Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LPG

ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു; എൽപിജി വിതരണം സുഗമമാകുന്നു: ജയ്ശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. നേരിട്ടുള്ള ചർച്ചകൾ ഫലം കാണാൻ തുടങ്ങിയതായും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമായതായും അദ്ദേഹം പറഞ്ഞു. ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്നതും ഈ നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്ന് ജയ്ശങ്കർ വ്യക്തമാക്കി. കപ്പലുകളുടെ […]
Read more

ഇന്ത്യയിലേക്ക് ‘നന്ദാദേവി’ ഉടൻ എത്തും

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി ടാങ്കർ കപ്പലായ നന്ദാദേവി ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് വഹിക്കുന്ന കപ്പൽ ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുംബൈയിലോ കണ്ട്‌ല തുറമുഖത്തിലോ കപ്പൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയുടെ ഊർജ്ജ വിതരണത്തിന് ഈ ചരക്ക് ഏറെ നിർണായകമാണ്. നേരത്തെ, നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ […]
Read more

സിലിണ്ടർ ഒളിപ്പിച്ചു, മോദി സർക്കാരിനെതിരെ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യം. പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം ചെയ്താണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയത്. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് സാധാരണക്കാരെ വലയ്ക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ വീഴ്ചകൾക്കെതിരെ പ്രതിപക്ഷം സഭയ്ക്ക് പുറത്ത് ഇത്തരമൊരു സമരമുറ സ്വീകരിച്ചത്. പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. “സിലിണ്ടർ കാണാനില്ലെന്നും നരേന്ദ്ര മോദി അത് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും” ആരോപിച്ചായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മുദ്രാവാക്യം വിളികൾ. പാചകവാതക വിതരണത്തിലെ […]
Read more

എൽപിജി ഉത്പാദനത്തിന് പ്രൊപ്പെയ്‌നും ബൂട്ടെയ്‌നും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പാചകവാതക ലഭ്യത ഉറപ്പാക്കാൻ എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പൊതുമേഖല എണ്ണ കമ്പനികൾക്ക് നിർദേശം നൽകി. പ്രൊപ്പെയ്ൻ, ബൂട്ടെയ്ൻ എന്നിവയുടെ ഉപയോഗം വർധിപ്പിച്ച് പരമാവധി എൽപിജി ഉത്പാദനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി രാജ്യത്തെ റിഫൈനറികളോട് ഈ ഘടകങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള പൊതുമേഖല എണ്ണ വിപണന കമ്പനികളോടാണ് സർക്കാർ നടപടി ശക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix