തൃശ്ശൂർ: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം.പതിനാലില്‍ പത്ത് സീറ്റ് നേടി തുടര്‍ ഭരണം ഉറപ്പാക്കി. പത്ത് സീറ്റ് നേടിയപ്പോഴും പ്രസിഡന്റ് വേണു കണ്ടരുമഠത്തിലിന്റെ തോല്‍വി ദയനീയമായി. എലിഞ്ഞിപ്ര ബ്ലോക്കില്‍ സുനില്‍ കെ മേനോന്‍, ചെട്ടിക്കുളം ബ്ലോക്ക് ആശ ജോയ്‌സണ്‍ കോക്കാട്ട്, കുറ്റിച്ചിറ ഓമന രവി, കാഞ്ഞിരപ്പിള്ളി പ്രിയ വിനയന്‍, പാലപ്പിള്ളി ജിനി ഡേവീസ്.കൊരട്ടി സച്ചിന്‍ രാജ്, കുലയിടം ലിജി അനില്‍ കുമാര്‍
വൈന്തല എം.ഡി.വര്‍ഗ്ഗീസ്, മേലൂര്‍ ജാന്‍സി പൗലോസ്, കുറ്റിക്കാട് ഷാജു വല്ലത്തുകാരന്‍ എന്നിവരാണ് വിജയിച്ചത്.പതിനാല് ബ്ലോക്ക് ഡിവിഷന്‍ ഉള്ളതില്‍ നാലിടത്ത് മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കുവാന്‍ സാധിച്ചുള്ളൂ അതിരപ്പിള്ളി കെ.കെ.റിജേഷ്, പുഷ്പഗിരി സൗമ്യ ഷിബു, ചിറങ്ങര ലിജോ ജോസ്, അന്നാട് എം.ആര്‍.രവീന്ദ്രനുമാണ് വിജയിച്ചത്.






