തൃശ്ശൂർ: ജില്ല പഞ്ചായത്തില്‍ രണ്ടിടത്തും വിജയം കൈവരിച്ച് യുഡിഎഫ്. നിലവില്‍ കൊരട്ടി ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിരപ്പിള്ളി മണ്ഡലം യുഡിഎഫില്‍ നിന്ന് തിരിച്ച് പിടിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡാര്‍ളി പോള്‍18804. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിനി ടീച്ചര് 17708 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സരസ്വതി രവിക്ക്7059 വോട്ടും, ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിന്‍സി ജോണ്‍ 441 വോട്ടും,ബിഎസ്പി ഷീബ അശോകന്‍ മംഗലപ്പിള്ളി482 വോട്ടുകളും നേടി. കൊരട്ടി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി 27950. അഡ്വ കെ.ആര്‍.സുമേഷ് 22495, അഡ്വ.ഷിജു പ്ലാക്കല്‍ 8368, ബാബു പി.പി.987 വോട്ടുകളും നേടി. വക്കീലൻ മാരുട ശക്തമായ മത്സരായിരുന്നു നടന്നത്. ഒരു മിനി നിയമ സഭ തെരഞ്ഞെടുപ്പ് പോലെയായിരുന്നു വീറും വാശിയും നിറഞ്ഞ മത്സരം.




