Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചരിത്രത്തിൽ ആദ്യമായി താമര വിരിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മൂന്ന് വാർഡുകളിൽ വിജയം കൈവരിച്ചതോടെയാണ് പഞ്ചായത്തിൽ താമര വിരിഞ്ഞത്.

രണ്ടാം വാർഡ് ചെറുകണ്ണമ്പ്രയിൽ സുനിൽ വി, പത്താം വാർഡ് മിച്ചാരംകോട് അരുണരാജ് ആർ, 22-ാം വാർഡ് കൊളക്കോട് ഗംഗാധരൻ പി എന്നിവരാണ് ബിജെപിയുടെ വിജയിച്ച സ്ഥാനാർത്ഥികൾ. ഇതോടെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ ബിജെപി സാന്നിധ്യം ആദ്യമായി ഉറപ്പിക്കപ്പെടുകയായിരുന്നു.

പ്രാദേശിക രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ ഈ മുന്നേറ്റം വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

Recent News

Advertisement
WhiteswanTV Footer