടിയത്തോടെ പഞ്ചായത്തില്‍ പ്രതിപക്ഷം പോലും  ഇല്ലാത്ത അവസ്ഥയായി. കഴിഞ്ഞ് പത്ത് വര്‍ഷമായി എല്‍ഡിഎഫ് ഭരണം തുടരുന്ന കാടുകുറ്റി പഞ്ചായത്തിലെ യുഡിഎഫിന്റെ വിജയം പ്രതീക്ഷക്ക് അപ്പുറത്തായി മാറി. ഇത്രയും വലിയൊരു പരാജയം സിപിഎമ്മും കരുതിയിട്ടില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സംസ്ഥാന ജില്ല നേതാക്കള്‍ […]
Read more

കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് പരാജയം

മലപ്പുറം: യുഡിഎഫ് പാനലിൽ മത്സരിച്ച കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ അനായാസം ജയിക്കാവുന്ന വാർഡുകളിൽ പോലും പരക്കെ തോറ്റത് ചർച്ചയാവുന്നു. ലീഗ് കോൺഗ്രസ്സ് ബന്ധം പൂർവാധികം ശക്തമായി എന്ന തോന്നൽ ഉണ്ടായ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കിട്ട് ‘പണി’ കൊടുത്തതാണെന്നാണ് ആക്ഷേപം. യുഡിഎഫിന്റെ ഉറച്ച കോട്ടയായ പതിനൊന്നാം വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർഥി അസീസ് പറമ്പാടൻ തോറ്റത് കോൺഗ്രസ്സ് പ്രവർത്തകർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സിപിഎമ്മിലെ അലവിയോടാണ് അസീസ് ഇവിടെ പരാജയപ്പെട്ടത്. അലവി 666 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് 618 […]
Read more

വിജയാഘോഷങ്ങളൾ നിയന്ത്രിക്കുന്നതിന് സായുധ പോലീസ് അണിനിരക്കുന്നു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്ന സാഹചര്യത്തിൽ വിജയാഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി പോലീസിൻ്റെ കൂടെ സായുധ പോലീസും രംഗത്തെത്തി. ചങ്ങരംകുളം എടപ്പാൾ തിരൂർ പറവണ്ണ, വാക്കാട് ആശാൻ പടി, കൂട്ടായി, പടിഞ്ഞാറെക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഇലക്ഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രകടനങ്ങൾ നിരീക്ഷിക്കുന്നതിനാണ് പോലീസിൻ്റെ കൂടെ സായുധ പോലീസ് രംഗത്ത് എത്തിയത്. ഇന്ന് (14 ഡിസംബർ 2025) വിവിധ മേഖലകളിൽ വിവിധ പാർട്ടികളുടെ ആഘോഷ പ്രകടനങ്ങൾ നടക്കും.
Read more

എടപ്പാൾ പഞ്ചായത്തിൽ ഭരണം പിടിച്ച് യുഡിഎഫ്; പരാജയപ്പെട്ട് പ്രസിഡന്റ്‌ സ്ഥാനാർഥി

മലപ്പുറം: എടപ്പാൾ പഞ്ചായത്തിൽ ഇരുപത് വർഷത്തോളം നീണ്ട ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിച്ച് യുഡിഎഫ്. അതേസമയം യുഡിഎഫ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഉയർത്തി കാണിച്ചിരുന്ന കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് ചുള്ളിയിൽ രവീന്ദ്രൻ 200 ൽ അധികം വോട്ടുകൾക്ക് 8ാം വാർഡ്‌ പൊറൂക്കരയിൽ സിപിഎംന്റെ അഡ്വക്കേറ്റ് കെ വിജയനോട് പരാജയപ്പെട്ടു. പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നിരുന്ന എടപ്പാൾ പഞ്ചായത്തിൽ 20 വർഷങ്ങൾക്കിപ്പുറമാണ് യുഡിഎഫ് ഭരണ സമിതി രൂപീകരിക്കാൻ ഒരുങ്ങുന്നത്.
Read more

ആഹ്ലാദപ്രകടനത്തിനിടെ  സ്ഥാനാർഥിയുടെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം:  ഇന്നലെ നടന്ന  ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ തർക്കം തടയാനെത്തിയ സ്ഥാനാർഥിയുടെ സഹോദരൻ കുഴഞ്ഞുവീണു മരിച്ചു. ആനിക്കാട് പാണ്ടിയപ്പള്ളിൽ സിബി പി.ജോൺ (55) ആണു മരിച്ചത്. പാമ്പാടി ബ്ലോക്ക് പള്ളിക്കത്തോട് ഡിവിഷനിലേക്കു മത്സരിച്ചു പരാജയപ്പെട്ട കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോസ് പി.ജോണിന്റെ ഇളയ സഹോദരനാണു മരിച്ച സിബി. ഇന്നലെ വൈകിട്ട് 3ന് ആനിക്കാടായിരുന്നു സംഭവം. പള്ളിക്കത്തോട് പഞ്ചായത്തിലെ വിജയം ആഘോഷിക്കാൻ വാഹനത്തിലെത്തിയ യുഡിഎഫ് പ്രവർത്തകർ സിബിയുടെ മറ്റൊരു സഹോദരൻ ഷിബു പാണ്ടിയപ്പള്ളിയുടെ കടയുടെ മുന്നിലെത്തിയപ്പോൾ തുടർച്ചയായി ഹോൺ മുഴക്കി. […]
Read more

കോഴിക്കോട് കോർപ്പറേഷനിലെ ഇടത് കോട്ടക്ക് തിരിച്ചടി

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയും അഴിമതി ആരോപണങ്ങളുമെല്ലാം ഉയര്‍ത്തി യുഡിഎഫും ബിജെപിയും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടത്കോട്ടയ്ക്ക് തിരിച്ചടി.അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണയുള്ള 50 സീറ്റില്‍ നിന്നാണ് 35ലേക്ക് കൂപ്പുകുത്തിയത്. അതേസമയം ബിജെപി വമ്പിച്ച മുന്നേറ്റം നടത്തി. 2020ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ഉയരാന്‍ ബിജെപിക്കായി. 2020ല്‍ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് സീറ്റ്  28ലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. ചരിത്രത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix