മൗണ്ട് മൻഗനൂയി: ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യ 209 റൺസിന് പുറത്ത്. കിവീസ് ബൗളർമാർ ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യയുടെ ബാറ്റിങ് നിര തകരുകയായിരുന്നു. അക്ഷർ പട്ടേലും ഇഷാൻ കിഷനുമാണ് ഇന്ത്യൻ നിരയിൽ ചെറുത്തുനിന്നത്. ഇരുവരും 46 റൺസ് വീതം നേടി. കിവീസിനായി മിച്ചൽ സാന്റ്‌നറും ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റെടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻനിര ബാറ്റർമാരെ ഇന്ത്യക്ക് വേഗം നഷ്ടമായി. രോഹിത് ശർമയും കോലിയും ഋതുരാജ് ഗെയ്ക്വാദും പുറത്തായി. രോഹിത് ശർമ ഏഴ് റൺസ് നേടിയപ്പോൾ കോലി അഞ്ച് റൺസ് മാത്രമാണ് നേടിയത്. ഗെയ്ക്വാദ് 18 റൺസുമായി പുറത്തായി.
പത്താം വിക്കറ്റിൽ മുഹമ്മദ് സിറാജും അർഷ്ദീപ് സിങ്ങും അടിച്ചുകളിച്ചതോടെയാണ് സ്‌കോർ 200 കടന്നത്. ഇരുവരും 14 റൺസ് വീതമെടുത്തു. ജയിച്ചാൽ അഞ്ചുമത്സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ആദ്യ രണ്ടുകളിയിൽ ജയിച്ച ഇന്ത്യ 2-1 എന്നനിലയിൽ മുന്നിലാണ്. മൂന്നാം ഏകദിനം മഴമുടക്കിയിരുന്നു. നാലാം മത്സരത്തിൽ ഇന്ത്യയെ നാണംകെടുത്തിയ കിവികൾ ജയത്തോടെ പരമ്പര സമനിലയിലാക്കാമെന്ന പ്രതീക്ഷയിലാണ്.


