Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Magnitude77

ഇന്തോനേഷ്യയിൽ ഭൂചലനം: 7.7 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി തുടർചലനങ്ങളും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തിൽ കെട്ടിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായതായും ആളുകൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. നേരത്തെ നൽകിയ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix