Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: maharashtra

മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ ആക്രമിച്ചു; ശിവസേന നേതാവ് പിടിയില്‍

മുംബൈ: ആശുപത്രിയിൽ കയറി ഡോക്ടർമാരെ ആക്രമിച്ച കേസിൽ ശിവസേന കോർപറേറ്റർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കല്യാൺ-ഡോംബിവ്‌ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശിവസേന നേതാവ് രമേശ് മഹാരെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഡോക്ടർമാർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ഒരു സ്ത്രീയുടെ പ്രസവവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് നവജാത ശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ […]
Read more

മഹാരാഷ്ട്രയിൽ കനത്ത മഴ; എല്‍പിജി ബോട്ടിലിംഗ് പ്ലാന്റില്‍ വെളളം കയറി

റായ്ഗഡ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വെള്ളം കയറി. പ്ലാന്റിൽ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി. റായ്ഗഡിലെ പ്ലാന്റിന്റെ സുരക്ഷാമതിൽ തകർന്നതിനെ തുടർന്ന് പ്രളയജലം ശക്തമായി അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂവായിരത്തോളം സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും സമീപത്തെ കായലിലേക്കും ഒഴുകിപ്പോയെന്നാണ് വിവരം. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പാചകവാതകം നിറച്ചവയും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. പുഴയിലോ ജലാശയങ്ങളിലോ സിലിണ്ടറുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ കമ്പനിയെയോ അധികൃതരെയോ അറിയിക്കണമെന്ന് […]
Read more

ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അധ്യാപകനെ വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു

മുംബൈ: ടിസി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അധ്യാപകനെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കന്റോൺമെന്റ് പ്രദേശത്തുള്ള ലിറ്റിൽ ഫ്ലവർ സ്‌കൂളിലാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത കത്തിയുമായാണ് വിദ്യാർത്ഥി സ്‌കൂളിലെത്തിയതെന്നാണ് റിപ്പോർട്ട്. സ്‌കൂളിലെ പ്രിൻസിപ്പലിന്റെ ക്യാബിനിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ അധ്യാപകനും വിദ്യാർത്ഥിയും ഗൗരവമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നതായി കാണാം. എന്നാൽ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥി അക്രമാസക്തനായി അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ […]
Read more

പൂനൈയിൽ പരിശീലന വിമാനം തകർന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്

പൂനൈ: മഹാരാഷ്ട്രയിലെ പൂനൈയിൽ പരിശീലന വിമാനം തകർന്നുവീണു. ബാരാമതി വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 8.50ഓടെയാണ് അപകടം നടന്നത്. റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഗോജുബാവി ഗ്രാമത്തിന് മുകളിലൂടെ താഴ്ന്ന് പറക്കുന്നതിനിടെ സാങ്കേതിക തകരാർ സംഭവിച്ചതായാണ് വിവരം. പൂനൈ റൂറൽ പൊലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ അറിയിച്ചതനുസരിച്ച് നിയന്ത്രണം നഷ്ടമായ വിമാനം തകർന്നുവീഴുന്നതിനിടെ സമീപത്തെ വൈദ്യുത തൂണിൽ ഇടിച്ച ശേഷം […]
Read more

സംസ്ഥാനത്ത് മീൻ കിട്ടാനില്ല; അയലയും ചാളയും എത്തുന്നത് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന്

തൃശ്ശൂർ: കടലിലെ ചൂട് കൂടിയതിനെ തുടർന്ന് തീരദേശ മേഖലയിൽ മത്സ്യക്ഷാമം രൂക്ഷമായതായി റിപ്പോർട്ട്. മത്സ്യം ലഭിക്കാതായതോടെ മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളും വള്ളങ്ങളും ദിവസങ്ങളായി കടലിൽ ഇറങ്ങാതെ തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. പുറപ്പെട്ടാലും ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതാണ് കാരണം. ഡീസൽ, മണ്ണെണ്ണ വില വർധിച്ചതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതായി തൊഴിലാളികൾ പറയുന്നു. കൂലിച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയിലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴീക്കോട് ഹാർബർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തൊഴിലാളികളും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. […]
Read more

ശിശു ദിനത്തിൽ വൈകി എത്തി, ക്രൂരമായ ശിക്ഷ വിധിച്ച് അധ്യാപിക; ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപിക നൽകിയ ക്രൂര ശിക്ഷയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈ സ്കൂളിൽ വെള്ളിയാഴ്ചയാണ് 12 വയസുകാരി മരണപ്പെട്ടത്. ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുന്നുവെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. ഇതോടെ കാജൽ ഗോണ്ട് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി […]
Read more

വിപ്ലവകരമായ മാറ്റങ്ങളുമായി ടാക്സി സർവീസുകൾ

കോഴിക്കോട്: ഓൺലൈൻ ടാക്സി സർവീസ് രംഗത്ത് യൂബർ / ഒല എന്നീ കമ്പനികൾ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് നവ്യാനുഭവമായിരുന്നു. അതുകൊണ്ടുതന്നെ അമിത ചാർജ് ഈടാക്കി കൊണ്ടിരുന്ന പരാമ്പരാഗത ടാക്സികൾക്ക് വലിയതോതിൽ ബിസിനസ് നഷ്ടപ്പെടുകയും ചെയ്തു. മോട്ടോർ വെഹിക്കിൾസ് ആക്ട് 2019ൽ കേന്ദ്ര ഗവൺമെന്റ് ഭേദഗതി വരുത്തുകയും, അതേതുടർന്ന് യൂബർ /ഒല പോലെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതേത്തുടർന്ന് കേരള സർക്കാർ 8.4.2024 ൽ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുകയും, അതിൻ […]
Read more

ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ 9 പേര്‍ മുങ്ങി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഒമ്പത് പേര്‍ മുങ്ങി മരിച്ചു. 12 പേരെ കാണാതായതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൂനെയിൽ നിന്ന് മൂന്നുപേരും നാസിക്, താനെ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേരും വാഷിം, അമരാവതി എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ് മരിച്ചത്. പൂനെയിൽ നിന്നുള്ള മൂന്ന് പേരെയും നാസിക്, ജൽഗാവ്, നന്ദേഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേരെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. നന്ദെദില്‍ മൂന്ന് പേര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് […]
Read more

ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ബെംഗളൂരു: ലിവ് ഇന്‍ പാട്നറെ ഉപദ്രവിച്ച യുവാവിനെതിരെയുള്ള കേസ് പിന്‍വലിക്കാം എന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. ബെംഗളൂരുവിലെ സാവിത്രി ഭായ് എന്ന സബ് ഇന്‍സ്പെക്ടറെയാണ് കര്‍ണാടക ലോകയുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. 1.25 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. മുഹമ്മദ് യൂനുസ് എന്ന പ്രതിക്കെതിരെയുള്ള കേസ് ഇല്ലാതാക്കാനാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. യൂനുസ് തന്നെയാണ് ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ട വിവരം ലോകയുക്തയെ അറിയിച്ചത്.ബെംഗളൂരിലെ ഗോവിന്ദപുര സ്റ്റേഷനിലെ എസ്ഐ ആയിരുന്നു സാവിത്രി. […]
Read more

കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

മുംബൈ: കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. വിജയ് ചവാൻ (35) ആണ് കൊല്ലപ്പെട്ടത്. വിജയ് ചവാനെ കഴിഞ്ഞ 15 ദിവസമായി കാണാനില്ലായിരുന്നു. കൊലപാതകത്തിൽ ഭാര്യ കോമൾ (28), അയൽവാസിയായ മോനു എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വിജയ്‌യെ അന്വേഷിച്ച് സഹോദരന്മാർ വീട്ടിലെത്തുകയും വീട്ടിൻ്റെ തറയിലെ ടൈലുകളിലെ നിറം മാറ്റം ശ്രദ്ധിക്കുകയുമായിരുന്നു. സംശയം തോന്നിയതിനാൽ ടൈലുകൾ നീക്കം ചെയ്‌തപ്പോൾ ടൈലുകൾക്ക് അടിയിൽ കുഴിച്ചിട്ട നിലയിൽ വസ്ത്രം കണ്ടെത്തുകയായിരുന്നു. […]
Read more
Advertisement
WhiteswanTV Footer