സഹോദരിക്കായി വിവാഹ സമ്മാനം: എതിർത്ത് ഭാര്യ, യുവാവിനെ അടിച്ചു കൊന്നു
ലഖ്‌നൗ: സഹോദരിക്കുള്ള വിവാഹസമ്മാനത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേര്‍ന്ന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി സ്വദേശിയായ ചന്ദ്രപ്രകാശ് മിശ്ര(35)യെയാണ് ഭാര്യ ഛാബിയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചന്ദ്രപ്രകാശിന്റെ സഹോദരിക്കുള്ള വിവാഹസമ്മാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ഏപ്രില്‍ 26-നാണ് സഹോദരിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സഹോദരിക്ക് വിവാഹസമ്മാനമായി ഒരു സ്വര്‍ണമോതിരവും ടി.വി.യും നല്‍കാനായിരുന്നു ചന്ദ്രപ്രകാശ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സഹോദരിക്ക് മോതിരവും ടി.വി.യും സമ്മാനിക്കുന്നതിനെ ചന്ദ്രപ്രകാശിന്റെ ഭാര്യ ഛാബി എതിര്‍ത്തു. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായി. […]
Read more

