Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MalayalamLiterature

‘സാംസ്‌കാരിക നായിക’ എന്ന വിശേഷണം ഒഴിവാക്കണം; താൻ എഴുത്തുകാരി മാത്രമെന്ന് സാറാ ജോസഫ്

കൊച്ചി: തന്നെ ‘സാംസ്‌കാരിക നായിക’ എന്ന് വിശേഷിപ്പിക്കരുതെന്ന അഭ്യർഥനയുമായി എഴുത്തുകാരി സാറാ ജോസഫ്. താൻ ഒരു എഴുത്തുകാരി മാത്രമാണെന്നും സമൂഹത്തിലെ ഏതൊരു വ്യക്തിയെയും പോലെ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുകയാണ് ചെയ്തിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം. കൂട്ട ഒപ്പിടീക്കൽ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രസ്താവനകളിൽ ശരിയെന്ന് തോന്നുന്ന കാര്യങ്ങളോട് മാത്രമാണ് താൻ ഐക്യപ്പെടുകയും ഒപ്പുവെക്കുകയും ചെയ്യുന്നതെന്ന് സാറാ ജോസഫ് കുറിച്ചു. മാധ്യമ സുഹൃത്തുക്കളെങ്കിലും തന്നെ ‘സാംസ്‌കാരിക നായിക’ എന്ന വിശേഷണം ഉപയോഗിച്ച് വിളിക്കരുതെന്നും അവർ […]
Read more

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയുടെ ‘ആത്രേയകം’ നോവലിന്

തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന്. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാരത്തിനായി ‘ആത്രേയകം’ തെരഞ്ഞെടുത്തത്. മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയമായ പുരസ്‌കാരങ്ങളിലൊന്നായ വയലാർ അവാർഡിന്റെ അമ്പതാമത് പതിപ്പിലാണ് ആർ. രാജശ്രീയുടെ നോവൽ പുരസ്‌കാരം നേടുന്നത്.
Read more

എം ലീലാവതി ടീച്ചർക്ക് സാനു സമഗ്ര സംഭാവന പുരസ്കാരം

കൊച്ചി: പ്രൊഫസർ എം കെ സാനുവിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാനു സമഗ്ര സംഭാവന പുരസ്കാരം എഴുത്തുകാരി എം ലീലാവതി ടീച്ചർക്ക് സമ്മാനിച്ചു. ലീലാവതി ടീച്ചറുടെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് പുരസ്കാരം നൽകിയത്. ഒരു ലക്ഷം രൂപയും, ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത ശില്പവും, കീർത്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. സാനു സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എൻ എസ് മാധവൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലീലാവതി ടീച്ചറുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix