എം പി വീരേന്ദ്രകുമാർ സ്മാരക ദേശീയ പുരസ്‌കാരം സുനിത കൃഷ്ണന്
കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായിയുള്ള ദേശീയ പുരസ്‌കാരം സാമൂഹിക പ്രവർത്തകയും പത്മശ്രീ ജേതാവുമായ സുനിത കൃഷ്ണന് ലഭിച്ചു. സ്ത്രീകളും കുട്ടികളും നേരിടുന്ന മനുഷ്യക്കടത്തും ലൈംഗിക അതിക്രമങ്ങളും തടയുന്നതിനായി അവർ നടത്തിയ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം. ജസ്റ്റിസ് കെ.ടി. തോമസ്, നോവലിസ്റ്റ് സാറാ ജോസഫ്, മാധ്യമപ്രവർത്തകൻ ശശികുമാർ എന്നിവർ അടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഫലകവും സാക്ഷ്യപത്രവും അഞ്ച് ലക്ഷം രൂപയും ഉൾപ്പെടുന്ന പുരസ്‌കാരം മെയ് 28-ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. എം.പി. വീരേന്ദ്രകുമാറിന്റെ ഓർമ്മദിവസമാണ് […]
Read more

