Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

ചരിത്രത്തിൽ ആദ്യമായി താമര വിരിഞ്ഞു

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മൂന്ന് വാർഡുകളിൽ വിജയം കൈവരിച്ചതോടെയാണ് പഞ്ചായത്തിൽ താമര വിരിഞ്ഞത്. രണ്ടാം വാർഡ് ചെറുകണ്ണമ്പ്രയിൽ സുനിൽ വി, പത്താം വാർഡ് മിച്ചാരംകോട് അരുണരാജ് ആർ, 22-ാം വാർഡ് കൊളക്കോട് ഗംഗാധരൻ പി എന്നിവരാണ് ബിജെപിയുടെ വിജയിച്ച സ്ഥാനാർത്ഥികൾ. ഇതോടെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ ബിജെപി സാന്നിധ്യം ആദ്യമായി ഉറപ്പിക്കപ്പെടുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ ഈ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഘോഷങ്ങൾ നടന്നു

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ആലത്തൂരിൽ വിജയാഘോഷങ്ങൾതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആലത്തൂർ A.S.M.M. സ്കൂളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മേൽനോട്ടത്തിൽ നടന്നു. രാവിലെ ആരംഭിച്ച വോട്ടെണ്ണൽ നടപടികൾ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയും പൊലീസ് സാന്നിധ്യത്തോടെയുമായിരുന്നു. വോട്ടെണ്ണൽ പൂർത്തിയായതോടെ ആലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും വാർഡുകളിലും വിജയിച്ച സ്ഥാനാർത്ഥികളും അവരുടെ പ്രവർത്തകരും പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുകൂടി വിജയാഘോഷങ്ങളിൽ പങ്കെടുത്തു. ആദ്യ റൗണ്ടുകളിൽ തന്നെ ചില ഇടങ്ങളിൽ ഫല സൂചനകൾ ലഭിച്ചതോടെ പ്രവർത്തകരിൽ ആവേശം ഉയർന്നു. വിജയം […]
Read more

പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാപഞ്ചായത്ത്; മുഴുവൻ സീറ്റും യു.ഡി.എഫ്ന്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാപഞ്ചായത്തിൽ യു.ഡി.എഫിൻ്റെ അപ്രമാതിത്വം. മറ്റു മുന്നണികളെ ബഹുദൂരം പിന്നിലാക്കിയ യു.ഡി.എഫ് ഏകപക്ഷീയമായാണ് ജില്ലാപഞ്ചായത്ത് പിടിച്ചത്. 33 ഡിവിഷനുകളിൽ ഒന്നുപോലും എൽ.ഡി.എഫിന് വിട്ടുനൽകാതെയാണ് യു.ഡി.എഫ് വമ്പൻ ജയം സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾക്ക് അഞ്ച് സീറ്റുണ്ടായിരുന്നത് ഇത്തവണ പൂജ്യമായി. വഴിക്കടവ്, ആതവനാട്, എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി ഡിവിഷനുകളിൽനിന്നായിരുന്നു നേരത്തെ ജില്ലാപഞ്ചായത്തിൽ ഇടത് പ്രതിനിധികളുണ്ടായിരുന്നത്. എന്നാൽ ഇത്തവണ, സംസ്ഥാന സർക്കാറിനോടുള്ള ഭരണവിരുദ്ധ വികാരത്തെത്തുടർന്ന് വലിയ ഭൂരിപക്ഷത്തിലാണ് ഇവിടങ്ങളിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്. ബ്ലോക്ക് […]
Read more

പരപ്പനങ്ങാടിയിൽ കോൺഗ്രസിന് ചരിത്രവിജയം; എൽഡിഎഫ്ൻ്റെ 4 സീറ്റുകൾ പിടിച്ചെടുത്ത് കോൺഗ്രസ് കരുത്തുകാട്ടി

