Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

കോട്ടയം തിരിച്ചുപിടിച്ചു യുഡിഎഫ്; എൽഡിഎഫിന് കനത്ത തിരിച്ചടി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പോരാട്ടത്തിൽ കോട്ടയം ജില്ലയിൽ യുഡിഎഫ് ആധിപത്യം സ്ഥാപിച്ചു. ഇടത് മുന്നണിക്ക് ജില്ലയിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കേരള കോൺഗ്രസ് (എം)ന്റെ പിന്തുണയില്ലാതെ തന്നെ കോട്ടയം യുഡിഎഫ് കോട്ടയാണെന്ന് തെളിയിക്കുന്നതായി ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം)ന്റെ ബലത്തിൽ എൽഡിഎഫ് പിടിച്ചെടുത്ത കോട്ടയം ജില്ലാ പഞ്ചായത്ത് ഇത്തവണ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് തിരിച്ചുപിടിച്ചു. 23 സീറ്റുകളിൽ 16 എണ്ണം നേടി യുഡിഎഫ് ആധികാരിക ഭരണം ഉറപ്പിച്ചപ്പോൾ എൽഡിഎഫ് ആറ് […]
Read more

ഡോ. സിന്ധുമോൾ ജേക്കബിന് തിളക്കമാർന്ന വിജയം; മോനിപ്പള്ളി ഡിവിഷനിൽ 1200 വോട്ടിന്റെ ഭൂരിപക്ഷം

കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ മോനിപ്പള്ളി ഡിവിഷനിൽ ഉഴവൂരിന്റെ പ്രിയങ്കരിയായ ഡോക്ടർ സിന്ധുമോൾ ജേക്കബ് 1200 വോട്ടിന്റെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിന്റെ പിൻബലമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ. മുൻപ് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഉഴവൂർ ഗ്രാമപഞ്ചായത്തംഗം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സിന്ധുമോൾ ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്. വികസന കാഴ്ചപ്പാടോടുകൂടിയുള്ള സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സിന്ധുമോൾ ജേക്കബിനെ പൊതുരംഗത്ത് വേറിട്ടുനിർത്തുന്നത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ […]
Read more

ആഹ്ലാദ പ്രകടനത്തിനിടയില്‍ ഗുണ്ട് കൈകയിലിരുന്ന് പൊട്ടി ബിജെപി പ്രവര്‍ത്തകന്റെ കൈ തകര്‍ന്നു

തൃശ്ശൂർ: ആഹ്ലാദ പ്രകടനത്തിനിടയില്‍ ഗുണ്ട് കൈകയിലിരുന്ന് പൊട്ടി ബിജെപി പ്രവര്‍ത്തകന്റെ കൈ തകര്‍ന്നു. മാള അണ്ണല്ലൂര്‍ തച്ചനാടന്‍ വീട്ടില്‍ സതീഷിന്റെ (40) വലതു കൈക്ക് മാരകമായി പരിക്കേറ്റു. മാള പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍്ത്ഥിയായി വിജയിച്ച ജിജി ജോയി മാതിരപ്പിള്ളിയുടെ ആഹ്ലാദ പ്രകടനത്തിനിടയില്‍ പൊട്ടാതെ കിടന്ന ഗുണ്ട് വീണ്ടും പൊടിക്കാനായി എടുത്തപ്പോള്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് 5 […]
Read more

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം; പതിനാലില്‍ പത്ത് സീറ്റ്

തൃശ്ശൂർ: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം.പതിനാലില്‍ പത്ത് സീറ്റ് നേടി തുടര്‍ ഭരണം ഉറപ്പാക്കി. പത്ത് സീറ്റ് നേടിയപ്പോഴും പ്രസിഡന്റ് വേണു കണ്ടരുമഠത്തിലിന്റെ തോല്‍വി ദയനീയമായി. എലിഞ്ഞിപ്ര ബ്ലോക്കില്‍ സുനില്‍ കെ മേനോന്‍, ചെട്ടിക്കുളം ബ്ലോക്ക് ആശ ജോയ്‌സണ്‍ കോക്കാട്ട്, കുറ്റിച്ചിറ ഓമന രവി, കാഞ്ഞിരപ്പിള്ളി പ്രിയ വിനയന്‍, പാലപ്പിള്ളി ജിനി ഡേവീസ്.കൊരട്ടി സച്ചിന്‍ രാജ്, കുലയിടം  ലിജി അനില്‍ കുമാര്‍ വൈന്തല എം.ഡി.വര്‍ഗ്ഗീസ്, മേലൂര്‍ ജാന്‍സി പൗലോസ്, കുറ്റിക്കാട് ഷാജു വല്ലത്തുകാരന്‍ എന്നിവരാണ് […]
Read more

ചെങ്കോട്ട തിരിച്ചു പിടിച്ച് 4ാം വാർഡ്

മലപ്പുറം: കാവനൂർ പഞ്ചായത്തിലെ കഴിഞ്ഞ 5 വർഷമായി യുഡിഎഫ് ഭരിക്കുന്ന 4ാം വാർഡ് തിരിച്ചു പിടിച്ച് എൽഡിഎഫ്. വർഷങ്ങളായി ഇടതുപക്ഷ പാർട്ടി ഭരിക്കുന്ന 4ാം വാർഡിൽ കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് ആയിരുന്നു വിജയിച്ചത്. 5 വർഷത്തെ യുഡിഎഫ് ഭരണത്തെ മാറ്റിമറിച്ചു കൊണ്ട് ചെങ്കോട്ട തിരിച്ചു പിടിച്ച് ഇടതുപക്ഷ സ്ഥാനാർഥി എ. കെ. ചന്ദ്രശേഖരൻ.ചരിത്രം വീണ്ടെടുത്ത് എൽഡിഎഫ്.4ാം വാർഡിൽ ഇനി ചുവപ്പിൻ ഭരണം.
Read more

കാവനൂർ പഞ്ചായത്തിൽ ചരിത്രവിജയം യുഡിഎഫിന്

മലപ്പുറം: കാവനൂർ പഞ്ചായത്തിൽ ചരിത്രവിജയം യുഡിഎഫിന്. 23 വാർഡുകൾ ഉള്ള കാവനൂർ ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളിൽ മുസ്ലിം ലീഗ് വിജയിച്ചു. വാർഡ് 1,2,5,6,8,9,12,,13,14,15,19,21,22,23 എന്നീ വാർഡുകളിൽ ആണ് മുസ്ലിം ലീഗിന്റെ പച്ചക്കൊടി ഉയർന്നു നിൽക്കുന്നത്. പഞ്ചായത്ത്‌ ഭരണം വിട്ടുകൊടുക്കാതെ ഈ പ്രാവശ്യവും ഭരണ തുടർച്ചക്കായി ചരിത്രം കുറിച്ച് യുഡിഎഫ്. 2 വാർഡുകളിൽ കോൺഗ്രസും, 6 വാർഡുകളിൽ എൽഡിഎഫും ആണ് വിജയിച്ചത്
Read more

തൃക്കലങ്ങോട് 5-ാം വാർഡിൽ 1160 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ എൻ.പി. മുഹമ്മദ്

മലപ്പുറം: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ (കാരക്കുന്ന് ജംഗ്ഷൻ) നിന്നും ഉജ്ജ്വല വിജയവുമായി യുഡിഎഫ് സ്ഥാനാർത്ഥി എൻ.പി. മുഹമ്മദ്. വാർഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 1160 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. ഈ വിജയത്തോടെ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ പത്ത് വാർഡുകളിൽ ഒന്നായി കാരക്കുന്ന് ജംഗ്ഷൻ വാർഡ് മാറി.​തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി വോട്ട് ചെയ്ത് തന്നെ വിജയിപ്പിച്ച 5-ാം […]
Read more

30 വർഷത്തെ കാത്തിരിപ്പിന് വിരാമം; കാട്ടകാമ്പാലിൽ ബിജെപി വിജയം

തൃശ്ശൂർ : കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി മോനിഷ രജീഷ് വിജയം നേടി. സിപിഐ സ്ഥാനാർത്ഥി ജിജിയെ 44 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോനിഷ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ബിജെപി ഈ വാർഡിൽ രണ്ടാംസ്ഥാനത്ത് തുടരുകയായിരുന്നുവെങ്കിലും വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. ദീർഘകാലത്തെ കാത്തിരിപ്പിനാണ് ഇത്തവണത്തെ വിജയം വിരാമം കുറിച്ചത്.അതേസമയം, പതിനൊന്നാം വാർഡിലും സിപിഐക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായി. രണ്ടു വാർഡുകളിലുണ്ടായ പരാജയം സിപിഐയുടെ ശക്തി ക്ഷയിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
Read more

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും വമ്പിച്ച വിജയം അനേക വർഷങ്ങളായി യാതനയും വേദനയും സഹിച്ച് താഴെ തട്ടിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകരുടെ അദ്ധ്വാനത്തിൻ്റെയും ഗ്രൂപ്പുകൾ വെടിഞ്ഞുള്ള ഒരുമയുടെയും വിജയമാണ്. സ്ഥാനാർത്ഥി നിർണ്ണയം കെ.പി.സി.സി കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുത്തതിനാൽ ജനകീയ ബന്ധമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിഞ്ഞു. ഗ്രൂപ്പു നേതാക്കളുടെ സിൽബന്ധികളെ മുകളിൽ നിന്നും ഒരിടത്തും അടിച്ചേൽപ്പിച്ചില്ല. വിഭാഗീയത ഒഴിവാക്കി താഴെ തട്ടിൽ ഒറ്റകെട്ടായി പ്രവർത്തിക്കാൻ കഴിഞ്ഞു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും സ്ഥാനാത്ഥിത്വം നൽകിയതാണ് വൻ നേട്ടമുണ്ടാക്കിയത്. കോൺഗ്രസിലേക്ക് ഞാൻ മടങ്ങിവന്ന […]
Read more

വിമതൻ അല്ല, പ്രമുഖനായ വിജയി; പാലക്കാട് നഗരസഭയിൽ റഷീദിന്റെ വിജയം നിർണായകം

പാലക്കാട്: നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ശ്രദ്ധേയമായ വിജയമായി മാറുകയാണ് വിമത സ്ഥാനാർത്ഥിയായ എച്ച്. റഷീദിന്റെ വിജയം. പള്ളിപ്പുറം 48-ാം വാർഡിൽ നിന്നുള്ള റഷീദിന്റെ വിജയം നഗരസഭയിലെ ഭരണ സാധ്യതകളിൽ നിർണായക സ്വാധീനം ചെലുത്തുന്നതായാണ് രാഷ്ട്രീയ വിലയിരുത്തൽ. വിമതനായി മത്സരരംഗത്തിറങ്ങിയ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി റഷീദ്, യുഡിഎഫിന് ഭരിക്കാൻ ആവശ്യമായ അംഗസംഖ്യ തികയാത്ത സാഹചര്യത്തിൽ നഗരസഭയിലെ വിജയിച്ച കൗൺസിലർമാരിൽ പ്രമുഖ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ്. കോൺഗ്രസിലെ തെറ്റായ തീരുമാനങ്ങളാണ് തന്നെ മത്സര രംഗത്ത് എത്തിച്ചതെന്ന് റഷീദ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix