മലബാർ മിൽമ ഭരണസമിതി പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മലബാർ മിൽമയുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. അന്വേഷണത്തിന് ആവശ്യമായ തെളിവുകളും രേഖകളും ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കോടതി 10 ദിവസം കൂടി അനുവദിച്ചു. ഈ മാസം 24നകം ഭരണസമിതി പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ചെയർമാൻ കെ.എസ്. മണി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഒരു മാസത്തിനകം അന്വേഷണം […]
Read more