മകൾ ജനിച്ചതിന് പിന്നാലെ ഒന്നരക്കോടിയുടെ ലോട്ടറി; കുഞ്ഞിന് ‘ബർകത്ത്’ എന്ന് പേരിട്ട് പിതാവ്
അമൃത്സർ: മകളുടെ ജനനത്തിന് പിന്നാലെ ഒന്നരക്കോടി രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പഞ്ചാബിലെ യുധ്വീർ സിങ്ങും കുടുംബവും. മകൾ ജനിച്ച് തൊട്ടടുത്ത ദിവസമാണ് 24കാരനായ യുധ്വീറിനെ തേടി ഭാഗ്യമെത്തിയത്. പഞ്ചാബിലെ മൻസ ജില്ലയിലെ ബറേറ്റ സ്വദേശിയായ യുധ്വീർ മരപ്പണിക്കാരനാണ്. പഞ്ചാബ് സ്റ്റേറ്റ് ഡിയർ 200 മന്ത്ലി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 1.5 കോടി രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. നവംബർ ആറിനാണ് യുധ്വീറിന്റെ ഭാര്യ ഹർമൻ പെൺകുഞ്ഞിന് ജന്മം നൽകിയത്. തൊട്ടടുത്ത ദിവസം ലോട്ടറി അടിച്ചതോടെ കുടുംബത്തിന്റെ […]
Read more