Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

ഗുരുവായൂർ എയുപി സ്കൂളിന് സമീപം താത്കാലിക തുണിക്കടക്ക് തീപ്പിടുത്തം

തൃശ്ശൂർ: ഗുരുവായൂർ എയുപി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന താത്കാലിക തുണിക്കടക്ക് തീപ്പിടുത്തം. നെന്മിനി പയ്യപ്പാട്ട് വീട്ടിൽ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള, തകര ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കടയിലാണ് തീ പടർന്നത്. ഞായറാഴ്ച രാവിലെ ഏകദേശം 11.30ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ടെംപിള്‍ പോലീസ് അഗ്നിരക്ഷാ സേന ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഏകദേശം എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ അറിയിച്ചു.ശബരിമല സീസണുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ ഇത്തരം നിരവധി താത്കാലിക വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനിടെയാണ് […]
Read more

ബിജെപി- സിപിഎം സംഘർഷം

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് ഫലംപ്രഖ്യാപിച്ചശനിയാഴ്ച രാമശ്ശേരിയിൽ ബിജെപി-സിപിഎംസംഘർഷം. എലപ്പുള്ളി പഞ്ചായത്ത് ഭരണം പിടിച്ചസിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി ബിജെപി ജയിച്ച രാമശ്ശേരി വാർഡിൽ എത്തിയതുംതുടർസംഭവങ്ങളുമാണ് സംഘർഷത്തിൽകലാശിച്ചത്. ബിജെപി പ്രവർത്തകരായ മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ബിജെപിയുടെ പരാതിയിൽ 50 സിപിഎം പ്രവർത്തകർക്കെതിരേ കസബ പോലീസ്കേസെടുത്തതായി സിഐ പറഞ്ഞു. ശനിയാഴ്ച മൂന്നരയോടെയായിരുന്നു സംഘർഷമുണ്ടായത്. പഞ്ചായത്ത് ഭരണം ലഭിച്ചതോടെഉച്ചയോടെയാണ് എൽഡിഎഫിന്റെ ആഹ്ലാദപ്രകടനം തുടങ്ങിയത്. എന്നാൽ രാമശ്ശേരി വാർ‌ഡ് ഭരണം പിടിച്ച ബിജെപി ആഹ്ലാദപരിപാടികൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ പ്രകടനം രാമശ്ശേരിയിലേക്ക് കടന്നുവന്നത്. ബൈക്ക്റാലിയായാണ് […]
Read more

കനത്ത പരാജയത്തിലും ചുവന്ന് തുടുത്ത് പൊന്നാനി; നഗരസഭയിൽ ഹാട്രിക് വിജയവുമായി എല്‍ഡിഎഫ്

മലപ്പുറം: മലപ്പുറം ജില്ലയിലെ കനത്ത തോൽവിയിലും പൊന്നാനിപൊന്നാനി നഗരസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പൊന്നാനിയില്‍ എല്‍ഡിഎഫ് ഭരണം തുടരും. 53 വാർഡുകളിൽ 32 ഇടത്തും ജയിച്ചാണ് എൽ ഡി എഫ് ഭരണം നില നിർത്തിയത് 73.08 ശതമാനം പേര്‍ ജനവിധി രേഖപ്പെടുത്തിയ നഗരസഭയില്‍ ഇത്തവണ രണ്ട് പക്ഷത്തിനും പ്രതീക്ഷയുണ്ടായിരുന്നു. 2020 ല്‍ 51 വാര്‍ഡുകളില്‍ 38 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ചരിത്ര വിജയം നേടിയത്. യുഡിഎഫ് 13 ഇടങ്ങള്‍ നേടി. മലപ്പുറത്തെ ഇടത് കോട്ടങ്ങളിലൊന്നാണ് പൊന്നാനി. അതേസമയം […]
Read more

എരുമപ്പെട്ടി പഞ്ചായത്തിൽ എൽ.ഡി.എഫ് തുടർഭരണം ഉറപ്പിച്ചു

തൃശ്ശൂർ : എരുമപ്പെട്ടി പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) തുടർഭരണം ഉറപ്പിച്ചു. ആകെ 19 വാർഡുകളിൽ 10 വാർഡുകളിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ, യു.ഡി.എഫ് 8 വാർഡുകളിൽ വിജയിച്ചു. ഒരു വാർഡിൽ കോൺഗ്രസ് റിബൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ജയം നേടിയത്. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ലീഡ് യുവ സാരഥിയായ ആഷിക് ചിറ്റണ്ടയ്ക്കാണ് ലഭിച്ചത്.കടങ്ങോട് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഹാട്രിക് വിജയം. തുടർച്ചയായി മൂന്നാം തവണയാണ് എൽ.ഡി.എഫ് ഇവിടെ ഭരണം നേടുന്നത്. ആകെ വാർഡുകളിൽ 11ൽ എൽ.ഡി.എഫും 9ൽ യു.ഡി.എഫും […]
Read more

കിഴക്കേ ചെറായിയിലെ സിപിഎം ആക്രമണത്തിനെതിരെ ബിജെപി പ്രതിഷേധം ഇന്ന്

തൃശ്ശൂർ : പുന്നയൂർ കിഴക്കേ ചെറായിയിൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വൃദ്ധർക്കും കുട്ടികൾക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധപ്രകടനം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. ഇന്ന് വൈകിട്ട് 4.30ന് കിഴക്കേ ചെറായിയിൽ നിന്നും കൊഴപ്പമാടത്തേക്ക് പ്രതിഷേധപ്രകടനം നടക്കും. സിപിഎം നേടിയ വിജയത്തിന്റെ പേരിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി, സ്ത്രീകളെയും കുട്ടികളെയും പോലും അക്രമിക്കാൻ സിപിഎം തയ്യാറായതെന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റവരെ ഇന്നലെ നേരിട്ടെത്തി സന്ദർശിച്ച […]
Read more

സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച പി. ഗംഗാധരനും കെ. ബാലനും തോറ്റു

പാലക്കാട്: വടക്കഞ്ചേരിസിപിഎം നടപടിയെടുത്തതിനെത്തുടർന്ന്പാർട്ടിയിൽനിന്ന് വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ചസിപിഎം മുൻ ഏരിയാസെക്രട്ടറി കെ. ബാലനും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഗംഗാധരനും തോറ്റു. യുഡിഎഫ് പിന്തുണച്ചിട്ടും തോറ്റത് ഇരുവർക്കും കനത്ത തിരിച്ചടിയായി. കെ. ബാലൻ കിഴക്കഞ്ചേരിയിലെ പറശ്ശേരി വാർഡിലും പി. ഗംഗാധരൻ വടക്കഞ്ചേരിയിലെ ആയക്കാട് വാർഡിലുമാണ് മത്സരിച്ചത്. പി. ഗംഗാധരനെ 270 വോട്ടിനാണ് എൽഡിഎഫിലെ വി. പ്രഭാകരൻ പരാജയപ്പെടുത്തിയത്. എൽഡിഎഫ്സ്ഥാനാർഥി എ. ഷെറീഫിനോട് 80 വോട്ടിനായിരുന്നു കെ. ബാലന്റെ പരാജയം.
Read more

തവനുരിൽ ചരിത്രമെഴുതി യുഡിഫ്

മലപ്പുറം: തവനൂർ നിയോജകമണ്ഡലം രൂപീകൃതമായതിന് ശേഷം ആദ്യമായാണ് യുഡിഫ് ഇത്രയും വലിയ വിജയം നേടുന്നത്. മണ്ഡലം രൂപം കൊണ്ടതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ പിന്തുണച്ച ചരിത്രമാണ് ഇത്തവണ തിരുത്തി കുറിക്കപ്പെട്ടത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളുടെയും ഭരണ സമിതി ഇനി യുഡിഎഫിനാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകൾ ആയിരുന്ന എടപ്പാൾ പഞ്ചായത്ത്‌, തവനൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ ഭരണം പിടിച്ചെടുക്കുകയും, പുറത്തൂർ പഞ്ചായത്ത് തൃപ്രങ്ങോട് പഞ്ചായത്തുകൾ തിരിച്ചു പിടിക്കുകയും ചെയ്തു. യുഡിഎഫ് നോട്‌ ചേർന്ന് നിന്നിരുന്ന പഞ്ചായത്തുകൾ ആയ […]
Read more

എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

പാലക്കാട്: ആലത്തൂർ ശനിയാഴ്ച വൈകീട്ട് 5:30 മണിയോടെയാണ് തരൂർ തോണിപ്പാടത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. പ്രാദേശിക വിജയം ആഘോഷിക്കാനെത്തിയ പ്രവർത്തകരിൽ ചിലർ തമ്മിൽ വാക്കുതർക്കത്തിനിടയിലായി സംഘർഷം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിന്റെ ഭാഗമായി സ്ഥലത്ത് ഒരു ബൈക്കും ആയുധവും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. സംഭവത്തിന് പൊലീസ് ഉടൻ ഇടപെട്ട് നിയന്ത്രണത്തിലാക്കി പ്രശ്‌നം പരിഹരിച്ചു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസിന്റെ നിരീക്ഷണവും സന്ദർശനങ്ങളും വർധിപ്പിച്ചു. നാട്ടുകാരെയും വിജയാഘോഷത്തിൽ പങ്കെടുത്തവരെയും സുരക്ഷിതമായി നിയന്ത്രിക്കുന്നതിനായി പൊലീസിന്റെ മുൻകരുതലുകൾ നടപ്പിലാക്കപ്പെട്ടു.
Read more

സ്വതന്ത്രന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരണം ലക്ഷ്യമിട്ട് യുഡിഎഫ്

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒമ്പത് സീറ്റുകൾ വീതം നേടി തുല്യനിലയിൽ എത്തിയതോടെ, വടക്കഞ്ചേരിയിലെ 30 വർഷത്തെ എൽഡിഎഫ് ആധിപത്യത്തിന് വിരാമമായി. 1995 മുതൽ 2025 വരെ തുടർച്ചയായി എൽഡിഎഫിനായിരുന്നു പഞ്ചായത്തിലെ ഭരണം. ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടാൻ എൽഡിഎഫിന് കഴിയാതിരുന്നതോടെ, പഞ്ചായത്ത് ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പ്രധാനി വാർഡിൽ സ്വതന്ത്രനായി വിജയിച്ച സി. പ്രസാദിന്റെ പിന്തുണയോടെ ഭരണനിർമാണം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. അതേസമയം, ബിജെപി മൂന്ന് വാർഡുകളിൽ വിജയം നേടി തെരഞ്ഞെടുപ്പിൽ […]
Read more

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂന്ന് ​പ​തി​റ്റാ​ണ്ടി​ന്റെ​ ​ച​രി​ത്രം​ ​ തിരുത്തി​ ​യു​ഡി​എ​ഫ്, ബ്ലോക്കിൽ ഇളകാതെ ഇടതു കോട്ട

കോഴിക്കോട്: 1995ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതിന് ശേഷം ആദ്യമായി യു.ഡി.എഫിന് ഭരണം. മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആകെയുള്ള 28 സീറ്റിൽ 15 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയക്കൊടി പാറിച്ചത്. കോൺഗ്രസ് എട്ട് സീറ്റുകൾ നേടി കരുത്തുകാട്ടി. മുസ്ലിംലീഗ് ആറ് സീറ്റുകൾ നേടിയപ്പോൾ അഴിയൂർ സീറ്റ് ആർ.എം.പി.ഐ പിടിച്ചെടുത്തു. എൽ.ഡി.എഫിന് 13 സീറ്റ് മാത്രമാണ് നേടാനായത്. സി.പി.എം 12 സീറ്റ് നേടിയപ്പോൾ സി.പി.ഐ ഒരു സീറ്റ് നേടി. 2020ൽ 27 സീറ്റിൽ 18 സീറ്റുകളോടെയായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix