എൽപിജി ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ആധാർ ഓതന്റിക്കേഷന് ഒക്ടോബർ ഒന്ന് വരെ സമയം
ന്യൂഡൽഹി: ഒക്ടോബർ ഒന്നിനകം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യത്ത് ഇതിനോടകം 89 ശതമാനത്തിലധികം ഉപഭോക്താക്കൾ ഓതന്റിക്കേഷൻ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ലഭിക്കില്ല. എന്നാൽ ഇവർക്ക് എൽപിജി സിലിണ്ടർ ലഭിക്കുന്നത് തുടരും. സിലിണ്ടർ ഡെലിവറി സമയത്തോ വിതരണക്കാരുടെ ഷോറൂമിൽ നിന്നോ എണ്ണക്കമ്പനികളുടെ മൊബൈൽ ആപ്പ് വഴിയോ ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ഇതിനായി നേരത്തെ നാല് തവണ സമയപരിധി നീട്ടി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. […]
Read more

