Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മോഷ്ടാക്കളെ പേടിച്ച് ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു; അറിയാതെ ഭർത്താവ് ഷൂസ് ഹരിതകർമസേനയ്ക്ക് നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മോഷ്ടാക്കളെ ഭയന്ന് ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചുവെച്ച വീട്ടുകാർക്ക് ഒടുവിൽ അമളി പറ്റി. ഭാര്യയുടെ മുൻകരുതലിനെക്കുറിച്ച് അറിയാതെ ഭർത്താവ് സ്വർണം ഒളിപ്പിച്ചിരുന്ന പഴയ ഷൂസ് ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറിയതോടെയാണ് സംഭവം കൈവിട്ടുപോയത്. എന്നാൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഹരിതകർമസേനാംഗങ്ങൾ സ്വർണം കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി.

കഴിഞ്ഞ പതിനൊന്നിനായിരുന്നു സംഭവം. പട്ടാമ്പി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതികൾ പതിവുപോലെ രാവിലെ ജോലിക്ക് പോയി. വീട്ടിലെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനായി ഭാര്യ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം അറിയാതിരുന്ന ഭർത്താവ് ഷൂസ് ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറി.

മൂന്ന് പവനോളം വരുന്ന മോതിരം, കമ്മൽ, മാല എന്നിവയായിരുന്നു ഷൂസിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യയാണ് സ്വർണം സൂക്ഷിച്ചിരുന്ന ഷൂസ് കൈമാറിയ വിവരം അറിയുന്നത്. ഉടൻതന്നെ ഹരിതകർമസേനാംഗങ്ങളെ ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം കണ്ടെത്തി ഉടമയ്ക്ക് കൈമാറുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix