തൃശ്ശൂർ : ചൊവ്വന്നൂർ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികൾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 4-ാം വാർഡിൽ ഷഹീദ് കെ.എം., 5-ാം വാർഡിൽ ഷാമില കബീർ, 6-ാം വാർഡിൽ എം.യു. അജ്മൽ, 11-ാം വാർഡിൽ സുമയ്യ ഷഫീർ എന്നിവരാണ് ഇത്തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ.
വീടുതോറുമുള്ള സന്ദർശനങ്ങൾ, നാട്ടുകാരുമായി നേരിട്ടുള്ള ആശയവിനിമയം, വാർഡുകളിലെ പ്രശ്നങ്ങൾ കേൾക്കൽ എന്നിവയിലൂടെ സ്ഥാനാർത്ഥികൾ പ്രചാരണം ശക്തിപ്പെടുത്തുകയാണ്. എസ്.ഡി.പി.ഐ. പ്രവർത്തകരുടെയും അനുഭാവികളുടെയും സജീവ പങ്കാളിത്തമാണ് പ്രചാരണത്തിന് ഊർജം നൽകുന്നത്.
“അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന്” എന്ന മുദ്രാവാക്യത്തോടെയാണ് ഈ തവണ പാർട്ടി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 5, 6-ാം വാർഡുകളിൽ നടപ്പിലാക്കിയ ഭാഗിക വികസന പ്രവർത്തനങ്ങൾ മറ്റു വാർഡുകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. കണ്ണട തിരഞ്ഞെടുപ്പ് ചിഹ്നത്തോടെയുള്ള സ്ഥാനാർത്ഥികളുടെ പ്രചാരം പഞ്ചായത്തിൽ ശ്രദ്ധ നേടുന്ന സാഹചര്യമാണിപ്പോൾ.






