Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local body election 2025

കോഴിക്കോട് ജില്ലയില്‍ 4011 പത്രികകള്‍ പിന്‍വലിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച ജില്ലയില്‍ പിന്‍വലിക്കപ്പെട്ടത് 4011 പത്രികകള്‍. ഇതില്‍ 1831 പത്രികകള്‍ പുരുഷന്‍മാരുടേതും 2180 പത്രികകള്‍ സ്ത്രീകളുടേതുമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 203ഉം ജില്ലാ പഞ്ചായത്തില്‍ 52ഉം പത്രികകള്‍ പിന്‍വലിച്ചു. 12 ബ്ലോക്കുകളിലായി 329ഉം ഏഴ് മുനിസിപ്പാലിറ്റികളിലായി 554ഉം 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിന്‍വലിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
Read more

നാലുപേർ സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാർഥികൾ

മലപ്പുറം: കീഴുപറമ്പ്, കാവനൂർ ഗ്രാമപ്പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഇവർക്ക് കുടുംബകാര്യമാണ്.കീഴുപറമ്പ് പഞ്ചായത്തിലെ മുക്കോളി മച്ചിങ്ങൽ മുഹമ്മദ് എന്ന എം.എം. മുഹമ്മദും ഭാര്യ എം.എം. ജസ്ന മുഹമ്മദുമാണ് മത്സരരംഗത്തുള്ള ദമ്പതിമാർ. കാവനൂരിൽ വളയിൽ മൊയ്തീൻ കുഞ്ഞു മത്സരിക്കുമ്പോൾ മകൾ സഫ്ന അഫ്താബ് കാരങ്ങാടൻ കീഴുപറമ്പിൽ മത്സരിക്കുന്നു. നാലുപേരും സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാർഥികളാണ്. എം.എം. മുഹമ്മദ് 2010-ലും 2020-ലും കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ ജസ്ന മുഹമ്മദ് 2015-ൽ പഞ്ചായത്തംഗമായി. മുഹമ്മദ് 16-ാം വാർഡ് കീഴുപറമ്പിൽനിന്നും ഭാര്യ ജസ്ന മുഹമ്മദ് 15-ാം വാർഡ് […]
Read more

നെടുമങ്ങാട്ട്‌ പോരാട്ടച്ചൂടേറുന്നു; ആരു വാഴും ആരു വീഴും

തിരുവനന്തപുരം: നെടുമങ്ങാട്‌ നഗരസഭ പിടിക്കാൻ ഇത്തവണ എല്ലാ ആയുധങ്ങളും എടുത്ത്‌ പോരാട്ടത്തിനിറങ്ങുകയാണ്‌ മുന്നണികൾ. ഭരണനേട്ടങ്ങളുയർത്തി എൽഡിഎഫും സംസ്ഥാനസർക്കാരിന്റെ അഴിമതികൾ ഉയർത്തിക്കാട്ടി യുഡിഎഫും ഇരുമുന്നണികളെയും കടന്നാക്രമിച്ച് എൻഡിഎയും മത്സരരംഗത്ത് സജീവമായുണ്ട്. നഗരസഭയുടെ 30 വർഷത്തെ ഇടതുപാരമ്പര്യം നിലനിർത്തിക്കൊണ്ടാണ് എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 42 സീറ്റിൽ എട്ടിടത്ത് സിപിഐയും 34 സീറ്റിൽ സിപിഎമ്മുമാണ് മത്സരിക്കുന്നത്. നഗരസഭാ സാരഥികളായിരുന്ന സി.എസ്.ശ്രീജയും, ആർ.മധുവും മാത്രമല്ല യുവനിരയ്ക്കും പരിചയസമ്പന്നർക്കും ഒരുപോലെ അവസരം നൽകിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥികളെ കളത്തിലിറക്കിയത്. വിമതശല്യങ്ങളില്ലാത്തതും നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. […]
Read more

ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിൽ എൻഡിഎ മത്സരിക്കും

തൃശ്ശൂർ : ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിലെ എൻഡിഎ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. . 1 താണിപ്പാറ കെ.എ.ഷാജു, 2.പെരിയച്ചിറ സുനിത ഷാജു, 3 ധന്യ നഗര്‍ ഗീത പ്രദീപ്, 4. മോസ്‌ക്കോ സവിത ചന്ദ്രന്‍, 5. അലവി സെന്റര്‍ പി.ടി.ജോസ്, 6 സിത്താര നഗര്‍ അശ്വതി മണിക്കുട്ടി, 7. പോട്ടച്ചിറ ദിവ്യ സജിത്ത്, 8. വ്യാസ സ്‌കൂള്‍ പീതാംബരന്‍, 9. പറക്കൊട്ടിക്കല്‍ സംഗീത വെള്ളന്നൂര്‍,11. സെന്റ് ജോസഫ് ചര്‍ച്ച ജസ്റ്റാസ്, 13.തിരുമാന്ധാംകുന്ന് സജിത്,14 എആര്‍എസ് […]
Read more

വിഭാഗീയത അവസാനിപ്പിക്കാനുള്ള നീക്കം പരാജയം; ഒരു വാർഡിലേക്ക് മത്സരിക്കുന്നത് ഒൻപത് സ്ഥാനാർത്ഥികൾ