മലപ്പുറം: പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ചരിത്രത്തിൽ ഇന്നുവരെ ഏറി വന്നാൽ മൂന്ന് സീറ്റുകൾ വരെ മാത്രം നേടാൻ സാധിച്ചിരുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ ഇത്തവണ കോൺഗ്രസ് 7 സീറ്റുകൾ നേടി മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ഇടത് ജനാധിപത്യ മുന്നണിയിൽ നിന്ന് നാല് സീറ്റുകൾ അധികമായി പിടിച്ചെടുത്ത് കോൺഗ്രസ് തങ്ങളുടെ കരുത്ത് തെളിയിച്ചു. ഐക്യജനാധിപത്യ മുന്നണിയുടേയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെയും, ഒറ്റക്കെട്ടായതും ചിട്ടയായതുമായ പ്രവർത്തനത്തിൻ്റെ കരുത്തിലാണ് ഈ ചരിത്രവിജയം നേടുവാനായത്. പാർട്ടി പ്രവർത്തകരുടെ കൂട്ടായ […]
Read more

പെരുമണ്ണക്ലാരിയിൽ കരുത്തു കാട്ടി കോൺഗ്രസ്; ലീഗ് കോട്ടകൾ തകർന്നു

മലപ്പുറം: പെരുമണ്ണ ക്ലാരിയിൽ യുഡിഎഫ് സംവിധാനം ഇല്ലാതെ മത്സരത്തിനിറങ്ങിയ പെരുമണ്ണക്ലാരിയിൽ 25 വർഷം കുത്തയാക്കി വെച്ച ലീഗിന്റെ കോട്ടകളായ -3-4-5-17വാർഡുകൾ പിടിച്ചടക്കി കോൺഗ്രസ് പെരുമണ്ണ ക്ലാരിയിൽ കരുത്തുകാട്ടി .നിലവിലെ സ്ഥിതി തുടർന്ന് പോകാൻ സികെ വിഭാഗത്തിന് താല്പര്യമില്ലാത്തതിനാൽ ആണ് യുഡിഎഫ് ബന്ധം അവസാനിപ്പിച്ചത്. അത് ലീഗിന്റെ പലകോട്ടകളും തകരാൻ ഇടയായി,നിലവിലെ 3-4-വാർഡുകൾ കോൺഗ്രസ് അവശ്യപെട്ടിരുന്നു അത് നല്കാൻ സികെ, കെപി വിഭാഗം തയാറായില്ല .കോൺഗ്രസ് പെരുമണ്ണയിൽ ഇല്ല എന്ന ലീഗ് പ്രസിഡണ്ടിന്റെ വെല്ലുവിളി ഏറ്റെടുത്ത കോൺഗ്രസ് പ്രവർത്തകർ […]
Read more

അഞ്ചുതെങ്ങ് ഇഞ്ചോട് ഇഞ്ച് പോരാട്ടം

തിരുവനന്തപുരം :തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 14 വാർഡുകളുള്ള പഞ്ചായത്തിൽ 7 വാർഡിൽ എൽഡിഎഫും 7 വാർഡിൽ യുഡിഎഫും വിജയിച്ചു. UDF 07 | LDF 07NDA 00 | OTH 00 വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം 1.കായിക്കര ആശാൻ സ്മാരകം: ജയാ ശ്രീരാമൻ (സിപിഎം) 56. 2.നെടുങ്ങണ്ട: വിജയ് വിമൽ (സിപിഎം) 226 3.കായിക്കര: പി. വിമൽരാജ് (സിപിഎം) 30. 4.കാപാലീശ്വരം: അതുല്യ മഹേഷ്(സിപിഎം) 1 5.ഇറങ്ങുകടവ്: ഷിൻസി […]
Read more

