Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local body election 2025

ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻഡിഎ വിജയം നേടുമെന്ന് എ ആർ ശ്രീകുമാർ

തൃശ്ശൂർ’:ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻ ഡി എ മികച്ച വിജയം നേടുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ പറഞ്ഞു. എൻ എ ചാലക്കുടി മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മികച്ച സ്ഥാനാർഥികളാണ് എൻഡിഎക്ക് ഉള്ളത്. നിലവിലെ ബിജെപി ജന പ്രതിനിധികളുടെ പ്രവർത്തനം മാതൃകപരമായിരുന്നു. കേരളവും  അനുകൂലമായി വിധിയെഴുതാവു മെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുനിസിപ്പൽ ഇൻ ചാർജ് ടി വി ഷാജി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് […]
Read more

മലപ്പുറം ജില്ലയിൽ 27 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിൽ 27 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഇവിടെത്തന്നെയാണ് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും. 15 ബ്ലോക്കുകളിലെ 94 പഞ്ചായത്തുകൾക്കായി 15 വിതരണ സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങളും 12 നഗരസഭകൾക്കായി 12 വിതരണ സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണ് സജ്ജീകരിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വോട്ടെണ്ണൽ കേന്ദ്രങ്ങൾ (ബ്ലോക്ക്, പരിധിയിലെ പഞ്ചായത്തുകൾ, വോട്ടെണ്ണെൽ കേന്ദ്രം എന്ന ക്രമത്തിൽ) .നിലമ്പൂർ ബ്ലോക്ക്: വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകൾ-ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ. ∙ കൊണ്ടോട്ടി ബ്ലോക്ക്: ചെറുകാവ്, […]
Read more

കുന്ദമംഗലം ചൂലൂർ സി.എച്ച്.സെന്റർ വളണ്ടിയർമാർ സ്ഥാനാർത്ഥികളായി രംഗത്ത്

കോഴിക്കോട് : കുന്ദമംഗലം ചൂലൂർ സി.എച്ച്. സെന്ററിൽ വളണ്ടിയർമാരായി പ്രവർത്തിക്കുന്ന വനിതാ ലീഗ് പ്രവർത്തകർ പരിസര തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങ് സെന്റർ പ്രസിഡന്റ്‌ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.പി. മൊയ്തീൻ ഹാജി, ആലി ഹസ്സൻ, കെ.പി.യു. അലി, ബഷീർ മാസ്റ്റർ, എ.പി. സഫിയ, ഷമീന വെള്ളക്കാട്ട് എന്നിവർ ആശംസകൾ […]
Read more

ഹൈടെക് വോട്ടർ സ്ലിപ്പുമായി ബിജെപി; വികസന വാഗ്ദാനങ്ങൾ കാണാനും കഴിയും

തിരുവനന്തപുരം: വോട്ടഭ്യർഥിച്ചു വരുന്ന ബിജെപി പ്രവർത്തകർ കോർപറേഷനിൽ വിതരണം ചെയ്യുന്നത് ഹൈടെക് വോട്ടർ സ്ലിപ്. സ്ലിപ്പിൽ രണ്ട് ക്യുആർ കോഡുകളുണ്ട്. ആദ്യത്തേത് സ്കാൻ ചെയ്താൽ വോട്ടർക്ക് സ്ഥാനാർഥിയുടെ അഭ്യർഥനയുൾപ്പടെയുള്ള വികസന വാഗ്ദാനങ്ങൾ കാണാൻ കഴിയും. രണ്ടാമത്തെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വോട്ടറുടെ വോട്ടിങ് ബൂത്തിലേക്കുള്ള വഴിയുൾപ്പടെയുള്ള എല്ലാ വിവരങ്ങളും മൊബൈൽ ഫോണിൽ തെളിയും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഹൈടെക് വോട്ടർ സ്ലിപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഹൈടെക് വോട്ടർ […]
Read more

മണ്ണാർക്കാട് അട്ടപ്പാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സംഗമം സംഘടിപ്പിച്ചു

പാലക്കാട്: മണ്ണാർക്കാട് അട്ടപ്പാടിയിൽ യുഡിഎഫ് മുന്നണിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്,  ജില്ലാ പഞ്ചായത്ത് സ്ഥലങ്ങളിൽ മത്സരിക്കുന്ന 64 യുഡിഎഫ് സ്ഥാനാർഥികളും സംഗമത്തിൽ പങ്കെടുത്തു. പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പ്രവർത്തകരും പ്രവർത്തകരും അട്ടപ്പാടി ബ്ലോക്ക്‌ യുഡിഎഫ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് അഗളിയിൽ പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. അട്ടപ്പാടിയിലെ യുഡിഎഫ് മുന്നേറ്റത്തിന്റെ ശക്തി വിളിച്ചോതുന്ന സംഗമം ആയിരുന്നു […]
Read more

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്

തൃശൂർ: മാപ്രാണത്ത് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രി 9.30ഓടെ തളിയകോണം ചകിരി കമ്പനിക്ക് സമീപമാണ് സംഭവമുണ്ടായത്. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി പാണപറമ്പിൽ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിമി പുറത്തേക്ക് പോയിരുന്നു. വീട്ടിൽ വൃദ്ധയായ മാതാവും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. കല്ലേറുണ്ടായതോടെ ഭയന്ന ഇവർ ഉടൻ തന്നെ വിമിയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഇരിങ്ങാലക്കുട പൊലീസ് […]
Read more

ചൊവ്വന്നൂർ പഞ്ചായത്തിൽ എസ് ഡിപിഐ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് തുടക്കം

തൃശ്ശൂർ : ചൊവ്വന്നൂർ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികൾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 4-ാം വാർഡിൽ ഷഹീദ് കെ.എം., 5-ാം വാർഡിൽ ഷാമില കബീർ, 6-ാം വാർഡിൽ എം.യു. അജ്മൽ, 11-ാം വാർഡിൽ സുമയ്യ ഷഫീർ എന്നിവരാണ് ഇത്തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ. വീടുതോറുമുള്ള സന്ദർശനങ്ങൾ, നാട്ടുകാരുമായി നേരിട്ടുള്ള ആശയവിനിമയം, വാർഡുകളിലെ പ്രശ്നങ്ങൾ കേൾക്കൽ എന്നിവയിലൂടെ സ്ഥാനാർത്ഥികൾ പ്രചാരണം ശക്തിപ്പെടുത്തുകയാണ്. എസ്.ഡി.പി.ഐ. പ്രവർത്തകരുടെയും അനുഭാവികളുടെയും സജീവ പങ്കാളിത്തമാണ് പ്രചാരണത്തിന് ഊർജം നൽകുന്നത്. “അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന്” […]
Read more

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർത്ഥിയെ പാമ്പ് കടിച്ചു

പാലക്കാട്: ആലത്തൂർ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ പാമ്പ് കടിച്ചു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിയേറ്റത്. രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് അനില അജീഷ്.
Read more

കോഴിക്കോട് കോർപ്പറേഷനിൽ എൻഡിഎ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു

കോഴിക്കോട് : കോഴിക്കോട് മുതലക്കുളം മൈതാനിയിൽ കഴിഞ്ഞ ദിവസം വൈകീട്ട് എൻ.ഡി.എ കൺവെൻഷനും, സ്ഥാനാർത്ഥികളുടെ സംഗമവും നടന്നു. കോർപ്പറേഷൻ വികസനത്തിന് ബ്ലൂ പ്രിന്റ് തയ്യാറാക്കും. ഓരോ വർഷവും വികസനത്തിന്റെയും, ധന വിനിയോഗത്തിന്റെയും പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ കെ.പി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന […]
Read more

ജോലി സമ്മര്‍ദ്ദം; കൊണ്ടോട്ടിയില്‍ തഹസില്‍ദാര്‍ക്ക് സങ്കടഹർജി നല്‍കി ബിഎല്‍ഒമാര്‍

മലപ്പുറം: അമിത ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് സങ്കടഹരജി നല്‍കി കൊണ്ടോട്ടി നഗരസഭയിലെ ബിഎല്‍ഒമാര്‍. തഹസില്‍ദാര്‍ സംഭവത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഹർജി മലപ്പുറം കലക്ടര്‍ക്ക് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിനകത്ത് എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നും അതുകൊണ്ടു തന്നെ സമയപരിധി കൂട്ടണമെന്നും അവര്‍ പറയുന്നു. ആരുടെയെങ്കിലും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തു പോയാല്‍ അവര്‍ തങ്ങളെ കുറ്റപ്പെടുത്തുമെന്നും ആക്രമിക്കുമെന്നുമുള്ള ആശങ്കയും അവര്‍ പങ്കുവക്കുന്നുണ്ട്. തങ്ങള്‍ക്ക് ജീവനുപോലും ഭീഷണിയുണ്ടെന്നും അവര്‍ ഹരജിയില്‍ പറയുന്നു.
Read more
Advertisement
WhiteswanTV Footer