മലപ്പുറം : കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ പഞ്ചായത്തിലെ കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളുടെ കുത്തൊഴുക്ക്. 9 യുഡിഎഫ് സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരും ലീഗില്‍ നിന്ന് രണ്ടു പേരും പത്രിക നല്‍കി. വിഭാഗീയത അവസാനിപ്പിക്കാന്‍ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികള്‍ കൂട്ടമായി പത്രിക നല്‍കിയത്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ആരെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച വാര്‍ഡുകളില്‍ ഒന്നാണ് കൂട്ടാലുങ്ങല്‍. അതേസമയം, തദ്ദേശ […]
Read more

യുഡിഎഫ് ജില്ലാ പഞ്ചായത്ത്‌ പന്തീരാങ്കാവ് ഡിവിഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: യുഡിഎഫ് ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രൂപീകരണ കൺവെൻഷന് പെരുമണ്ണ വേദിയായി. എം. കെ. രാഘവൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഭബിത, സി.എൻ വിജയകൃഷ്ണൻ, യു.സി രാമൻ, കെ. മൂസ്സ മൗലവി, രാജേന്ദ്രൻ ചോലക്കൽ, എം.പി കേളുക്കുട്ടി, അഷ്റഫ് മണക്കടവ്, എ.പി പീതാംബരൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ചെയർമാൻ എ ടി ബഷീർ, ജനറൽ കോൺവീനർ ദിനേഷ് […]
Read more

യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാർ രംഗത്ത്

പാലക്കാട്: വടക്കഞ്ചേരി യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ വടക്കഞ്ചേരി പഞ്ചായത്തിൽ അപരന്മാർ രംഗത്ത്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പി ഗംഗാധരനെതിരെ രണ്ട് ഗംഗാധരൻമാരാണ് പത്രികകയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ മത്സരത്തിനുള്ളത്. സിപിഎം വിട്ട യുഡിഎഫും സ്ഥാനാർഥിയെ നിർത്തിയിട്ടുള്ള പതിനെട്ടാം വാർഡിലെ പ്രസാദിനെതിരെ മറ്റൊരു പ്രസാദ് പത്രിക നൽകിയിട്ടുണ്ട്. പതിനഞ്ചാം വാർഡിൽ അഡ്വ. ദിലീപിനെതിരെ മറ്റൊരു ദിലീപും രംഗത്തുണ്ട്. എന്നാൽ തനിക്കെതിരെ മത്സരിക്കുന്നവർ അപരന്മാർ അല്ലെന്നും സിപിഎം വിമതരാണെന്നും പി ഗംഗാധരൻ പറഞ്ഞു. കാരണം, ഒരു ഗംഗാധരൻ പാർട്ടി ഓഫീസിൽ […]
Read more

മട്ടന്നൂരിൽ റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ റോഡരികിനോട് ചേർന്നു കിടന്നുറങ്ങിയിരുന്നയാള്‍ക്ക് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ദാരുണാന്ത്യം . ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് റോഡില്‍ നിന്നും പാർക്കിങ് ചെയ്യുന്നതിനായി നിർത്തിയിടുന്നതിനിടെയാണ് അപകടം. പാർക്കിങ് കോംപൗണ്ടിൻ്റെ ഗേറ്റിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദ്ദേഹം കണ്ടവർ മട്ടന്നൂർ പൊലിസില്‍ വിവരം അറിയിച്ചതിനാല്‍ എസ്.ഐ പി.ലിനേഷിൻ്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മാറ്റി. തുണികള്‍ […]
Read more

റിട്ടേണിംഗ് ഓഫീസര്‍ സിപിഐഎം ഭീഷണിക്ക് വഴങ്ങി; മലപ്പട്ടത്ത് പത്രികതള്ളപ്പെട്ട് നിത്യശ്രീ

കണ്ണൂർ: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മലപ്പട്ടം കോവുന്തല വാർഡില്‍ പത്രിക തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി നിത്യശ്രീ രംഗത്ത്. റിട്ടേണിംഗ് ഓഫീസർ സിപിഐഎം ഭീഷണിക്ക് വഴങ്ങിയെന്നും പത്രികയിലേത് തന്റെ ഒപ്പ് തന്നെയാണെന്ന് റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതാണെന്നും നിത്യശ്രീ പറഞ്ഞു. അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടാണ് നിത്യശ്രീയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത്. സൂക്ഷ്മ പരിശോധനയ്ക്കിടെ അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ നിത്യശ്രീയെ വിളിച്ചു വരുത്തി റിട്ടേണിംഗ് ഓഫീസറുടെ മുന്നില്‍ വെച്ച്‌ മറ്റൊരു പേപ്പറില്‍ ഒപ്പ് […]
Read more

ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 56 പേരുടെ പത്രികകൾ തള്ളി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 56 പേരുടെ പത്രികകൾ തള്ളി. ഏഴു നഗരസഭകൾക്കു പുറമേ ജില്ലാ പഞ്ചായത്ത്, 13 ബ്ലോക്ക് പഞ്ചായത്ത്, 88 ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഉള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ട് 3 മണിയാണ്. സ്ത്രീകൾ 5150, പുരുഷന്മാർ 4759 ആണ്, തള്ളിയ പത്രികകൾ 56 ആണ്. നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധനയിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയുണ്ട്. പത്രിക തള്ളിയവരിൽ […]
Read more
Advertisement
WhiteswanTV Footer