Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local body election 2025

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 6411 സ്ഥാനാർഥികൾ, സൂക്ഷ്മപരിശോധന പൂർത്തിയായി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. അന്തിമ കണക്കനുസരിച്ച് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി ആകെ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ഇതിൽ ഗ്രാമപഞ്ചായത്തുകളിൽ 4920 പേരും ബ്ലോക്ക് പഞ്ചായത്തുകളിൽ 569 പേരും ജില്ലാ പഞ്ചായത്തിലേക്ക് 106 പേരും 6 നഗരസഭകളിലായി 816 പേരും ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ വാകത്താനം (9) ഡിവിഷനിലാണ്. നഗരസഭകളിൽ കോട്ടയം (237) നഗരസഭയിലാണ് കൂടുതൽ പത്രികകൾ ലഭിച്ചത്. കൂടാതെ, […]
Read more

കോൺഗ്രസ് കൗൺസിലറുടെ ഭാര്യ സിപിഎം പിന്തുണയോടെ സ്ഥാനാർത്ഥിയായി മത്സരരംഗത്ത്

പാലക്കാട്: പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയ മൻസൂർ സി.പി.എം പിന്തുണയുള്ള സ്ഥാനാർഥിയായി കോൺഗ്രസിനെതിരെ മത്സരരംഗത്ത്. മുപ്പത്തിയാറാം വാർഡ് തിരുനെല്ലായി വെസ്റ്റിൽ സഫിയ സി.പി.എം പിന്തുണയോടെ ഭാര്യ സംഘടന ‘താങ്ങും തണലും ‘ സ്ഥാനാർത്ഥിയായി മത്സരിക്കും. ഈ നീക്കം മുന്നിൽ കണ്ട സിപിഎം ഇന്നലെ വരെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ദീർഘകാലം കൗൺസിലറായിരുന്ന എ. ചെമ്പകമാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഈ സീറ്റിൽ തന്റെ ഭാര്യയെ മത്സരിപ്പിക്കണമെന്ന് മൻസൂർ മണലാഞ്ചേരി കോൺഗ്രസ് നേതൃത്വത്തോട് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതിനുശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. 24.11.25 തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി . തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. ഡമ്മി സ്ഥാനാര്‍ഥികള്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കും. വിമതന്‍മാരെ പിന്‍ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഒന്നര […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികൾ

കണ്ണൂർ: കൂത്തുപറമ്പ് നഗരസഭയിൽ എൽഡിഎഫ് സ്ഥാനത്തികളായി ദമ്പതികൾ. കൂത്തുപറമ്പിലെ പന്യോറയിലെ മാണിക്യത്തിലെ വി രാജീവനും പി ഷൈജയുമാണ് മത്സര രംഗത്ത് ഉള്ളത്. കുടുംബകാര്യം പോലെ തന്നെയാണ് ഇവർക്ക് പൊതുകാര്യവും. വി രാജീവൻ പാന്യോറ വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. നേരത്തെ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ഷൈജ പ്രവർത്തക മികവിൽ അംഗീകാരം നേടിയിട്ടുണ്ട്. നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.
Read more

ശാന്തിപ്പള്ളത്ത് കന്നിയങ്കത്തിനൊരുങ്ങി 21-കാരി സിപിഎം സ്ഥാനാർഥി

കാസർകോട്: കന്നിയങ്കത്തിനൊരുങ്ങുകയാണ് ജെഡിസി വിദ്യാർഥിനിയായ 21-കാരി. കാസർകോട് ഗവ. കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി മത്സരിച്ചും ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുമുള്ള അനുഭവസമ്പത്തുകൊണ്ട് പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാന്തിപ്പള്ളത്തെ കെ. സ്നേഹ. കുമ്പള ഗ്രാമപ്പഞ്ചായത്ത്‌ 21-ാം വാർഡായ ശാന്തിപ്പള്ളയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. നിലവിൽ ബിജെപിയാണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. 150 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വാർഡ്‌ പുനർവിഭജനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് സിപിഎം.
Read more

Recent News

Advertisement
WhiteswanTV Footer