മലപ്പുറം: കാവനൂർ പഞ്ചായത്തിൽ ചരിത്രവിജയം യുഡിഎഫിന്. 23 വാർഡുകൾ ഉള്ള കാവനൂർ ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളിൽ മുസ്ലിം ലീഗ് വിജയിച്ചു. വാർഡ് 1,2,5,6,8,9,12,,13,14,15,19,21,22,23 എന്നീ വാർഡുകളിൽ ആണ് മുസ്ലിം ലീഗിന്റെ പച്ചക്കൊടി ഉയർന്നു നിൽക്കുന്നത്. പഞ്ചായത്ത് ഭരണം വിട്ടുകൊടുക്കാതെ ഈ പ്രാവശ്യവും ഭരണ തുടർച്ചക്കായി ചരിത്രം കുറിച്ച് യുഡിഎഫ്. 2 വാർഡുകളിൽ കോൺഗ്രസും, 6 വാർഡുകളിൽ എൽഡിഎഫും ആണ് വിജയിച്ചത്