സിപിഎം ശക്തികേന്ദ്രങ്ങളിൽ ബിജെപിയുടെ കടന്നുകയറ്റം

തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ തേരോട്ടമാണ് ബിജെപിയെ തലസ്ഥാന നഗരത്തിൽ 50 സീറ്റെന്ന ശക്തമായ നിലയിലേക്ക് എത്തിച്ചത്.വാർഡ് പുനർവിഭജനത്തിൽ ഇടതുപക്ഷത്തിനനുകൂലമായി വെട്ടിനിരത്തിയിട്ടുപോലും ബിജെപിയുടെ വിജയത്തിന് തടയിടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല സ്വന്തം തട്ടകങ്ങളിൽ എൽഡിഎഫ് തകരുകയും ചെയ്തു. യുഡിഎഫിന്റെ തിരിച്ചു വരവ് ബാധിച്ചത് എൽഡിഎഫിനെയാണ്. തീരദേശത്ത് കഴിഞ്ഞതവണ നഷ്ടമായ 12-ഓളം വാർഡുകളിൽ ആറെണ്ണം തിരിച്ചു പിടിച്ചതാണ് യുഡുഎഫിന്റെ നില മെച്ചപ്പെടുത്താൻ കാരണം. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലെ 28 വാർഡുകളിൽ 14-ഉം ബിജെപിക്ക് ഒപ്പമാണ്. ഇതിൽ […]
Read more

ഇത് ബിജെപിയുടെ ചരിത്ര വിജയം; തിരുവനന്തപുരത്തെ തേരോട്ടത്തിൽ അഭിനന്ദിച്ച് പ്രകാശ് ജാവ്‌ദേക്കർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപേറേഷൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം, സദ്ഭരണം എന്നിവയിലുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് ഈ വിധി വ്യക്തമാക്കുന്നത്. ഈ നേട്ടം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയൊരു മാറ്റമാണ് കുറിക്കുന്നത്. പാർട്ടി നടത്തിയ സമർപ്പണത്തിനും പരിശ്രമത്തിനും ഫലം ലഭിച്ചിരിക്കുന്നു. വികസിത കേരളം പടുത്തുയർത്തുന്നതിലേക്കുള്ള സുപ്രധാനമായൊരു ചുവടുവയ്പ്പാണിത്. ടീം ബിജെപിയിൽ വിശ്വാസമർപ്പിച്ച തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. തിരുവനന്തപുരം […]
Read more

യുഡിഎഫ് പൊരുതി നേടി ജില്ലാ പഞ്ചായത്ത്

കോട്ടയം: രണ്ടായിരത്തിപത്തിനെ  അനുസ്മരിക്കുന്ന രീതിയിൽ ജില്ലയിൽ നടന്ന ത്രിതല പഞ്ചായത്തിലെ എല്ലാത്തലങ്ങളിലും യുഡിഎഫ് തിളക്കമാർന്ന വിജയമാണ് നേടിയത്. ആകെയുള്ള ഇരുപതിമൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പതിനാറു എണ്ണം നേടി യുഡിഎഫ് ഭരണത്തിനുള്ള കേവല ഭൂരിപക്ഷം ഉറപ്പാക്കി. ഏഴിടത്ത് എൽഡിഎഫ് വിജയം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.  മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ അക്കൗണ്ടിൽ ഷോൺ ജോർജ് വിജയിച്ചിരുന്നു. പിന്നീട് ജനപക്ഷം ബിജെപിയിൽ ലയിച്ചതോടെ ഷോണിന്റെ അംഗത്വം ബിജെപി അക്കൗണ്ടിലായിരുന്നു. നാലിടത്ത് കേരള കോൺഗ്രസ് വിജയിച്ചു. കഴിഞ്ഞ തവണ […]
Read more

പുന്നയൂർകുളത്ത് സിപിഎം പ്രവർത്തകർ വൃദ്ധരെയും കുഞ്ഞുങ്ങളെയും ആക്രമിച്ചു

തൃശ്ശൂർ: പുന്നയൂർകുളം കിഴക്കേ ചെറായിയിൽ എൽഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ പതിനൊന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റവർ: നിവേദ്ധ (11), നിരഞ്ജൻ (14), കൈലാസ് (12), വൈഷ്ണ (13), കരിഷ്മ (17), വേദാ ജാനകി (13), സായി കൃഷ്ണ (14), ശ്രീലക്ഷ്മി (13), ഗോപാലൻ (75), മണി (63), രഞ്ജിത്ത് (28). എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനമായി കടന്നുപോകുന്നതിനിടെ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന മൈദാനത്തിലേക്ക് പടക്കം എറിഞ്ഞതിനെ ചോദ്യം ചെയ്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix