Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: locan body election 2025

കരൂർ പഞ്ചായത്ത് ഭരണം; കൂറുമാറ്റ വിവാദത്തിൽ ഇടതുമുന്നണി പ്രതിരോധത്തിൽ; പ്രിൻസ് കുര്യനെതിരെ തെളിവുകൾ പുറത്ത്

കോട്ടയം: യുഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്ര അംഗത്തെ കൂറുമാറ്റി കരൂർ പഞ്ചായത്ത് ഭരണം പിടിച്ച ഇടതുമുന്നണിക്ക് തിരിച്ചടിയായി നിർണ്ണായക തെളിവുകൾ പുറത്തുവരുന്നു. യുഡിഎഫ് പാനലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രിൻസ് കുര്യത്ത്, തിരഞ്ഞെടുപ്പ് ദിവസം മാണി ഗ്രൂപ്പ് നേതാക്കളുടെ വാഗ്ദാനങ്ങളിൽ വീണ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയത് ജനാധിപത്യ സംസ്കാരത്തിന് കളങ്കമാണെന്ന ആക്ഷേപം ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ താൻ ‘യുഡിഎഫ് സ്വതന്ത്രൻ’ ആണെന്ന് വ്യക്തമാക്കി പ്രിൻസ് വിതരണം ചെയ്ത പ്രചരണ സാമഗ്രികൾ ഇപ്പോൾ ഇയാൾക്കെതിരെയുള്ള പ്രധാന തെളിവുകളായി മാറിയിരിക്കുകയാണ്. […]
Read more

പാലായിൽ യുഡിഎഫ് കേന്ദ്രങ്ങൾ പിടിച്ചെടുത്ത് എൽഡിഎഫ് കുതിപ്പ്

കോട്ടയം: പാലാ നിയോജകമണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ യുഡിഎഫിനും ബിജെപിക്കും കനത്ത പ്രഹരമേൽപിച്ച് എൽഡിഎഫ് മികച്ച വിജയം കരസ്ഥമാക്കി. യുഡിഎഫ് ശക്തികേന്ദ്രമായ ഭരണങ്ങാനം പഞ്ചായത്ത് പിടിച്ചെടുത്തതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇവിടെ കേരള കോൺഗ്രസ് (എം) അംഗം സുധാ ഷാജി, യുഡിഎഫിലെ വിനോദ് വേരനാനിയെ പരാജയപ്പെടുത്തി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. കാഞ്ഞിരമറ്റം വാർഡിൽ നിന്നുള്ള അംഗമായ സുധയ്ക്ക് അഞ്ച് വർഷം കാലാവധി ലഭിക്കും. ബിജെപിയിൽ നിന്നും മുത്തോലി പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എൽഡിഎഫ്, കേരള കോൺഗ്രസ് (എം) പ്രതിനിധി […]
Read more

വിമത സ്ഥാനാര്‍ഥിക്കായി പ്രചാരണം; കൊടിയത്തൂരിൽ വാർഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട് : യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്ന ആള്‍ക്കായി പ്രചാരണം നടത്തിയ കൊടിയത്തൂർ വാർഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടു. കൊടിയത്തൂർ പഞ്ചായത്തിലെ 12ാം വാർഡ് കമ്മിറ്റിയാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ നിർദേശ പ്രകാരം പിരിച്ചുവിട്ടതെന്ന് ബ്ലോക്ക് പ്രസിഡന്റ് എം സിറാജുദ്ദീൻ, മണ്ഡലം പ്രസിഡന്റ് മുനീർ ഗോതമ്പറോഡ് എന്നിവർ അറിയിച്ചു. വാർഡില്‍ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിന് നല്‍കിയ 12ാം വാർഡില്‍ എസ് എ നാസറാണ് ഔദ്യോഗിക സ്ഥാനാർഥി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix