പാലക്കാട് : പിരായിരി പഞ്ചായത്തിൽ കോൺഗ്രസിന് വിമതശല്യം. നാല് വാർഡുകളിലാണ് യുഡിഎഫിനെതിരേ വിമതർ മത്സരിക്കുന്നത്. സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് യുഎഡിഎഫിൽനിന്ന് വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ കാരണം.
ഒന്നാം വാർഡായ വാരാമ്പള്ളത്ത് മുൻ പഞ്ചായത്തംഗമായ സിത്താര ശശിയാണ് വിമതയായി മത്സരിക്കുന്നത്. വാർഡ് രണ്ടായ കല്ലേക്കാട് നോർത്തിൽ ശാരിക, വിമലകുമാരി എന്നിങ്ങനെ രണ്ട് സ്വതന്ത്രർ മത്സരത്തിനുണ്ട്. 14-ാം വാർഡ് മോഴിപുലത്ത് സ്വതന്ത്ര സ്ഥാനാർഥിയായി സുലോചന മത്സരിക്കുന്നത്. 18-ാം വാർഡായ ചേങ്ങോട്ട് കൃഷ്ണൻകുട്ടി സ്വതന്ത്രനായി മത്സരിക്കും.




