പാലക്കാട്: വടക്കഞ്ചേരിയിൽ വാഹന അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് സഹയാത്രികന്റെ കൈ അറ്റുപോയി. കൊല്ലംകോട് സ്വദേശി സുജിൻ (22) ഇടതുകൈയാണ് മുട്ടിനു മുകളിൽ വച്ച് അറ്റു പോയത്.
ഇന്ന് രാവിലെയാണ് അപകടം. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരുവശം ചേർന്നു പോകുകയും സുജിന്റെ കൈ കൈവരിയിൽ ഇടിക്കുകയയിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്.






