Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എം പി വീരേന്ദ്രകുമാർ സ്മാരക ദേശീയ പുരസ്‌കാരം സുനിത കൃഷ്ണന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായിയുള്ള ദേശീയ പുരസ്‌കാരം സാമൂഹിക പ്രവർത്തകയും പത്മശ്രീ ജേതാവുമായ സുനിത കൃഷ്ണന് ലഭിച്ചു. സ്ത്രീകളും കുട്ടികളും നേരിടുന്ന മനുഷ്യക്കടത്തും ലൈംഗിക അതിക്രമങ്ങളും തടയുന്നതിനായി അവർ നടത്തിയ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം. ജസ്റ്റിസ് കെ.ടി. തോമസ്, നോവലിസ്റ്റ് സാറാ ജോസഫ്, മാധ്യമപ്രവർത്തകൻ ശശികുമാർ എന്നിവർ അടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഫലകവും സാക്ഷ്യപത്രവും അഞ്ച് ലക്ഷം രൂപയും ഉൾപ്പെടുന്ന പുരസ്‌കാരം മെയ് 28-ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. എം.പി. വീരേന്ദ്രകുമാറിന്റെ ഓർമ്മദിവസമാണ് ഇത്. സുനിത കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രജ്വല എന്ന സംഘടന മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇവർക്ക് വിദ്യാഭ്യാസം, നിയമസഹായം, തൊഴിൽ പരിശീലനം എന്നിവയും നൽകുന്നു.

പാലക്കാട് സ്വദേശികളായ മാതാപിതാക്കൾക്ക് ബെംഗളൂരുവിൽ ജനിച്ച സുനിത കൃഷ്ണൻ കൗമാരത്തിൽ നേരിട്ട ദുരനുഭവങ്ങളെ അതിജീവിച്ച്, സമാന സാഹചര്യത്തിലുള്ളവർക്കായി ജീവിതം സമർപ്പിച്ചതാണ്. അവാർഡ് ദാനച്ചടങ്ങിൽ രാജ്യസഭാ എം.പി. ജയറാം രമേഷ്, ജസ്റ്റിസ് കെ. ചന്ദ്രു എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ആദ്യ പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകനായ പാണ്ഡുരംഗ ഹെഗ്ഡേയ്ക്കായിരുന്നു ലഭിച്ചത്.

Recent News

Advertisement
WhiteswanTV Footer