Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: local body election 2025

അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ  പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്ര് സംസ്ഥാന പ്രസിഡന്റ്; അഡ്വ. ഒ. ജെ.ജെനീഷ് കൊരട്ടിയിൽ

തൃശ്ശൂർ: ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷൻ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്ര് സംസ്ഥാന പ്രസിഡന്റ്.അഡ്വ.ഒ.ജെ.ജെനീഷ് കൊരട്ടിയിലെത്തി. കൊരട്ടി പഞ്ചായത്തിലെ കട്ടപ്പുറം 20 വാര്‍ഡിലെ വീട്ടുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ബ്ലോക്ക് പഞ്ചായത്ത് കൊരട്ടി ഡിവിഷൻ സ്ഥാനാര്‍ത്ഥി സച്ചിന്‍ രാജ്, ചിറങ്ങര ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ.ആല്‍ബിന്‍ പൗലോസ്,പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ഫെമിനി ബിബിന്‍,ഷാജു മുള്ളന്‍കുഴി,യൂത്ത് കോണ്‍ഗ്രസ് ജി്ല്ല സെക്രട്ടറി ജോഫിന്‍ ഫ്രാന്‍സീസ്,നിയോജക മണ്ഡലം പ്രസിഡന്റ് ലിന്‍സണ്‍ നടവരമ്പന്‍, ബിബിത വാഴച്ചാല്‍, അനഘ, പ്രവീണ്‍ എന്‍.പി.ജെയ്ഫാന്‍ മാനാടന്‍ […]
Read more

ബിഎൽഒ മാർക്ക് സഹായകമായി എൻഎസ്എസ് വളണ്ടിയർമാർ

മലപ്പുറം: എസ് ഐ ആർ നടപടികളുടെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ മൊബൈൽ ആപ്പ് വഴി സമർപ്പിക്കുന്ന പ്രക്രിയക്ക് കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് കോളേജിലെ വളണ്ടിയർമാർ സഹായകരമായി.കോളേജിലെ പ്രത്യേകം സജ്ജീകരിച്ച് ഡിജിറ്റലൈസേഷൻ (വിവര സമർപ്പണ) ക്യാമ്പിൽ നന്നമ്പ്ര വില്ലേജിലെ വിവിധ ബൂത്തുകളി നിന്നുള്ള ബി എൽ ഒ ശേഖരിച്ച വോട്ടർ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും, മൊബൈൽ ആപ്പുമായി നൽകുന്നതിന് സൗകര്യമൊരുക്കി. നവംബർ 24ന് ആരംഭിച്ച ക്യാമ്പ് 28 വരെ തുടരും. നന്നമ്പ്ര വില്ലേജ് സ്പെഷ്യൽ […]
Read more

ഔദ്യോഗിക സ്ഥാനാർത്ഥിയായി; ഒൻപത് സ്ഥാനാർത്ഥികളിൽ ഏഴുപേരും പത്രിക പിൻവലിച്ചു

മലപ്പുറം : കൊണ്ടോട്ടി പളളിക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രളയത്തിന് അവസാനം. കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. മുന്‍ പഞ്ചായത്ത് അംഗം കെ.പി സക്കീര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കും. ഏഴ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. ഒന്‍പതു സ്ഥാനാര്‍ത്ഥികളാണ് കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരും മുസ്‌ലിം ലീഗില്‍ നിന്ന് രണ്ടുപേരും പത്രിക നല്‍കിയിരുന്നു. വിഭാഗീയത അവസാനിപ്പിക്കാന്‍ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികള്‍ കൂട്ടമായി പത്രിക നല്‍കിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് […]
Read more

കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 2,984 പേര്‍ പുരുഷന്മാരും 3,324 പേര്‍ സ്ത്രീകളുമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 150 പുരുഷന്‍മാരും 176 സ്ത്രീകളും ഉള്‍പ്പെടെ 326 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലേക്ക് 58 പുരുഷന്‍മാരും 50 സ്ത്രീകളും ഉള്‍പ്പെടെ 108 പേരാണ് ജനവിധി തേടുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 292 പുരുഷന്‍മാരും 312 സ്തീകളും ഉള്‍പ്പെടെ 604 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ജില്ലയിലെ […]
Read more

എടപ്പാൾ പഞ്ചായത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്രനെ പിന്തുണക്കാൻ യുഡിഎഫ്

മലപ്പുറം: എടപ്പാൾ പഞ്ചായത്ത്‌ 17 ാം വാർഡിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണക്കാൻ യുഡിഎഫ് തീരുമാനം. 17 ാം വാർഡായ വൈദ്യർ മൂലയിൽ നാമനിർദേശ പത്രിക സമർപ്പിച്ച യൂഡിഎഫ് സ്ഥാനാർഥി മുഹമ്മദ്‌ ആയിരുന്നു. അവസാന ഘട്ടത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം മുഹമ്മദിന്റെ സ്ഥാനാർഥിത്വം പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി തോട്ടത്തിൽ പ്രഭാകരനെ പിന്തുണക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടത് മുന്നണിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തോട്ടത്തിൽ പ്രഭാകരൻ മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്നത്.
Read more

എൻഡിഎ സ്ഥാനാർഥി പിൻവാങ്ങി

കാസർഗോഡ് : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ അഞ്ചാംവാർഡ് പുന്നക്കുന്നിൽനിന്നും മത്സരിക്കാൻ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ചിത്രാം ഗദൻ പിൻവാങ്ങി. സ്വതന്ത്രൻ രാജു മത്തായിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സ്ഥാനാർഥി പിൻവാങ്ങിയത്. സ്ഥാനാർത്ഥിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും രാജു മത്തായി പറഞ്ഞു.
Read more

കോൺഗ്രസിന് വിമതശല്യം

പാലക്കാട് : പിരായിരി പഞ്ചായത്തിൽ കോൺഗ്രസിന് വിമതശല്യം. നാല് വാർഡുകളിലാണ് യുഡിഎഫിനെതിരേ വിമതർ മത്സരിക്കുന്നത്. സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് യുഎഡിഎഫിൽനിന്ന് വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ കാരണം. ഒന്നാം വാർഡായ വാരാമ്പള്ളത്ത് മുൻ പഞ്ചായത്തംഗമായ സിത്താര ശശിയാണ് വിമതയായി മത്സരിക്കുന്നത്. വാർഡ് രണ്ടായ കല്ലേക്കാട് നോർത്തിൽ ശാരിക, വിമലകുമാരി എന്നിങ്ങനെ രണ്ട് സ്വതന്ത്രർ മത്സരത്തിനുണ്ട്. 14-ാം വാർഡ് മോഴിപുലത്ത് സ്വതന്ത്ര സ്ഥാനാർഥിയായി സുലോചന മത്സരിക്കുന്നത്‌. 18-ാം വാർഡായ ചേങ്ങോട്ട്‌ കൃഷ്ണൻകുട്ടി സ്വതന്ത്രനായി മത്സരിക്കും.
Read more

വഴിക്കടവ് പഞ്ചായത്തിൽ ദമ്പതികൾ തൃണമൂൽ സ്ഥാനാർത്ഥികൾ

മലപ്പുറം: വഴിക്കടവ് പഞ്ചായത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി ഭർത്താവും ഭാര്യയും മത്സര രംഗത്ത്. തൃണമൂൽ സംസ്ഥാന കമ്മിറ്റി അംഗമായ ഇ സുകുവും ഭാര്യ വിചിത്രവുമാണ് വഴിക്കടവ് പഞ്ചായത്തിൽ നിന്നും ജനവിധി തേടുന്നത്. മൂന്നാ വാർഡ് വെണ്ടക്കാ പൊട്ടിയിലും, വിചിത്ര നാലാം വാർഡ് വെങ്ങാം പാടത്തുമാണ് മത്സരിക്കുന്നത്. വഴിക്കടവ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം മരുത ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് സുകു. 2015-20 വർഷത്തിൽ ഇതേ വാർഡിൽ നിന്ന് തന്നെയാണ് വിജയിച്ചത്. വിചിത്ര 2005-10 മദളപ്പാറ വാർഡിൽ ജനപ്രതിനിതിയായിരുന്നു. […]
Read more

ഹരിത ചട്ടം; രണ്ടു കേന്ദ്രങ്ങളിൽ പരിശോധന നടത്തി

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പിവിസി ഫ്ലെക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി, പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ നിരോധിത വസ്തുക്കൾ ഉപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. രണ്ടു കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകി. മെറ്റീരിയൽ സംബന്ധിച്ച് കൃത്യത ഉറപ്പ് വരുത്തുന്നതിൽ കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കാൻ നിർദേശിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് […]
Read more

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വടകരയിൽ സ്വീകരണം

കോഴിക്കോട്: വടകര നഗരസഭയില്‍ യുഡിഫ് അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ടി.വി.സുധീര്‍ കുമാര്‍. താഴെ അങ്ങാടി കോണ്‍ഗ്രസ് ഓഫീസില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ വികലമായ വികസനത്തില്‍ അടിമുടി മാറ്റം വേണമെന്നും വ്യക്തമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കാര്യങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് കെ.എം.പി.ഹാരിസ് അധ്യക്ഷത വഹിച്ചു. നിസാബി, സഫീറ, ദിനേശന്‍, രചിത, രമേശന്‍ എന്നീ യുഡിഫ് സ്ഥാനാര്‍ഥികളെ അനുമോദിച്ചു.ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.പി.നജീബ്, […]
Read more
Advertisement
WhiteswanTV Footer