Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ആതിര മാധവൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ്ഫലം വന്നപ്പോൾ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളം പഞ്ചായത്തിൽ പത്താം വാർഡിൽ (ചോയിമഠം) മത്സരിച്ച ആതിര മാധവൻ (മുസ്ലിം ലീഗ്) നേടി. മൊത്തം പോൾ ചെയ്ത 1564 ൽ 1123 വോട്ട് നേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആതിര മാധവൻ തെരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി യു.ഡി.എഫ്. ജയിച്ച് വരുന്ന വാർഡാണ്. 2010ൽ 917 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ നജീബ് കാന്തപുരം എം.എൽ.എ വിജയിച്ച വാർഡാണിത്.

ആതിര മാധവൻ 1997 ഡിസംബർ 30-ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ആനപ്പറക്കൽ മാധവൻ്റെയും രാജിയുടെയും മകളായി ജനനം. കാന്തപുരം ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ ചോയിമഠം, പൂനൂര്‍ ജി.എം.യു.പി സ്‌കൂള്‍, പൂനൂര്‍ ജി.എച്ച്.എസ്.എസ് , ബാലുശ്ശേരി ഗവണ്മെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജ്, ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2018-ല്‍ ബാലുശ്ശേരി ഗവണ്മെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നിന്ന് ബിരുദവും, ശേഷം ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ നിന്ന് ബിരുദാനന്തര ബിരുദം നേടി. നിലവിൽ കോഴിക്കോട് എൽ ബി എസ് സെൻ്ററിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലക്കേഷൻ (പി.ജി.ഡി.സി.എ)എന്ന കോഴ്സ് പഠിക്കുന്നു. ആര്യ മാധവൻ സഹോദരിയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer