Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

മംഗൽപാടിയിൽ സ്ഥാനാർത്ഥിയുടെ വീടിനു നേരെ കല്ലേറും പടക്കമേറും

കാസർഗോഡ്: ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി അഷ്റഫ് പച്ചിലമ്പാറയുടെ വീടിനു നേരെ പടക്കമേറും കല്ലേറും. സ്ഥാനാർത്ഥിയും കുടുംബവും പരിക്കേറ്റ നിലയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥാനാർഥി അഷ്റഫ് പച്ചിലമ്പാറ (58 )ഭാര്യ അവ്വാബി ( 50 )മക്കളായ അമീറ (29) സഹീല (23) എന്നിവരാണ് ചികിത്സ തേടിയത്. ശനിയാഴ്ച്‌ വൈകുന്നേരം നാലു മണിയോടെ ഒരു സംഘം ആൾക്കാർ സ്ഥലത്തെത്തി വീടിനു നേരെ അക്രമം നടത്തുകയായിരുന്നു. സ്ഥാനാർത്ഥിയായ അഷ്റഫ് പച്ചിലമ്പാറ […]
Read more

പെരുമണ്ണയിൽ സി. ഉഷയും എം.എ. പ്രതീഷും പരാജയപ്പെട്ടു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണസമിതിക്ക് തിരിച്ചടിയായി വൈസ് പ്രസിഡന്റ് സി. ഉഷയും ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. പ്രതീഷും പരാജയപ്പെട്ടു. 10-ാം വാർഡിൽ നിന്ന് മത്സരിച്ച സി. ഉഷ 120 വോട്ടിനാണ് തോറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. മനോജ് 627 വോട്ട് നേടി വിജയിച്ചപ്പോൾ സി. ഉഷയ്ക്ക് 507 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 14-ാം വാർഡിൽ നിന്ന് മത്സരിച്ച എം.എ. പ്രതീഷ് 230 വോട്ടിനാണ് പരാജയപ്പെട്ടത്. കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി […]
Read more

കുന്ദമംഗലവും പെരുമണ്ണയും യുഡിഎഫ് തിരിച്ചു പിടിച്ചു; പെരുവയലിൽ ഭരണം തുടർന്നു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുന്ദമംഗലം പെരുമണ്ണ പഞ്ചായത്തുകൾ യു.ഡി.എഫ് തിരിച്ചു പിടിച്ചു. പെരുവയൽ പഞ്ചായത്തിൽ നിലവിലെ ഭരണം യു.ഡി.എഫ് തുടരും. പെരുവയലിൽ ബി.ജെ.പി രണ്ട് തവണ വിജയിച്ച വാർഡ് 15ൽ, സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ ഷഹാനയുടെ വിജയത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചതാണ് ശ്രദ്ധേയമായ നേട്ടം. പെരുവയൽ പഞ്ചായത്തിലെ 24 വാർഡുകളിൽ 15 സീറ്റുകൾ യു.ഡി.എഫും 9 സീറ്റുകൾ എൽ.ഡി.എഫും നേടി. പെരുമണ്ണ പഞ്ചായത്തിൽ യു.ഡി.എഫ് 17 സീറ്റുകളും എൽ.ഡി.എഫ് 5 സീറ്റുകളും നേടി വ്യക്തമായ ഭൂരിപക്ഷം […]
Read more

രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; മുന്നണി തീരുമാനം ഉടനുണ്ടാകും

കോട്ടയം: രാമപുരം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കെ.കെ. ശാന്താറാം ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക മുന്നണി തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇത് നാലാം തവണയാണ് ശാന്താറാം പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. രാമപുരം ജി.വി. വാർഡിൽ നിന്നാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്. കഴിഞ്ഞ ഭരണസമിതിയിൽ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ശാന്താറാമിന്റെ അനുഭവസമ്പത്തും ജനപിന്തുണയും കണക്കിലെടുത്താണ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന വിവരം.
Read more

മൂന്നാം തവണയും ഒരേ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് കാവനൂർ പഞ്ചായത്ത് ഇലക്ഷൻ ചരിത്രത്തിൽ അപൂർവ്വം

മലപ്പുറം: യുഡിഎഫ് തരംഗം അതിശക്തമായി വീശിയടിച്ചിട്ടും ഉലയാതെ, തളരാതെ കാവനൂർ പതിനാറാം വാർഡിൽ പി സി ഷാഹിന മിനി. കഴിഞ്ഞ രണ്ടു തവണയും അതിശക്തമായി ജയം സ്വന്തമാക്കിയ ഷാഹിന മിനിക്ക് നിരവധി ‘കുത്തിത്തിരുപ്പുകൾ’ നേരിടേണ്ടി വന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കുട ചിഹ്നത്തിൽ ഇടത് സ്വന്തത്രയായി മത്സരിച്ച ഷാഹിനയുടെ ജയം ഇല്ലാതാക്കാൻ ഹൈറ്റ്‌ കാമ്പയിൻ അടക്കം പ്രദേശത്തെ ചിലർ നടത്തിയതായി ആക്ഷേപമുണ്ട്. വ്യക്തിഹത്യയിലേക്ക് വരെ ചെന്നെത്തിയ സകല കുത്തിത്തിരുപ്പുകളും കഴിഞ്ഞ കുറെ കാലമായി വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളും […]
Read more

കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ആതിര മാധവൻ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ്ഫലം വന്നപ്പോൾ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളം പഞ്ചായത്തിൽ പത്താം വാർഡിൽ (ചോയിമഠം) മത്സരിച്ച ആതിര മാധവൻ (മുസ്ലിം ലീഗ്) നേടി. മൊത്തം പോൾ ചെയ്ത 1564 ൽ 1123 വോട്ട് നേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആതിര മാധവൻ തെരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി യു.ഡി.എഫ്. ജയിച്ച് വരുന്ന വാർഡാണ്. 2010ൽ 917 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ നജീബ് കാന്തപുരം എം.എൽ.എ വിജയിച്ച വാർഡാണിത്. ആതിര മാധവൻ 1997 ഡിസംബർ 30-ന് കോഴിക്കോട് […]
Read more

കോട്ടയം മുനിസിപ്പാലിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധികളായി അൽക്കയും ജോഫിയും

കോട്ടയം:  നഗരസഭയിലെ അൽക്ക ആൻ ജൂലിയസും ജോഫി മരിയ ജോണും, സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പുതിയ ജനപ്രതിനിധികളുടെ പട്ടികയിൽ ഇടംപിടിച്ച ഇരുവർക്കും ഇരുപതിമൂന്ന് വയസ്സാണ് പ്രായം. ജോഫിക്ക് ഈ ജയം പിറന്നാൾ സമ്മാനം കൂടിയാണ്. ഡിസംബർ പതിനാലിനു  ജോഫിയുടെ  ജന്മദിനമാണ്. അൽക്ക 15–ാം വാർഡിൽ (കഞ്ഞിക്കുഴി) നിന്നും ജോഫി 18–ാം വാർഡിൽ (കലക്ടറേറ്റ്) നിന്നും യുഡിഎഫ് സ്ഥാനാർഥികളായാണ് ജയിച്ചത്. എൽഡിഎഫ് സ്വതന്ത്ര നിമ്മി ടി. നിർമലയെ ഇരുന്നൂറ്റിഅറുപത്തിയൊന്നു വോട്ടുകൾക്കാണ്  അൽക്ക പരാജയപ്പെടുത്തിയത്. അൽക്കയ്‌ക്ക് 565 […]
Read more

പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രചാരണ സാമഗ്രികളും വൈകാതെ നീക്കം ചെയ്യണം. നിശ്ചിത സമയത്തിനുള്ളില്‍ ഇവ നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ സാമഗ്രികള്‍ നീക്കം ചെയ്യും. ഇതിനായി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കുകയും അത് അവരുടെ തെരഞ്ഞെടുപ്പ് […]
Read more

അരീക്കോട്ട് എൽഡിഎഫിലും യുഡിഎഫിലും റിബൽ സ്ഥാനാർഥികൾക്ക് വിജയം

മലപ്പുറം: അരീക്കോട്ട് എൽഡിഎഫിലും യുഡിഎഫിലും റിബൽ സ്ഥാനാർഥികൾ വിജയം നേടി. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് നോർത്ത് കൊഴക്കോട്ടൂരിൽ മത്സരിച്ച ഷാനിബ സുഹൈൽ മോൻ ആണ് യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ച് വിജയിച്ചത്. നേരത്തെ മുസ്‌ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച് ഗ്രാമപ്പഞ്ചായത്ത് അംഗമായ സുഹൈൽ മോൻ്റെ ഭാര്യയാണ് ഷാനിബ.യുഡിഎഫ് ധാരണപ്രകാരം ഈ വാർഡ് കോൺഗ്രസ്സിനായിരുന്നു. ഇതിൽ പ്രതിഷേധിച്ച ഒരു വിഭാഗത്തിൻ്റെ നിർബന്ധത്തിലാണ് ഷാനിബ മത്സരത്തിനിറങ്ങിയത്. എതിർസ്ഥാനാർഥി സിപിഎമ്മിലെ സുവർണ പുഷ്പരാജനെയാണ് ഇവർ 77 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. ചെമ്രക്കാട്ടൂർ വാർഡിൽ […]
Read more

​കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; 17 സിറ്റിംഗ് കൗൺസിലർമാർ വിജയിച്ചു, 9 പേർക്ക് തോൽവി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ 26 സിറ്റിംഗ് കൗൺസിലർമാരിൽ 17 പേർ മാത്രമാണ് വിജയം കണ്ടത്. ആരോഗ്യസമിതി അധ്യക്ഷ എസ്. ജയശ്രീ ഉൾപ്പെടെയുള്ളവർ വിജയിച്ചപ്പോൾ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉൾപ്പെടെ ഒമ്പത് പേർ പരാജയപ്പെട്ടു. പരാജയപ്പെട്ട പ്രമുഖരിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് (പാറോപ്പടി) ഉൾപ്പെടുന്നു. എൽഡിഎഫ് കൗൺസിലർമാരായി ഡോ. എസ്. ജയശ്രീ (കോട്ടുളി), വി.പി. മനോജ് (എരഞ്ഞിക്കൽ), ഒ. സദാശിവൻ (തടമ്പാട്ടുതാഴം), സുരേഷ് കൊല്ലറത്ത് (നടുവട്ടം), കെ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix