Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local body election 2025

നിലനിർത്താൻ യുഡിഎഫ്, പിടിച്ചെടുക്കാൻ എൽഡിഎഫ്

മലപ്പുറം: ചരിത്രമുറങ്ങുന്ന തൃക്കലങ്ങോടിന്റെ മണ്ണിൽ ഭരണം നിലനിർത്താൻ യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും കച്ചകെട്ടിയിറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് ഗോദയിൽ പ്രവചനം അസാധ്യം. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് തൃക്കലങ്ങോട്. പഞ്ചായത്ത് വിഭജിച്ച് എളങ്കൂർ ആസ്ഥാനമായി മറ്റൊരു പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടയിലാണ് വാർഡ് വിഭജനം നടത്തി ഒരു വാർഡ് വർധിച്ചത്. ഇതോടെ വാർഡുകളുടെ എണ്ണം 24 ആയി. 1964ലാണ് പഞ്ചായത്ത് നിലവിൽ വന്നത്. പ്രഥമ പ്രസിഡന്റായി മാലങ്ങാടൻ ചെറിയോൻ ഹാജി തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം യു.ഡി.എഫ്ആയിരുന്നു ഭരണം […]
Read more

BJP സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിച്ചു

പാലക്കാട്: തരൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഷിബിന്റെ പോസ്റ്റർ അജ്ഞാതർ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലുടനീളം തനിക്കെതിരെ രഹസ്യമായും മാനസികമായി തളർത്താനുമായി ശ്രമങ്ങൾ നടന്നതായി ഷിബൻ ആരോപിച്ചു. തന്റെ സ്ഥാപനത്തെ പൂട്ടിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ ശരിയായതിനാൽ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പരസ്യമായി ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിലൂടെ വീണ്ടും പ്രകോപനത്തിന് ശ്രമിക്കുന്നുവെന്നും ഷിബിൻ വ്യക്തമാക്കി. “എന്തിനെയാണ് അവർ ഭയപ്പെടുന്നത്? എന്നെയാണോ, ബിജെപിയുടെ മുന്നേറ്റത്തെയാണോ? ഞാൻ ജനങ്ങളുമായി ക്ഷേമപദ്ധതികൾ മുഖേന നടത്തുന്ന സമ്പർക്കം എത്ര തടസ്സപ്പെടുത്തിയാലും […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയായി

കോട്ടയം :  ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയായി. ജില്ലയിൽ വാഴൂരുള്ള  ഗവ. പ്രസിൽ അതീവ സുരക്ഷയിലാണ് അച്ചടി പുരോഗമിക്കുന്നത്. പൊലീസ് സുരക്ഷയിൽ പ്രസിലെ എഴുപതു ജീവനക്കാർ കഴിഞ്ഞ ഏതാനും ദിവസമായി ഇരുപതിനാലു മണിക്കൂർ ജോലി ചെയ്താണ് ഇതു സാധ്യമായത്. ബാലറ്റ് അച്ചടി നടക്കുന്നിടത്ത് ഫോൺ ഉപയോഗിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ജീവനക്കാർക്ക് സാധ്യമല്ല. കനത്ത കാവലിനു പൊലീസും നിരീക്ഷണത്തിനു തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമുണ്ട്. ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടിയാണ് പൂർത്തിയാകാനുള്ളത്. പ്രസ്സിൽ […]
Read more

ഇലക്‌ഷൻ അപരന്മാർ ഔദ്യോഗിക സ്ഥാനാർഥികൾക്ക് തലവേദന

കോട്ടയം: അപരന്മാരെ തറ പറ്റിച്ചു അപാരവിജയം നേടണമെന്ന ആഗ്രഹത്തിലാണ് അപര ഭീഷണി നേരിടുന്ന ജില്ലയിലെ സ്ഥാനാർഥികൾ. സ്ഥാനാർഥികളുടെ പേരിൽ ഉള്ള സാമ്യമാണ് അപരരുടെ ആയുധം. ചങ്ങനാശേരി നഗരസഭ  തിരുമല ടെംപിൾ വാർഡിൽ നിലവിലെ കൗൺസിലറും മുൻ നഗരസഭാധ്യക്ഷയുമായ സന്ധ്യ മനോജിനെതിരെ മറ്റൊരു സന്ധ്യ മനോജ് മത്സര രംഗത്തുണ്ട്. രണ്ട് സന്ധ്യമാരും സ്വതന്ത്രരാണ്. കൗൺസിലർ സന്ധ്യ മത്സരിച്ച 4 തവണയും ഇതേ വാർഡിൽ നിന്നു വിജയിച്ചു. ടാപ്പ് ചിഹ്നത്തിലാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ 3 ടേമുകളിലും കുടയായിരുന്നു ചിഹ്നം. […]
Read more

തിരഞ്ഞെടുപ്പിന് എല്ലാ മുന്നണികളും സജ്ജം

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായി. ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍, കടകള്‍, വായനശാലകള്‍, വിവിധ തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിക്കുന്നത് കാണാം. വെള്ളിയാഴ്ചജുമ നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയവരെ കാണാനും വോട്ട് അഭ്യര്‍ഥിക്കാനും സൗഹൃദം പുതുക്കാനും മൂന്നണിഭേദമന്യെ സ്ഥാനാര്‍ഥികളെത്തി. ക്ഷേത്രോത്സവത്തിനിടയിലും സ്ഥാനാര്‍ഥികളുടെ സാന്നിധ്യമുണ്ട്. പരിചയം പുതുക്കാനും പുതിയവരെ പരിചയപ്പെടാനും അതോടൊപ്പം വോട്ടുറപ്പിക്കാനും ശ്രമം തുടരുകയാണ്. കുന്നുമ്മല്‍ 15-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എലിയാറ ആനന്ദന്‍ വട്ടോളിപള്ളിക്കു സമീപമെത്തി വോട്ടഭ്യര്‍ഥിച്ചു. 15ാം വാര്‍ഡിലെ എല്‍ഡിഎഫ് […]
Read more

വോട്ടവകാശം നേടി ‘അന്യ സംസ്ഥാന തൊഴിലാളികൾ; കൂടെ കൂട്ടാൻ പാർട്ടികൾ

കോട്ടയം :  വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ, വോട്ടവകാശം വിനിയോഗിക്കാൻ അന്യ സംസ്ഥാന തൊഴിലാളികൾ. ജില്ലയിൽ വോട്ടുള്ളത് മുന്നൂറ് അതിഥി തൊഴിലാളികൾക്കെന്നാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്ക്. മലയാളി യുവതികളെ വിവാഹം ചെയ്ത് കുടുംബമായി താമസിക്കുന്നവരാണ് ഇതിൽ പലരും. ഇവർക്ക് വോട്ടുണ്ടെന്ന് അറിഞ്ഞതോടെ ഏതുവിധേനയും കൂടെ നിർത്താനുള്ള ഓട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. മലയാളികളായ ഭാര്യമാരെയും അവരുടെ ബന്ധുക്കളെയും നേരിൽക്കണ്ടാണ് നേതാക്കൾ വോട്ടഭ്യർഥിക്കുന്നത്. വോട്ടുള്ളതിൽ ഭൂരിഭാഗവും ബിഹാർ, ബംഗാൾ, ജാർഖണ്ഡ് സ്വദേശികളാണ്. നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ […]
Read more

അന്ധതയോ ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യാനായി സഹായിയെ അനുവദിക്കും. അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെയാണ് വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുക. സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ. വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. […]
Read more

കാട്ടകമ്പാൽ പഞ്ചായത്ത്‌ 15, 17 വാർഡുകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

തൃശ്ശൂർ : കാട്ടകമ്പാൽ പഞ്ചായത്ത്‌ 15, 17 വാർഡുകളിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഭദ്രധ്വജത്തോടെ പ്രവർത്തനം ആരംഭിച്ചു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഉദ്ഘാടനം ചടങ്ങിൽ പതിനേഴാം വാർഡ് സ്ഥാനാർത്ഥി രമിതയും പതിനാറാം വാർഡ് സ്ഥാനാർഥിയും മെമ്പറുമായ പ്രദീപ് കൂനത്തും പങ്കെടുത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വീടുതോറും ആളുകളിലേക്കും സംഘടനയുടെ സന്ദേശം എത്തിക്കുന്നതിന് കേന്ദ്രബിന്ദുവാകുന്നതാണ് കമ്മിറ്റി ഓഫീസ്. പ്രവർത്തകരുടെ സജീവ സാന്നിധ്യവും ജനപിന്തുണയും പരിപാടിക്ക് കൂടുതൽ ഉത്സാഹം പകർന്നു. […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഡിസംബര്‍ ഒന്ന് മുതല്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് 2025-ന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ കൈമാറും. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പാലക്കാട് ആര്‍.ഡി.ഒ ഓഫീസില്‍ നിന്നും ഡിസംബര്‍ മൂന്നിന് പാലക്കാട് താലൂക്ക് ഓഫീസില്‍ നിന്നുമാണ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം നടക്കുക. ഡിസംബര്‍ ഒന്നിന്ന് രാവിലെ 9.30-ന് ചിറ്റൂര്‍ നഗരസഭ, 10 മണിക്ക് ഒറ്റപ്പാലം നഗരസഭ, 10.30 ന് പട്ടാമ്പി നഗരസഭ, 11 മണിക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, 12 […]
Read more

എൽഡിഎഫ് നന്നംമുക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

മലപ്പുറം: എൽഡിഎഫ് നന്നംമുക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലം എം എൽ എ പി നന്ദകുമർ മുഖ്യപ്രഭാഷണം നടത്തി. വിവി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി സത്യൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. അഡ്വ.എം ബി ഫൈസൽ, പി വിജയൻ ആരിഫ നാസർ തുടങ്ങിയവർ സംസാരിച്ചു.
Read more
Advertisement
WhiteswanTV Footer